പല്ലുകൾ ശരിയായ വിധം സൂക്ഷിച്ചില്ലെങ്കിൽ, അവയ്ക്ക് കേടുപാടുകൾ വരുന്നത് സാധാരണയാണ്. ഇത് പല്ലുകൾ എടുത്തുകളയുക, റൂട്ട് കനാൽ ചെയ്യേണ്ടി വരുക എന്നി സാഹചര്യങ്ങൾക്കെല്ലാം വഴിയൊരുക്കുന്നു.
ചില ശീലങ്ങളും ഭക്ഷണങ്ങളും പല്ലിന്‍റെ ആരോഗ്യത്തിനെ മോശമായി ബാധിക്കാറുണ്ട്. നിത്യമായി ബ്രഷ് ചെയ്തത് കൊണ്ട് മാത്രം ഇത്തരം പതിവുകളുണ്ടാക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയണമെന്നില്ല. അത്തരത്തിലുള്ള ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പങ്ക് വയ്ക്കുന്നത്.
- രാത്രിയില്‍ ഭക്ഷണശേഷം വൃത്തിയായി ബ്രഷ് ചെയ്യുക എന്നത് എല്ലാവർക്കും അറിയാമെങ്കിലും പതിവായി ഇത് ചെയ്യുന്നവരുടെ എണ്ണം കുറവാണ്. കൃത്യമായും ഈ ശീലം ഉണ്ടാക്കിയെടുത്തില്ലെങ്കില്‍ ക്രമേണ പല്ലിന്റെ ആരോഗ്യം പ്രശ്‌നത്തിലാകും.
- ഹാർഡ് ആയിട്ടുള്ള ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുന്നത് പല്ലിന് നല്ലതല്ല. ഇത് പല്ലിൻറെ സ്വാഭാവിക ഘടനയെ പ്രശ്‌നത്തിലാക്കുകയും പല്ലിന് നാശം സംഭവിക്കാന്‍ ഇടയാക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ആയുർവേദ രീതിയിൽ പല്ലും നാവും ശുചിയോടേയും ആരോഗ്യത്തോടേയും എങ്ങനെ വെയ്ക്കാം?
- ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഭക്ഷണ പദാർത്ഥങ്ങൾ പല്ലുകൾക്കിടയിൽ കുടുങ്ങാനുള്ള സാധ്യതകൾ ഏറെയാണ്. ചില സന്ദർഭങ്ങളിൽ ഇവ ബ്രഷ് ചെയ്‌താലും വൃത്തിയാകാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നു. ഇങ്ങനെയുള്ള അവസ്ഥയിൽ പല്ലുകള്‍ക്കിടയില്‍ നൂല് കടത്തി വൃത്തിയാക്കുന്നത് ഇവയ്ക്ക് പരിഹാരം കാണുന്നു. ദിവസത്തിലൊരിക്കല്‍ മാത്രം ചെയ്‌താലും, അത് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
- ചോക്ലേറ്റ്സ് പോലുള്ള മധുരപദാർത്ഥങ്ങൾ, സോഡ പോലുള്ള പാനീയങ്ങള്‍ അമിതമായി കഴിക്കുന്നത് പല്ലിനെ നശിപ്പിക്കുന്ന ഒരു ശീലമാണ്. സോഡ പോലുള്ള പാനീയങ്ങള്‍ പല്ലിൻറെ ഇനാമലിനെ നശിപ്പിക്കും. ഇനാമല്‍ നശിക്കുന്നതോടെ പതിയെ പല്ലിന്റെ ആരോഗ്യവും നശിക്കുന്നു. സോഫ്റ്റ് ഡ്രിംഗ്‌സ് പോലുള്ളവയിലുള്ള കൃത്രിമമധുരവും പല്ലിന് ആപത്താണ്.
- പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു ശീലമാണ് പുകവലി. ശരീരത്തിനെ പല തരത്തിലാണ് പുകവലി ബാധിക്കുക. അതില്‍ പ്രധാനമാണ് പല്ല്. പുകവലിയും ഇനാമലിനെ തന്നെയാണ് ആദ്യം ബാധിക്കുക. പിന്നീട് പല്ലിനെ ആകെയും നശിപ്പിക്കുന്ന തരത്തിലേക്ക് അത് വഴി മാറുന്നു.
Share your comments