ലോകത്തിലെ 90 ശതമാനം ആളുകളും മോശം ജീവിതശൈലി കാരണം ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നു. തിരക്കേറിയ ജീവിതത്തിൽ ഹൈപ്പർടെൻഷൻ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, മാനസിക രോഗങ്ങൾ എന്നിവയെല്ലാം നേരിടേണ്ടി വരുന്നു. നമ്മുടെ മനസ്സും ആത്മാവും ശരീരവും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ, ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാൻ മികച്ച പ്രതിവിധി പുരാതന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ : നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള പ്രകൃതിദത്ത വഴികൾ എന്തൊക്കെ?
പുരാതന കാലം മുതൽ രുദ്രാക്ഷം ധരിക്കുന്നത് വിശിഷ്ഠമായി കണക്കാക്കപ്പെടുന്നു. അതായത്, രുദ്രാക്ഷം ധരിക്കുന്നത് നമ്മുടെ മനസ്സിലും ശരീരത്തിലും നല്ല സ്വാധീനം ചെലുത്തുന്നതിന് ഒപ്പം രോഗങ്ങളെ സുഖപ്പെടുത്താനും നല്ലതാണ്.
ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, രുദ്രാക്ഷം തലച്ചോറിനും ഹൃദയത്തിനും തുടങ്ങി പലവിധ ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്.
ശാസ്ത്രീയമായി നിങ്ങളുടെ ആരോഗ്യത്തിന് രുദ്രാക്ഷം എത്രത്തോളം ഗുണം ചെയ്യുമെന്നാണ് ചുവടെ വിവരിക്കുന്നത്.
-
രുദ്രാക്ഷം തലച്ചോറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു
ആത്മവിശ്വാസം, ബുദ്ധി, ക്ഷമ എന്നിവ വ്യക്തമായി പ്രകടിപ്പിക്കുന്നവർക്ക് മനസിന് നിയന്ത്രണമുണ്ടാകും. രുദ്രാക്ഷ മുത്തുകൾ വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും പോസിറ്റീവ് എനർജി നിറയ്ക്കുകയും ചെയ്യുന്നു.
-
ഹൃദയത്തെയും ഇന്ദ്രിയങ്ങളെയും സ്വാധീനിച്ച് മനസിനെ ശാന്തമാക്കുന്നു
നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്കും പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രക്തചംക്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജീവിതശൈലിയിലെ സമ്മർദങ്ങൾ കാരണം, ഒരു വ്യക്തി പല രോഗങ്ങളിലേക്കും എത്തിപ്പെടാം. ഇത്തരമൊരു സാഹചര്യത്തിൽ ശരീരത്തെ സ്ഥിരപ്പെടുത്തുകയും ഹൃദയത്തിലും ഇന്ദ്രിയങ്ങളിലും സ്വാധീനം ചെലുത്തുകയും ചെയ്തുകൊണ്ട് രുദ്രാക്ഷം ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നു. രുദ്രാക്ഷമാല ധരിക്കുന്നത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, നല്ല രക്തചംക്രമണം നിലനിർത്താനും നല്ലതാണ്. ഹൃദയാഘാതത്തിനും ഉയർന്ന രക്തസമ്മർദത്തിനും ഏറ്റവും മികച്ച ചികിത്സയാണിത്.
-
ഊർജ്ജം സ്ഥിരപ്പെടുത്തുന്നു
രുദ്രാക്ഷം മാനസികമായി പോസിറ്റീവ് എനർജി സൃഷ്ടിക്കുന്നു. ശാസ്‌ത്രീയ പഠനങ്ങൾ പറയുന്നത് അനുസരിച്ച് രുദ്രാക്ഷത്തിന് വൈദ്യുത ഗുണങ്ങളുണ്ടെന്നും അവ മോശം ഊർജത്തെ നീക്കം ചെയ്യുമെന്നതുമാണ്. ശാരീരികമായോ മാനസികമായോ സമ്മർദം ഉണ്ടാകുമ്പോഴും മറ്റും നമ്മുടെ ശരീരം കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നു.
ഈ ഊർജ്ജം സംഭരിക്കുകയോ എരിച്ചുകളയുകയോ ചെയ്തില്ലെങ്കിൽ രക്തസമ്മർദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ തന്നെ ഹോർമോൺ നില സ്ഥിരപ്പെടുത്താനും മറ്റും ഇത് വളരെ ഫലപ്രദമാണ്.
-
പ്രമേഹത്തിനും പ്രതിവിധി
പ്രമേഹം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും രുദ്രാക്ഷം അത്യുത്തമമാണ്. അതായത് രുദ്രാക്ഷം അണിയുന്നത് ഹൃദയ രോഗികൾക്കും പ്രമേഹ ബാധിതർക്കും വളരെ നല്ലതാണ്.
-
രുദ്രാക്ഷം ധരിക്കാം, കുടിയ്ക്കാം…
രുദ്രാക്ഷം ധരിക്കുന്നത് പോലെ ഒരു രാത്രി മുഴുവൻ രുദ്രാക്ഷം ഇട്ടുവച്ച വെള്ളം രാവിലെ കുടിയ്ക്കുന്നതും ശരീരത്തിന് പ്രയോജനം ചെയ്യും. അതായത്, രുദ്രാക്ഷത്തിന്റെ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുന്നു. എന്നാൽ, വിപണികളിൽ നിന്ന് ലഭിക്കുന്ന രുദ്രാക്ഷം വ്യാജനാണോ ഒറിജിനലാണോ എന്നത് ഉറപ്പുവരുത്തണം. അതായത്, ഒറിജിനൽ രുദ്രാക്ഷം പൊട്ടിക്കുമ്പോൾ അകത്ത് വിത്ത് കാണപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ കുരു പ്രമേഹത്തിന് ഉത്തമ പ്രതിവിധി
Share your comments