<
  1. Health & Herbs

ഒരു ദിവസം പരമാവധി എത്ര പഞ്ചസാര കഴിയ്ക്കാം?

പഞ്ചസാര ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണെന്ന് നമ്മളെല്ലാവർക്കും അറിയാം. പഞ്ചസാര പല തരത്തിലും നമ്മൾ കഴിക്കുന്നുണ്ട്. ജ്യൂസുകള്‍, ഷേക്ക്, എന്നിവയിലെല്ലാം പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. പഞ്ചസാര എന്നത് എംറ്റി കലോറിയാണ്.

Meera Sandeep
How much sugar can we consume in a day?
How much sugar can we consume in a day?

പഞ്ചസാര ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണെന്ന് നമ്മളെല്ലാവർക്കും അറിയാം. പഞ്ചസാര പല തരത്തിലും നമ്മൾ കഴിക്കുന്നുണ്ട്.  ജ്യൂസുകള്‍, ഷേക്ക്, എന്നിവയിലെല്ലാം ഇത്ധാരാളം അടങ്ങിയിട്ടുണ്ട്.  പഞ്ചസാരയിൽ ശരീരത്തിന് ഉപയോഗമില്ലാത്ത, അതേ സമയം ദോഷം ചെയ്യുന്ന കലോറിയാണ് അടങ്ങിയിരിക്കുന്നത്. മദ്യം പോലുളളവയിലും ഇത്തരം കലോറിയാണ് ഉള്ളത്. ആരോഗ്യത്തേയും സൗന്ദര്യത്തേയുമെല്ലാം ഇത് ഒരു പോലെ ബാധിയ്ക്കുന്നു.

കരിമ്പില്‍ നിന്ന് ഉണ്ടാക്കുന്ന പഞ്ചസാരയിൽ കൊഴുപ്പല്ലാതെ മറ്റൊന്നും തന്നെ അടങ്ങിയിട്ടില്ല. ആരോഗ്യമുള്ള ഒരു സ്ത്രീക്ക് 6 ടീസ്പൂണ്‍ പഞ്ചസാര വരെ കഴിയ്ക്കാം. ആരോഗ്യമുള്ള പുരുഷനാണെങ്കിൽ ഇത് 9 ടീസ്പൂണ്‍ എന്നാണ് കണക്ക്. ഇതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ദോഷം വരും. എന്നാല്‍ ഒരു മില്‍ക്ക് ഷേക്ക് മൂന്നോ നാലോ ടീസ്പൂണ്‍ പഞ്ചസാര ചേർത്താണ് ലഭിക്കുന്നത് . ഇതു പോലെ ഭക്ഷണത്തിലൂടെ, ചായ, കാപ്പിയിലൂടെ എല്ലാം പഞ്ചസാര ശരീരത്തിൽ എത്തുന്നുണ്ട് . സ്ത്രീകളില്‍ കാണുന്ന പല രോഗങ്ങള്‍ക്കും ഈ കലോറിയാണ് കാരണമാകുന്നത്. അമിത വണ്ണമാണ് പ്രധാന ദോഷം. ഇത് ഹൃദയ പ്രശ്‌നങ്ങള്‍ക്ക്  കാരണമാകും.

പഞ്ചസാര രക്തക്കുഴലിലെ കോശാരോഗ്യം നശിപ്പിയ്ക്കും, രക്തത്തില്‍ പമ്പിംഗ് വ്യത്യാസം വരുത്തി ബിപി സാധ്യത കൂട്ടും,  സ്‌ട്രോക്ക് സാധ്യത കൂട്ടും. ഇതു പോലെ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാം. പ്രമേഹം ഇതുണ്ടാക്കുന്ന മറ്റൊരു ദോഷമാണ്. തുടര്‍ച്ചയായി ഇത്തരം  കലോറി നമ്മുടെ ശരീരത്തില്‍ എത്തിയാല്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ശരീരത്തില്‍ വളരുകയും ചെയ്യുന്നു. ഇത് ടൈപ്പ് 2 പ്രമേഹം പോലെയുളള രോഗങ്ങള്‍ക്ക് കാരണമാകും.

കരളിലെ കോശങ്ങളെ ഇത് നശിപ്പിയ്ക്കുന്നു. ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂട്ടുന്നു. കരളിന് പഞ്ചസാര കൂടുതല്‍ കഴിയ്ക്കുമ്പോള്‍ നീര്‍ക്കെട്ടുണ്ടാക്കുന്നു. ഇത് ഫാറ്റി ലിവര്‍, അമിത വണ്ണം പോലുള്ള പല രോഗങ്ങളും ഉണ്ടാക്കുന്നു. പല്ലുകളിലെ പോടുണ്ടാക്കുന്നതില്‍ പ്രധാന വില്ലന്‍ പഞ്ചസാരയാണ്. വായിലെ ബാക്ടീരിയ പഞ്ചസാരയുമായി ചേര്‍ന്ന് ലാക്ടിക് ആസിഡ് ഉണ്ടാക്കുന്നു. ഇത് പല്ല് കേടാക്കുന്നു.  ഉറക്കത്തിന് തടസം നില്‍ക്കുന്ന ഒന്നാണ് പഞ്ചസാരയുടെ ഉപയോഗം. രാത്രി മധുരം കൂടുതല്‍ കഴിയ്ക്കുക, അമിത വണ്ണം എന്നിവയെല്ലാം തന്നെ രാത്രി ഉറക്കം കുറയ്ക്കുന്ന ഘടകങ്ങളാണ്.

ഓട്ടിസം ബാധിച്ച കുട്ടികൾ കൂടുതല്‍ പഞ്ചസാര കഴിച്ചാൽ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു.  ഇത് ബ്രെയിന്‍ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു. ഇതു പോലെ ഡിപ്രഷന്‍, ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് അമിത മധുര ഉപയോഗം കാരണമാകുന്നു.  യൂറിക് ആസിഡ് കൂടുതലാകുന്ന അവസ്ഥ, കാലിലും മറ്റും നീരും വേദനയും ഉണ്ടാക്കുന്ന അവസ്ഥ,  മൂത്രത്തില്‍ കല്ല്, എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു.  ഇത് കോശങ്ങളുടെ ജനിതക ഘടനയില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തുന്നു. ഇത് ചര്‍മത്തില്‍ ചുളിവു വരുന്നതിനും നര വരുന്നതിനും കാരണമാകുന്നു.

English Summary: How much sugar can we consume in a day?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds