നമ്മുടെ ദൈനംദിന ഭക്ഷണത്തിൻറെ ഒരു അവിഭാജ്യ ഘടകമാണ് തൈര്. ഇത് നൂറുകണക്കിനു വർഷങ്ങളായി നമ്മുടെ ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത വിഭാവമായി തന്നെ തുടരുന്നു. നമ്മിൽ പലർക്കും ഇപ്പോഴും അറിയാത്ത പല ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് തൈര്.
1. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു
കഴിക്കുമ്പോൾ ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന probiotics തൈരിൽ അടങ്ങിയിരിക്കുന്നു. വയറ്റിലെ ദഹന സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന probiotics ആണ് bifidobacteria യും lactobacillus ഉം. Edible bowel syndrome പോലെയുള്ള സാധാരണ വയർ സംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസം പകരുന്ന ഇവ രണ്ടും തൈരിൽ അടങ്ങിയിട്ടുണ്ട്.
ഈ probiotics anti-biotics കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വയറിളക്കത്തിൽ നിന്നും മലബന്ധത്തിൽ നിന്നും സംരക്ഷിക്കുമെന്നും പറയപ്പെടുന്നു. വയർ വായുകോപം മൂലം വീർക്കുന്ന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മലശോധനയുടെ ആവൃത്തി നിയന്ത്രിക്കുന്നതിനും ഇവ സഹായകരമാണെന്ന് പറയപ്പെടുന്നു.
2. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
തൈരിൽ പ്രോട്ടീനും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഒരുമിച്ച് കഴിക്കുമ്പോൾ ശരീരത്തിലെ പെപ്റ്റൈഡ് വൈ, ജിഎൽപി -1 എന്നിവയുടെ അളവ് വർദ്ധിപ്പിക്കും. ഇവ വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളാണ്, ഇത് വയർ നിറഞ്ഞു എന്നത് സൂചിപ്പിക്കുകയും മൊത്തത്തിൽ കലോറി ഉപഭോഗം കുറയ്ക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.
തൈരിന്റെ ഒരു തരമായ ഗ്രീക്ക് യോഗർട്ട് ഇതിന് കൂടുതൽ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ഇത് വളരെ കട്ടിയുള്ള വൈവിധ്യമാർന്ന തൈരാണ്. ഇവയിൽ വെള്ളം കുറവും പ്രോട്ടീൻ കൂടുതലുമാണ് ഉള്ളത്.
3. ഓസ്റ്റിയോപൊറോസിസ് (osteoporosis) സാധ്യത കുറയ്ക്കാൻ
എല്ലുകൾ ദുർബലമാകുന്ന ഒരു അവസ്ഥയാണ് അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ്. പ്രായമായവരിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. അസ്ഥികളുടെ സാന്ദ്രത കുറവായതിനാൽ ഈ അവസ്ഥയിലുള്ള വ്യക്തികൾക്ക് എല്ലുകൾ ഒടിഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്.
പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇവയെല്ലാം തൈരിൽ കാണപ്പെടുന്നു. അതിനാൽ തൈര് ഒരു ദിവസം കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും കഴിക്കുന്നത് അസ്ഥികളുടെ പിണ്ഡവും സാന്ദ്രതയും വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കും.
4. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും
തൈരിൽ കൂടുതലും പൂരിത കൊഴുപ്പും, ചെറിയ അളവിൽ monounsaturated fatty acid കളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കൂടിയ പാൽ ഉൽപന്നങ്ങളിൽ നിന്നും പൂരിത കൊഴുപ്പ് കഴിക്കുന്നത് ശരീരത്തിൽ നല്ല HDL Cholesterol വർദ്ധിപ്പിക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് മോശം Cholesterol കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
കൂടാതെ, തൈര് പോലുള്ള പാലുൽപ്പന്നങ്ങൾ ഹൃദ്രോഗത്തിനുള്ള പ്രധാന ഘടകമായ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
5. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
തൈരിൽ കാണപ്പെടുന്ന probiotics വീക്കം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് വൈറൽ അണുബാധ മുതൽ കുടൽ സംബന്ധമായ തകരാറുകൾ വരെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുവാൻ നിങ്ങളെ സഹായിക്കുന്നു.
Share your comments