ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു. [1]ശാസ്ത്രനാമം :(Lawsonia intermis L.)(Lowsonia alba Laam . കേരളത്തിലുടനീളം ഈ ചെടി കണ്ടുവരുന്നു. വേലി ഉണ്ടാക്കുന്നതിനു വേണ്ടി അതിർത്തിയിൽ നട്ടു വളർത്തുന്നു . ഏതാണ്ട് 2 മീറ്റർ വരെ ഉയരത്തിൽ വളരുന്ന അനേകം ശാഖോപശാഖകളോടു കൂടിയ കുറ്റിച്ചെടിയാണ് മൈലാഞ്ചി
ഇന്ത്യയില് പൊതുവെ മെഹന്ദി എന്ന പേരിലാണ് മൈലാഞ്ചി അറിയപ്പെടുന്നത്. ഉത്സവവേളകളിലും, വിവാഹസമയത്തും കൈകളിൽ നിറം നൽകാനാണ് പൊതുവെ മൈലാഞ്ചി ഉപയോഗിക്കുന്നത് . വിശുദ്ധിയും, ഈശ്വരഭക്തിയും വെളിവാക്കുന്ന മൈലാഞ്ചിയെ ഉത്തരേന്ത്യയിൽ സ്ത്രീകളുടെ 'സാത്ത് ശൃംഗാറിന്റെ' ഭാഗമായി പരിഗണിക്കുന്നു.
തെക്കേ ഇന്ത്യ യിൽ പ്രതേകിച്ചു കേരളത്തിൽ വിവാഹ സമയത്തു മൈലാഞ്ചി ഇടൽ എന്നൊരു ചടങ്ങു തന്നെ ഉണ്ട്. എല്ലാ മതസ്ഥരും വിശേഷിച്ചു ഇസ്ലാം മതത്തിൽ ഇതൊരു പ്രധാന ചടങ്ങു തന്നെ ആണ്.
ഹിന്ദു ക്കളുടെ ഇടയിൽ കർക്കിടക മാസം രാമായണ മാസം ആയി ആചരിക്കുമ്പോൾ പ്രധാനപ്പെട്ട ഒരു ആചാരം ആണ് മൈലാഞ്ചി ഇടുന്നത്.
സൗന്ദര്യ സംരക്ഷണ ത്തിൽ വളരെ പ്രധാന സ്ഥാനം ആണ് മൈലാഞ്ചിക്ക്. ചർമ്മത്തിൽ ചിത്രങ്ങൾ വരയ്ക്കാനും തലമുടിയുടെ നരച്ച നിറം മാറ്റാനും മൈലാഞ്ചി ഉപയോഗിച്ചുവരുന്നു. കറുപ്പ്, ബ്രൗണ് നിറങ്ങളിലുള്ള മൈലാഞ്ചി ഉപയോഗിച്ചാൽ ചുവപ്പ്, ബ്രൗൺ നിറങ്ങളാണ് ലഭിക്കുക.
ഏറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് മൈലാഞ്ചി. മൈലാഞ്ചിയുടെ ഇലയുടെ പേസ്റ്റും, ഇലയും, പൊടിയും ഏറെ ഉപയോഗങ്ങളുള്ളതാണ്. അത്തരം ചില ഉപയോഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒട്ടേറെ ആരോഗ്യ, ഔഷധഗുണങ്ങളുള്ളതാണ് മൈലാഞ്ചി.
1. തണുപ്പ്
ശരീരത്തിന് തണുപ്പ് നൽകാൻ കഴിയുന്ന ഘടകങ്ങൾ മൈലാഞ്ചിയിലുണ്ട്. അമിതമായ ചൂടുകൊണ്ടുണ്ടാകുന്ന കുരുക്കളെ തടയാൻ മൈലാഞ്ചി ഉപയോഗിക്കാം. മൈലാഞ്ചി ഇല അരച്ച് തിണര്ത്ത ഭാഗങ്ങളിൽ തേച്ച് ഉണങ്ങാൻ അനുവദിക്കുക. തുടര്ന്ന് ഇത് കഴുകിക്കളയുക. ക്രമേണ പ്രശ്നം പരിഹരിക്കപ്പെടും. ശരീരത്തിലെ അമിതമായ ചൂടിനും മൈലാഞ്ചി പ്രതിവിധിയാണ്. രാത്രി കിടക്കുമ്പോള് മൈലാഞ്ചി ഇല അരച്ച് പാദങ്ങളില് തേച്ചാല് ശരീരത്തിലനുഭവപ്പെടുന്ന അമിതമായ ചൂട് കുറയ്ക്കാം.
Henna contains ingredients that can cool the body. Henna can be used to prevent pimples caused by excessive heat. Peel a squash, grate it and squeeze the juice. Then rinse it off. Gradually the problem will be solved. Henna is also a remedy for excessive body heat. Applying henna leaves on the feet at night can reduce the body heat.
2. കേശസംരക്ഷണം
മിക്കവാറും എല്ലാ വിധത്തിലുമുള്ള കേശസംബന്ധമായ പ്രശ്നങ്ങള്ക്കും മികച്ച പരിഹാരമാണ് മൈലാഞ്ചി. പൊടിയായോ, പേസ്റ്റായോ ഇത് ഉപയോഗിക്കാം. ആഴ്ചയില് ഒരു തവണ വീതം മൈലാഞ്ചിപ്പൊടി തലയില് തേച്ചാല് താരനെ തുരത്തുകയും, മുടിക്ക് മൃദുത്വവും, തിളക്കവും ലഭിക്കുകയും ചെയ്യും. തലമുടിയുടെ നരയ്ക്കല് മാറ്റാനും മൈലാഞ്ചി ഉത്തമമാണ്. മൈലാഞ്ചി തേക്കുന്നത് വഴി മുടിക്ക് ഭംഗി ലഭിക്കും
3 .പൊള്ളൽ
പൊള്ളലിന് മികച്ച ഔഷധമായാണ് മൈലാഞ്ചി പരിഗണിക്കുന്നത്. മൈലാഞ്ചിയുടെ തണുപ്പ് നല്കാനുള്ള കഴിവാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്. പൊള്ളലേറ്റ ഭാഗത്ത് മൈലാഞ്ചി പുരട്ടിയാല് വേദനയ്ക്ക് കുറവ് ലഭിക്കും.
4. വേദനസംഹാരി
തലവേദനക്ക് ശമനം നല്കാനും മൈലാഞ്ചി ഉപയോഗിക്കാം. തണുപ്പ് നല്കാനുള്ള മൈലാഞ്ചിയുടെ കഴിവാണ് ഇതിന് സഹായിക്കുന്നത്. മൈലാഞ്ചി ഇലയോ, നീരോ നെറ്റിയില് തേച്ചാല് കടുത്ത തലവേദനയ്ക്ക് ശമനം കിട്ടും. സ്ഥിരമായി ഉപയോഗിച്ചാല് മൈഗ്രേയ്നും പരിഹരിക്കാം. ആസ്പിരിന് ഒരു പകരക്കാരനായി മൈലാഞ്ചിയെ ഉപയോഗിക്കാം.
5. കരളിന് തുണ
മഞ്ഞപ്പിത്തം പോലുള്ള കരള് രോഗങ്ങള്ക്ക് മൈലാഞ്ചി ഒരു ഔഷധമാണ്. പലപ്പോഴും മഞ്ഞപ്പിത്തം ചികിത്സിച്ച് ഭേദമാക്കാനാവാത്ത സ്ഥിതിയിലെത്തും. ആ സമയത്ത് ദോഷഫലങ്ങളില്ലാത്ത ഒരു ആയുര്വേദ മാര്ഗ്ഗമായി മൈലാഞ്ചി ഉപയോഗിക്കാം.
6. ക്ഷയം
ടി.ബി അഥവാ ക്ഷയത്തിന് പ്രതിവിധിയായി മൈലാഞ്ചി ഉപയോഗിക്കാം. എന്നാല് ഒരു ഡോക്ടറെ കണ്ട് ഉപദേശമാരാഞ്ഞതിന് ശേഷം വേണം ഇത് ഉപയോഗിക്കാൻ
.
ഫംഗസിനെയും, ബാക്ടീരിയയെയും പ്രതിരോധിക്കാന് കഴിവുള്ളതാണ് മൈലാഞ്ചി. ഒരു ചെറിയ സുഗന്ധവുമുള്ള മൈലാഞ്ചി മുടിവളര്ച്ചയ്ക്കും നല്ലതാണ്. മൈലാഞ്ചിയുടെ ഇല മാത്രമല്ല തൊലിയും ആരോഗ്യത്തിന് നല്ലതാണ്. മതാചാരങ്ങളിൽ ഉപയോഗിക്കുന്നതിനൊപ്പം ആയുർവേദത്തിലും ഒരു പ്രമുഖ സ്ഥാനമുള്ള മൈലാഞ്ചിയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഹൃദയസ്തംഭനവും ആയുർവേദ ചികിത്സയും
#Farmer#FTB#Agriculture#Krishi
Share your comments