ഏതു രോഗങ്ങളേയും ചെറുത്തുനിൽക്കുന്നതിന് ശരീരത്തിന് പ്രതിരോധ ശക്തി അത്യാവശ്യമാണ്. പൊതുവെ നമ്മുടെ ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഒരു പ്രത്യേക കഴിവുണ്ട്. ചില ഭക്ഷണങ്ങൾ പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത് പോലെ, ചില തരം ഭക്ഷണങ്ങൾ പ്രതിരോധ ശക്തി കുറയ്ക്കാനാണ് സഹായിക്കുന്നത്. അത്തരം ഭക്ഷണങ്ങളെ കുറിച്ചാണ് വിശദികരിക്കുന്നത്.
- ഈ ലിസ്റ്റിൽ ആദ്യം വരുന്നത് പഞ്ചസാര തന്നെയാണ്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഉയർന്ന പഞ്ചസാരയുടെ അളവ് നിങ്ങളുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ പ്രവർത്തനത്തെ തടയുകയും ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യും. ഇത് നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ക്രമേണ ദുർബലപ്പെടുത്തുന്നു.
- പഞ്ചസാര പോലെ തന്നെ ഉപ്പിൻറെ അമിതമായ ഉപയോഗവും ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഇത് ശരീരത്തിലെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ ബിപി ഉള്ളവരും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം.
- എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇതിൽ ധാരാളമായി ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദവും വീക്കവുമുണ്ടാകാൻ കാരണമാകുകയും രോഗപ്രതിരോധ ശേഷി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ബിപി വീട്ടിലിരുന്ന് കൊണ്ടുതന്നെ എങ്ങനെ നിയന്ത്രിക്കാം?
- സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് പ്രതിരോധശേഷി കുറയ്ക്കാൻ കാരണമാകും.
- മദ്യപാനം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിൻറെ അമിതമായ ഉപയോഗം കരളിനെ ബാധിക്കുന്നതുകൊണ്ട് അണുബാധയെ ചെറുക്കുന്നതിൽ ശരീരം പരാജയപ്പെടുന്നു.
Share your comments