നീലനിറവും, കറുപ്പുനിറവും ഒരുപോലെ ചേർന്നിരിക്കുന്ന കരിമഞ്ഞൾ എന്ന ഔഷധസസ്യത്തിന് കേരളത്തിൽ ഇന്ന് വൻ ഡിമാൻഡാണ് ഉള്ളത്. കരി മഞ്ഞളിൻറെ ജന്മദേശം ഇന്ത്യയാണ്.'കൂർക്കുമ കാസിയ' എന്ന ശാസ്ത്രീയ നാമമുള്ള കരിമഞ്ഞൾ കേരളത്തിലുടനീളം അറിയപ്പെടുന്നത് കാട്ടുമഞ്ഞൾ എന്ന പേരിലാണ്. ഇന്ത്യയിൽ പ്രധാനമായും ഇത് കൃഷി ചെയ്യുന്നത് ബംഗാൾ, ഒറീസ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
ഇതിൻറെ കിഴങ്ങിൻ ആണ് ഏറ്റവും കൂടുതൽ ഔഷധമൂല്യം ഉള്ളത്. ത്വക്ക് രോഗങ്ങൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, മുറിവ്, ചതവ്, വാതസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കരിമഞ്ഞൾ പ്രധാന ഔഷധമാണ്. കരി മഞ്ഞളിന്റെ ചെറിയൊരു കഷ്ണം ചവച്ച് ഇറക്കിയാൽ വയറ് സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകും. മൈഗ്രേൻ പ്രശ്നങ്ങൾക്ക് കരിമഞ്ഞൾ അരച്ച് നെറ്റിയിൽ പുരട്ടുന്നത് നല്ലതാണ്. ത്വക്ക് രോഗങ്ങൾ അകറ്റുവാൻ കരിമഞ്ഞൾ അരച്ചുപുരട്ടുന്നത് ഗുണം ചെയ്യും.
There is a huge demand in Kerala today for the combination of blue and black turmeric. Curry turmeric is native to India.
കരിമഞ്ഞളുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ
ഔഷധമൂല്യത്തിലുപരി കരിമഞ്ഞളും ആയി ബന്ധപ്പെട്ടു നിരവധി വിശ്വാസങ്ങളും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. കരിമഞ്ഞൾ കൈവശമുണ്ടെങ്കിൽ ആഹാരത്തിന് ക്ഷാമം വരില്ല എന്നാണ് ആദിവാസികൾക്കിടയിലെ വിശ്വാസം. ജോലിസംബന്ധമായ തടസ്സങ്ങൾ ഇല്ലാതാക്കുവാൻ കരിമഞ്ഞൾ മഞ്ഞ തുണിയിൽ പൊതിഞ്ഞ സൂക്ഷിക്കുന്ന പതിവ് നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്.
രോഗശാന്തി ഇല്ലാതാക്കുവാൻ ശർക്കരയും കരിമഞ്ഞൾ മിക്സ് ചെയ്തു രോഗികളെ ആപാദചൂഢം ചിലയിടങ്ങളിൽ ഉഴിയാറുണ്ട്. സാമ്പത്തികപ്രതിസന്ധി ഇല്ലാതാക്കുവാനും, വീട്ടിൽ ധനസമൃദ്ധി ഉണ്ടാവാനും കരിമഞ്ഞൾ തുണിയിൽ പൊതിഞ്ഞ വയ്ക്കുന്ന വിശ്വാസവും ചിലർക്ക് ഇടയിലുണ്ട്.
Share your comments