1. Health & Herbs

യാത്രകളിൽ ദാഹം അകറ്റാനും ക്ഷീണം ഇല്ലാതാക്കാനും പുളിവെണ്ടയുടെ ജ്യൂസ്

നാട്ടുചികിത്സയിൽ പുളിവെണ്ടയ്ക്ക് പണ്ടേക്കു പണ്ടേ ഉപയോഗമുണ്ട്. വിരേചന സ്വഭാവം, മൂത്രവിസർജനം സുഗമമാക്കുക, ഉഷ്ണകാലാവസ്ഥയിൽ ആശ്വാസം പകരുക, കാല്പാദം വിണ്ടുകീറുന്നതിനുള്ള ചികിത്സയിൽ ഉപയോഗിക്കുക, പിത്തഗ്രന്ഥിയുടെ പ്രവർത്തനം ക്രമപ്പെടുത്തുക, വ്രണങ്ങളും മുറിവുകളും ഉണക്കുക തുടങ്ങി വിവിധ ചികിത്സകളിൽ പുളിവെണ്ടയ്ക്ക് പ്രാധാന്യമുണ്ട്.

Arun T
g
പുളിവെണ്ട

നാട്ടുചികിത്സയിൽ പുളിവെണ്ടയ്ക്ക് പണ്ടേക്കു പണ്ടേ ഉപയോഗമുണ്ട്. വിരേചന സ്വഭാവം, മൂത്രവിസർജനം സുഗമമാക്കുക, ഉഷ്ണകാലാവസ്ഥയിൽ ആശ്വാസം പകരുക, കാല്പാദം വിണ്ടുകീറുന്നതിനുള്ള ചികിത്സയിൽ ഉപയോഗിക്കുക, പിത്തഗ്രന്ഥിയുടെ പ്രവർത്തനം ക്രമപ്പെടുത്തുക, വ്രണങ്ങളും മുറിവുകളും ഉണക്കുക തുടങ്ങി വിവിധ ചികിത്സകളിൽ പുളിവെണ്ടയ്ക്ക് പ്രാധാന്യമുണ്ട്. സുഡാനിലും മറ്റും മുറിവുണക്കുന്നതിനു പുറമേ തൊണ്ടവേദന ശമിപ്പിക്കാനും പുളിവെണ്ട ഉപയോഗിച്ചുവരുന്നു. ആഫ്രിക്കൻ നാടുകളിലെ പരമ്പരാഗത ചികിത്സാവിധിയിൽ പുളിവെണ്ടയുടെ ഇലകൾക്ക് അണു നശീകരണ സ്വഭാവമുണ്ട്.

പുളിവെണ്ടയുടെ ജൂസ് ഉപയോഗിച്ച് തയാറാക്കുന്ന തണുപ്പിച്ച ഒരുതരം ബിയറാണ് 'ജമൈക്ക ഇപ്' (Jamaica Ipa). മെക്സിക്കോയിലും മറ്റും ഇതിന് നല്ല പ്രചാരമുണ്ട്.

പുളിവെണ്ടയുടെ ഉണങ്ങിയ ദളങ്ങൾ ഫ്ലോർ ഡി ജമൈക്ക് (Flor de Jamaica) എന്ന പേരിൽ ലേബൽ ചെയ്ത് അമേരിക്കയിലെ മിക്ക ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളിലും വില്പനയ്ക്ക് ലഭ്യമാണ്. ജീവകം സി, ആന്തോസയനിൻ എന്നിവയാൽ സമൃദ്ധമായ ഇത് ചായ തയാറാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

മെക്സിക്കോയിൽ പ്രചാരത്തിലുള്ള ലഘുപാനീയങ്ങളിൽ പ്രമുഖമാണ് പുളിവെണ്ടയുടെ ദളങ്ങൾ ഉപയോഗിച്ച് തയാറാക്കുന്ന 'ഒരിറ്റോസ് (Jarritos). പുളിവെണ്ടയുടെ ദളങ്ങൾ ഉപയോഗിച്ച് തയാറാക്കുന്ന റോസല്ല ജാം നൈജീരിയയിൽ പ്രചാരത്തിലുണ്ട്. ഇവിടെത്തന്നെ ഇങ്ങനെ തയ്യാറാക്കുന്ന ലഘുപാനീയത്തിനും ആവശ്യക്കാരേറെ. വീടുകളിലായാലും പൊതു ചടങ്ങുകളിലായാലും ഇത് സർവസാധാരണമായി ഉപയോഗിച്ചുവരുന്നു.

മരുഭൂമിയിലൂടെയുള്ള ദീർഘയാത്രകളിൽ പുളിവെണ്ടയുടെ ദളങ്ങൾ കഴിക്കുന്നത് ദാഹം ശമിപ്പിക്കാനും ക്ഷീണമകറ്റാനും ഉപകരിക്കും.

'ക്വിംബോംബെ ചിനോ (Quimbombe chino) എന്നത് സുഡാൻ ജനത യുടെ വളരെ പ്രിയപ്പെട്ട തണുപ്പിച്ച പുളിവെണ്ട ചായയാണ്.

ഇറച്ചിക്കുപകരം സുഡാൻ ജനത തയാറാക്കുന്ന ഒരു സവിശേഷ ഭക്ഷ്യ വിഭവമാണ് 'ചുറ്റണ്ടു' (urundu). ഇതിൽ പുളിവെണ്ടയുടെ വിത്തുകളാണ് മുഖ്യചേരുവ. ഇത് ഒമ്പതുദിവസം പുളിപ്പിച്ചാണ് തയാറാക്കുന്നത്. ഉയർന്ന തോതിൽ ഇതിലുള്ള മാംസ്യമാണ് ഏറുണ്ടുവിന്റെ പ്രത്യേകത. ഗ്രാമീണ ജനതയുടെ ക്ഷാമകാലഭക്ഷണമെന്ന നിലയ്ക്ക് ഫറുണ്ടുവിന് വളരെയധികം പ്രചാരമുണ്ട്.

പടിഞ്ഞാറൻ ആഫ്രിക്കയിലെ ബെനിനിൽ പുളിവെണ്ടയുടെ വിത്തുകൾ പുളിപ്പിച്ച് തയാറാക്കുന്ന യാൻയാങ്ക് (Yanyanku), ഇക്പിരു (Ikpiru) എന്നീ മസാലവ്യഞ്ജനങ്ങൾ ഭക്ഷ്യപദാർഥങ്ങളിൽ ചേർക്കുക പതിവാണ്.

English Summary: hibiscus sabdariffa best for many diseases

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds