1. Health & Herbs

പഴമക്കാരുടെ ഈ നാട്ടുവൈദ്യങ്ങള്‍ അറിഞ്ഞിരിക്കാം

പണ്ട് പഴമക്കാർ ഡോക്‌ടർമാരുടെ അടുത്ത് പോയികൊണ്ടിരുന്നത് വളരെ വിരളമായിട്ടാണ്. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള നാട്ടുവൈദ്യങ്ങൾ ഉപയോഗിക്കുകയായിരുന്നു പതിവ്. ആരോഗ്യത്തിനാണെങ്കിലും സൗന്ദര്യത്തിനാണെങ്കിലും അന്ന് പൊടിവൈദ്യങ്ങൾ ഉണ്ടായിരുന്നു. അവയിൽ ചിലതെല്ലാം ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നവയാണെങ്കിലും പലതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തവയായിരുന്നു. അത്തരം നാട്ടുവൈദ്യങ്ങൾ ഇപ്പോഴും പിന്തുടരുന്നവരുണ്ട്. ആ നാട്ടുവൈദ്യങ്ങളെ കുറിച്ചാണ് ഇവിടെ പങ്ക് വെയ്ക്കുന്നത്.

Meera Sandeep
Know these ancient remedies for different health issues
Know these ancient remedies for different health issues

പണ്ട് പഴമക്കാർ ഡോക്‌ടർമാരുടെ അടുത്ത് പോയികൊണ്ടിരുന്നത് വളരെ വിരളമായിട്ടാണ്. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള നാട്ടുവൈദ്യങ്ങൾ ഉപയോഗിക്കുകയായിരുന്നു പതിവ്. ആരോഗ്യത്തിനാണെങ്കിലും സൗന്ദര്യത്തിനാണെങ്കിലും അന്ന് പൊടിവൈദ്യങ്ങൾ ഉണ്ടായിരുന്നു. അവയിൽ ചിലതെല്ലാം ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നവയാണെങ്കിലും പലതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തവയായിരുന്നു. അത്തരം നാട്ടുവൈദ്യങ്ങൾ ഇപ്പോഴും പിന്തുടരുന്നവരുണ്ട്. ആ നാട്ടുവൈദ്യങ്ങളെ കുറിച്ചാണ് ഇവിടെ പങ്ക് വെയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പേരക്കയുടെ അത്ഭുത ആരോഗ്യ ഗുണങ്ങൾ കൂടി അറിഞ്ഞിരിക്കണം

* ചെവിയില്‍ എന്തെങ്കിലും പ്രാണിയോ ഉറുമ്പോ പോയാല്‍ അത് ചെവിയില്‍കിടന്ന് പെരുകിയിട്ട് ആകപ്പാടെ അസ്വസ്ഥതയും വേദനയുമായിരിക്കും. ഈ സമയത്ത് അന്നും അതെ ഇന്നും അതെ ചെയ്തിരുന്ന കാര്യമാണ് കുറച്ച് വെള്ളത്തില്‍ നന്നായി കല്ലുപ്പ് കലക്കും. എന്നിട്ട് ഇത് ചെവിയില്‍ ഒഴിക്കും. ഉള്ളിലേയ്ക്ക് കടന്ന പ്രാണിയെ പുറത്തുചാടിക്കുവാനുള്ള അന്നത്തെ ചെറുവിദ്യായായിരുന്നു ഇത്.

* ചെറുപ്പകാലത്ത് ചെവി വേദനിച്ചാല്‍ വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ അവര്‍ ചെയ്യുന്നൊരു കാര്യമുണ്ട്. നല്ല വറ്റല്‍ മളക് എടുക്കും. അതിന്റെ തലഭാഗം കളഞ്ഞ് കുരുവെല്ലാം കളയും ഇതിലേയ്ക്ക് എണ്ണ ഒഴിച്ച് ചെറുതായി ചൂടാക്കും. ഈ ചെറുചൂടുള്ള എണ്ണ ചെവിയിലേയ്ക്ക് ഒഴിക്കും. ചിലപ്പോള്‍ ചെവിവേദന മാറും ഇല്ലെങ്കില്‍ മാറുകയുമില്ല. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നോ? ഇതുചെയ്യുന്നതുകൊണ്ട് എന്താണ് നടക്കുന്നതെന്നോ പലര്‍ക്കും അറിയുകയില്ല എന്നതാണ് സത്യം.

ബന്ധപ്പെട്ട വാർത്തകൾ: ചെവിയിൽ ഈ മാറ്റങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കൂ

* കുട്ടികളില്‍ വിരശല്യം വന്നാല്‍ ആകപ്പാടെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് രാത്രിയിലാകും ഇത് ഉണ്ടാകുന്നതും. ഈ സമയത്ത് വീട്ടില്‍ ഇരിക്കണ മഞ്ഞള്‍പ്പൊടിയില്‍ കുറച്ച് പഞ്ചസ്സാരയും ചേര്‍ത്ത് കൊടുക്കുന്ന ശീലം പണ്ടുമുതലേ ഉണ്ടായിരുന്ന ഒരു കാര്യമാണ്. മഞ്ഞള്‍ നല്ലതായതിനാല്‍ തന്നെ പിറ്റേ ദിവസത്തേയ്ക്ക് വയറ്റീന്ന് പോകുമ്പോള്‍ വിരയും പോകുന്നു.

* ചെങ്കണ്ണ് വന്നാല്‍ ഇത് മാറ്റുവാനായി വ്യാപകമായി ഉപയോഗിച്ചിരുന്ന സാധനമാണ് മുലപ്പാല്‍. ആര്‍ക്കെങ്കിലും ചെങ്കണ്ണ വന്നാല്‍ മുലപ്പാലെടുത്ത് കണ്ണില്‍ ഒഴിക്കും. ഇത് അടുപ്പിച്ച് ഒഴിച്ചിട്ടും മാറിയില്ലെങ്കില്‍ മാത്രമാണ് ഹോസ്പിറ്റലില്‍ പോയിരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചെങ്കണ്ണിൻറെ ലക്ഷണങ്ങളും പ്രകൃതിദത്തമായ പരിഹാരങ്ങളും

* ചിലകുട്ടികളില്‍ ചെറുപ്പത്തില്‍ ശരീരത്തില്‍ നല്ലരീതിയില്‍ ചൂടുകുരു പൊന്തുന്നത് കാണാം. ചിലരില്‍ ഇത് വലിയകുരുക്കളായി പൊട്ടുന്നതും പണ്ടത്തെ ഒരു കാഴ്ച്ചയായിരുന്നു. ഈ ചൂടുകുരുമൂലം അനുഭവപ്പെടുന്ന ചൊറിച്ചില്‍ മാറുന്നതിനായി പ്രധാനമായും തേങ്ങാപ്പാല്‍ ദേഹത്ത് പുരറ്റിയിരുന്നത്.  ദിവസവും കുളിക്കുന്നതിനു മുന്‍പ് തേങ്ങാപ്പാല്‍ പുരട്ടി നിര്‍ത്തുന്നത് ഒരു കാലത്ത് സ്വാഭാവികമായി കണ്ടിരുന്ന ഒരു വസ്തുതയായിരുന്നു.

* വീട്ടില്‍ തെങ്ങുണ്ടെങ്കില്‍ മച്ചിങ്ങയും ധാരാളമായി വീണുകിടക്കുന്നുണ്ടാകും. ഈ പൊഴിഞ്ഞുകിടക്കുന്ന മച്ചിങ്ങ നന്നായി കല്ലില്‍ ഉരച്ച് ഇതിന്റെ പേയ്സ്റ്റ് നെറുകയില്‍ പുരട്ടുന്നു. ചിലപ്പോള്‍ മോരും പുരട്ടും. നല്ല കൂളിംഗ് ഏജന്റായതിനാലാവണം ഇത് പുരട്ടിയിരുന്നത്. അതുപോലെ ചന്ദനം വീട്ടില്‍ ഉണ്ടെങ്കില്‍ ഇതും തലയില്‍ പുരട്ടുവാന്‍ എടുക്കുന്നവരുമുണ്ട്.

* കളിച്ച് ഓടി മുറിവുമായി വന്നാല്‍ കാലുകഴുകി ആ വേലിമ്മേല്‍ നില്‍ക്കുന്ന കുറച്ച് കമ്മ്യൂണിസ്റ്റ് പച്ച അങ്ങ് പറിച്ച്, കഴുകി കയ്യില്‍ ഞെരടി നീരെടുത്ത് മുറിവില്‍ ഒഴിക്കും. ഒരുകാലത്ത് മുറിവ് ഉണങ്ങുവാന്‍ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന സാധനമായിരുന്നു ഇത്. കുറച്ച് നീറ്റല്‍ അനുഭവപ്പെട്ടാലും സാധനം പിറ്റേന്ന് ഉണങ്ങിയിട്ടുണ്ടാകും.

* വീടിന്റെ അടുത്തുകൂടെ പാമ്പ് പോയാല്‍ വീട്ടില്‍ കയറാതിരിക്കുവാനായി വീടിന് ചുറ്റും വെളുത്തുള്ളി നന്നായി ചതച്ച് ഇതിന്റെ വെള്ളം തെളിക്കും. വെളുത്തുള്ളിയുടെ മണം വന്നാല്‍ പാമ്പ് വരില്ല എന്നാണ് പറയപ്പെടുന്നത്. വെളുത്തുള്ളിപോലെതന്നെ മണ്ണെണ്ണയും ഒഴിക്കാറുണ്ട്.

* ഒരു കാലത്ത് മിക്ക വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടില്‍ നട്ടുവളര്‍ത്തിയിരുന്ന ഔഷധമാണ് പനിക്കൂര്‍ക്ക. പനി വന്നാല്‍ പനിക്കൂര്‍ക്ക, തുളസി, മരുന്ന് ചെത്തി എന്നിവ വാട്ടി നീരെടുത്ത് കുട്ടികള്‍ക്ക് കൊടുക്കും. ഇത് ഇന്നും ശീലിക്കുന്ന ഒരു കാര്യമാണ്. ചിലര്‍ മുയല്‍ച്ചെവിയും ഇതിലേയ്ക്ക് ചേര്‍ക്കാറുണ്ട്.

* നല്ല ആര്‍ത്തവവേദന എടുത്തിരിക്കുന്ന സമയത്ത് ഇത് ശമിപ്പിക്കുവാനായി കുടംപുളി വെള്ളത്തിലിട്ട് തിളപ്പിക്കും. എന്നിട്ട് വെള്ളം വറ്റിച്ച് പകുതിയാക്കും. ഇത് കുടിച്ചാല്‍ ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന കടുത്ത വയറുവേദനയ്ക്ക് ശമനം കിട്ടുമെന്നാണ് പറയപ്പെടുന്നത്.

English Summary: Know these ancient remedies for different health issues

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds