പുരാതന കാലം മുതൽക്കുതന്നെ കറുവപ്പട്ടയുടെ ഉപയോഗം നമുക്കിടയിൽ പ്രചാരത്തിലുണ്ട് ആയുർവേദത്തിലും ആദിവാസി വൈദ്യത്തിലും കറുവപ്പട്ട പ്രാധാന്യമർഹിക്കുന്നു
ബൈബിളിലെ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇലവർങത്തെപറ്റി പറയുന്നുണ്ട്. അതിപുരാതനകാലം മുതൽ കറുവ അറേബ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി പറയുന്നു.
കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങൾ അനവധിയാണ്. രക്തത്തിലെ പഞ്ചസാര, കൊളെസ്ട്രോൾ എന്നിവയെ നിയന്ത്രണ വിധേയമാക്കുന്നതിനും, ദഹനശക്തിയെ വർദ്ധിപ്പിക്കുന്നതിനും,സന്ധിവേദനകൾക്കും ഉത്തമമാണ് കറുവയുടെ ഉപയോഗം.
The health benefits of cinnamon are numerous. The use of cinnamon is good for controlling blood sugar and cholesterol, increasing digestion and for arthritis.
സന്ധി വേദനകൾ, അമിത വണ്ണം എന്നിവയ്ക്കും എതിരെ ഫലപ്രദമാണ്. ദന്തക്ഷയത്തിനു വളരെ നല്ല പ്രധിവിധിയായതിനാൽ ടൂത്തപേസ്റ്റികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചേരുവക ആണ് കറുവ ഓയിൽ.
കർപ്പൂരാദി ചൂർണം തുടങ്ങി വിവിധ ആയുർവേദ മരുന്നുകളിൽ കറുവ ഉപയോഗിക്കുന്നു. തേനും കറുവപ്പട്ടയും പണ്ടുമുതലേ ജലദോഷത്തിനുള്ള മുത്തശ്ശി വൈദ്യമായി കേരളത്തിൽ ഉപയോഗിച്ച് വരുന്നു.
Share your comments