ചായയിൽ ഏലയ്ക്ക (Cardamom) ഇട്ട് കുടിക്കുന്ന ശീലം നിങ്ങൾക്കുമുണ്ടാകും. അതുപോലെ ഏലയ്ക്കയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണെന്ന് മുതിർന്നവർ പറയാറുണ്ട്.
മധുര പലഹാരങ്ങളിലും പായസത്തിലും തുടങ്ങിയ പല വിഭവങ്ങളിലും ഏലയ്ക്ക എത്തിയാൽ അത് കൂടുതൽ സ്വാദും മണവുമാകും. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ ഏലയ്ക്കയിൽ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു. ഇതിൽ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും നല്ല അളവിൽ അടങ്ങിയിരിക്കുന്നു.
അതിനാൽ തന്നെ ഇനി മുതൽ കുടിയ്ക്കാനായി വെള്ളം തിളപ്പിക്കുമ്പോൾ, ഏലയ്ക്ക ഇട്ട് കുടിക്കുന്നത് (Cardamom Water) ശീലിക്കാം. ഇങ്ങനെ ചെയ്താൽ, വായിലെ ദുർഗന്ധം അകറ്റാനാകും. കൂടാതെ, രക്ത സമ്മർദം, കൊളസ്‌ട്രോൾ തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഇത് സഹായകമാണ്. ആരോഗ്യ ഗുണങ്ങളാൽ സമൃദ്ധമായ ഏലയ്ക്കാ വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് എന്തെല്ലാം നേട്ടങ്ങളുണ്ടാകുന്നു എന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ദഹനത്തിനും കൊളസ്ട്രോൾ, പ്രമേഹ പ്രശ്നങ്ങൾക്കും ഏലയ്ക്ക പാനീയങ്ങൾ
ആരോഗ്യത്തിന് ഏലയ്ക്കാ വെള്ളം
രുചിയിൽ നേരിയ മധുരവും പുതുമയും നൽകുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഏലം. ഇതിൽ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങൾ ആയുർവേദ ചികിത്സകളിലും പ്രയോജനപ്പെടുത്താറുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് ശരീരത്തെ പല രോഗങ്ങളിൽ നിന്നും മോചിപ്പിക്കുന്നു.
-
ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുന്നു
ഏലയ്ക്കാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ എല്ലാത്തരം ടോക്‌സിനുകളെയും പുറന്തള്ളുന്നതിന് സഹായിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ ഏലയ്ക്കാ വെള്ളം നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
-
ചർമ സംരക്ഷണത്തിന്
ഏലയ്ക്കാ വെള്ളം ചർമ സംരക്ഷണത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
-
പ്രമേഹം നിയന്ത്രിക്കാൻ
പ്രമേഹരോഗികൾക്കും ഏലയ്ക്കാ വെള്ളം കുടിക്കുന്നത് ശീലമാക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ വെള്ളം സഹായകമാണെന്ന് തെളിയിക്കുന്നു.
-
ദഹനം സുഗമമാക്കുന്നു
ദഹനപ്രശ്‌നങ്ങൾ, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളിലും ഏലയ്ക്കാ വെള്ളം കുടിക്കാം. പ്രതിരോധശേഷി വർധിപ്പിക്കാനും ഈ വെള്ളം സഹായിക്കുന്നു.
ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ നിങ്ങളുടെ ശരീരത്തിനും പ്രയോജനപ്പെടുത്താം. ഇതിനായി ഏലയ്ക്ക വെള്ളം എങ്ങനെ തയ്യാറാക്കണമെന്നും അറിയുക. ഏലയ്ക്കാ വെള്ളം ഉണ്ടാക്കാൻ, 5 ഏലക്ക എടുത്ത് അതിന്റെ തൊലി കളഞ്ഞ് ഒരു ലിറ്റർ വെള്ളത്തിൽ ഒരു രാത്രി മുക്കി വയ്ക്കുക. ഇനി ഈ വെള്ളം അടുത്ത ദിവസം കുടിക്കുക. ഇതല്ലെങ്കിൽ ചൂട് വെള്ളത്തിൽ മൂന്നോ നാലോ ഏലയ്ക്ക ഇട്ട് തിളപ്പിച്ചും കുടിയ്ക്കാവുന്നതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments