<
  1. Health & Herbs

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യകരമായ ജീവിതം നയിക്കാം

ആരോഗ്യപരമായ ജീവിതശൈലി തിരഞ്ഞെടുക്കാതെ ആരോഗ്യപ്രശ്‌നങ്ങൾ വന്നതിന് ശേഷം പ്രതികരിക്കുന്നവരാണ് നമ്മളിലധികവും. പ്രമേഹം കണ്ടെത്തിയതിന് ശേഷം പഞ്ചസാരയുടെ അളവ് കുറയ്ക്കുക, കൊളസ്ട്രോൾ കാരണം വറുത്ത ഭക്ഷണം ഒഴിവാക്കുക, ശരീരഭാരം കൂടിയതിന് ശേഷം വ്യായാമം ചെയ്യുക തുടങ്ങിയ ശീലങ്ങളാണ് പലർക്കും ഉള്ളത്. എന്നിരുന്നാലും, അൽപ്പം ജാഗ്രതയോടെയും ശ്രദ്ധയോടെയും ജീവിച്ചാൽ ആരോഗ്യം നിലനിർത്താം.

Meera Sandeep
If you pay attention to these five things, you can lead a healthy life
If you pay attention to these five things, you can lead a healthy life

ആരോഗ്യപരമായ ജീവിതശൈലി തിരഞ്ഞെടുക്കാതെ ആരോഗ്യപ്രശ്‌നങ്ങൾ വന്നതിന് ശേഷം പ്രതികരിക്കുന്നവരാണ് നമ്മളിലധികവും.  പ്രമേഹം കണ്ടെത്തിയതിന് ശേഷം പഞ്ചസാരയുടെ അളവ് കുറയ്ക്കുക, കൊളസ്ട്രോൾ കാരണം വറുത്ത ഭക്ഷണം ഒഴിവാക്കുക, ശരീരഭാരം കൂടിയതിന് ശേഷം വ്യായാമം ചെയ്യുക തുടങ്ങിയ ശീലങ്ങളാണ് പലർക്കും ഉള്ളത്. എന്നിരുന്നാലും, അൽപ്പം ജാഗ്രതയോടെയും ശ്രദ്ധയോടെയും ജീവിച്ചാൽ ആരോഗ്യം നിലനിർത്താം.

ഉയർന്ന രക്തസമ്മർദ്ദം, അനിയന്ത്രിതമായ കൊളസ്ട്രോൾ, കുടലിന്റെ മോശം ആരോഗ്യം, എന്നിവയെല്ലാം  ശരിയായ വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും അഭാവം, തെറ്റായ ഭക്ഷണക്രമം എന്നിവയെല്ലാം കൊണ്ടാണ്.  എന്നിരുന്നാലും, നമ്മുടെ ദൈനംദിന ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ  അത് നമുക്ക് ആരോഗ്യകരമായ ഒരു ജീവിതം നൽകാൻ സഹായിക്കും.

പോഷകങ്ങൾ നിറഞ്ഞ ആഹാരം

നമ്മൾ എന്താണ് കഴിക്കുന്നത്, എത്ര അളവിൽ കഴിക്കുന്നു എന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നതും ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ്. വിവിധ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്ന ശീലം നിലനിർത്തേണ്ടത് പ്രധാനമാണ്. ദൈനംദിന ഭക്ഷണക്രമത്തിനായി പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകാഹാര മൂല്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അരിക്ക് പകരം ക്വിനോവയും ഗോതമ്പിന് പകരം റാഗിയും സൂര്യകാന്തി എണ്ണയ്ക്ക് പകരം ഒലീവ് എണ്ണയും ഉപയോഗിക്കാം. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലെ ചേരുവകൾ അറിയേണ്ടതും പ്രധാനമാണ്, പ്രത്യേകിച്ച് ഓരോ ഭക്ഷണത്തിലും ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയെ കുറിച്ച്.

ആരോഗ്യം നിലനിർത്താനുള്ള വഴികൾ

വ്യായാമം

മൊത്തത്തിലുള്ള ആരോഗ്യം ഉറപ്പാക്കാൻ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മികച്ച മാർഗ്ഗമാണ്. ഈ കൊവിഡ് സമയത്ത്,  പ്രഭാത ജോഗിങ്ങോ തീവ്രമായ വ്യായാമമോ ആകട്ടെ, തിരഞ്ഞെടുക്കാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. യോഗ, ധ്യാനം തുടങ്ങിയ പ്രവർത്തനങ്ങൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സഹായിക്കുന്നു. ഹൈക്കിംഗും സൈക്ലിംഗും മറ്റ് ചില രസകരമായ ഗ്രൂപ്പ് പ്രവർത്തനങ്ങളാണ്.

നല്ല ഉറക്കം

ആവശ്യത്തിന് വിശ്രമം ലഭിക്കാത്ത ശരീരത്തിന് ശാരീരികമായും മാനസികമായും നന്നായി പ്രവർത്തിക്കാൻ കഴിയില്ല. അതിന് ആവശ്യത്തിന് ഉറക്കം നിർണ്ണായകമാണ്. ഇത് സമ്മർദ്ദം കുറയ്ക്കാനും ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരാനും സഹായിക്കുന്നു. പ്രായപൂർത്തിയായ ഒരാൾക്ക് കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്ക സമയം ലഭിക്കണം. വളരെ കുറച്ച് നേരം ഉറങ്ങുന്നതോ, അല്ലെങ്കിൽ അമിതമായി ഉറങ്ങുന്നതോ രണ്ടും ആരോഗ്യത്തിന് നല്ലതല്ല. പകൽ സമയത്തെ കുറച്ച് സമയത്തെ ഉറക്കം ഒരിക്കലും ഉപദ്രവകരമല്ല. ഉറക്കത്തിന്റെ അളവ് മാത്രമല്ല, സമയവും പ്രധാനമാണ്. എല്ലാ ദിവസവും കൃത്യമായ സമയത്ത് ഉറങ്ങുക.

നാവ് സൂചിപ്പിക്കും നിങ്ങളുടെ ആരോഗ്യം

സമ്മർദ്ദം നിയന്ത്രിക്കാം

അമിത സമ്മർദ്ദം ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്ന കാര്യം അറിയാമോ? ഇന്നത്തെ കാലത്ത് ഒരാൾ സ്വയം പഠിക്കേണ്ട ഒന്നാണ് സമ്മർദ്ദം നിയന്ത്രിക്കാനുള്ള വഴികൾ. ചെയ്യേണ്ട കാര്യങ്ങളുടെയും മുൻഗണനകളുടെയും പട്ടിക തയ്യാറാക്കുക എന്നത് ഉത്കണ്ഠയുള്ള ആളുകൾക്ക് വിദഗ്ധർ ശുപാർശ ചെയ്യുന്ന കാര്യമാണ്. രസകരമായ പ്രവർത്തനങ്ങളിൽ മുഴുകുക, ഹോബികൾക്കായി സമയം നീക്കിവയ്ക്കുക, യാത്രാ ഇടവേളകൾ എടുക്കുക, നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കുക. നല്ല ബന്ധങ്ങൾ നിലനിർത്താനും സമ്മർദ്ദ നില നിയന്ത്രിക്കുന്നത് നിങ്ങളെ സഹായിക്കുന്നു.

അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കുക

ഇന്നത്തെ തിരക്കേറിയ നഗര ജീവിതശൈലി, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ സമ്മർദ്ദങ്ങളെ മറയ്ക്കാൻ ആളുകൾ പിന്തുടരുന്ന അവസ്ഥയുണ്ട്. ഇത്തരം സംഭവങ്ങൾ ശീലമാകുമ്പോൾ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകും. വല്ലപ്പോഴുമുള്ള ഒരു ഗ്ലാസ് വൈൻ ആരോഗ്യത്തിന് നല്ലതായിരിക്കുമെങ്കിലും, മദ്യത്തിന്റെയും അമിതമായ പുകവലിയുടെയും അനിയന്ത്രിതമായ ഉപഭോഗം അങ്ങനെയല്ല. അത് നിങ്ങളുടെ ആരോഗ്യത്തെയും ജീവിതത്തെയും നശിപ്പിക്കും. അതിനാൽ, ഇത്തരം ശീലങ്ങൾ ഒഴിവാക്കുക.

English Summary: If you pay attention to these five things, you can lead a healthy life

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds