നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ (ഫൈബർ )ആണ് രക്തത്തിലേക്ക് ഗ്ളൂക്കോസ് പ്രദാനം ചെയ്യുന്ന പ്രക്രിയയെ നിയന്ത്രിക്കുന്നത്. ഒറ്റയടിക്ക് രക്തത്തിലേക്ക് ഗ്ളൂക്കൂസ് കടത്തിവിടണോ എന്ന് നിർണ്ണയിക്കുന്നത് അതിൽ അടങ്ങിയിട്ടുള്ള നാരുകൾ (ഫൈബർ )ആണ്. അരി, ഗോതമ്പ് മുതലായ ആഹാരത്തിൽ ഫൈബർ 0.25% നിന്ന് 0.05% ലേക്ക് കുറഞ്ഞു. അതുകൊണ്ട് ഈ ഭക്ഷണം കഴിച്ചാൽ 45 മിനിറ്റിനുള്ളിൽ തന്നെ രക്തത്തിലേക്ക് ഗ്ളൂക്കൂസ് ആയി മാറുന്നതാണ്. എന്നുവെച്ചാൽ ആഹാരം ദഹിച്ചു അവസാനം ഉണ്ടാവേണ്ട ഗ്ളൂക്കൂസ് ആദ്യമേ ഉണ്ടാവുന്നു.100 ഗ്രാം ആഹാരം കഴിച്ചാൽ 70ഗ്രാം ഗ്ളൂക്കൂസ് ഒറ്റയടിക്ക് രക്തത്തിൽ വന്നുചേരുന്നു. അധികമായി ഗ്ളൂക്കൂസ് രക്തത്തിലേക്ക് വന്നുചേരുന്നതാണ്. ഇങ്ങനെ വന്നുചേരുന്നത് നമുക്ക് അനേകം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആവശ്യമില്ലാത്ത കൊഴുപ്പ് അടിഞ്ഞുചേരുന്നു.
ഈ വിധം ശ്രദ്ധിക്കാതെയും ചിന്തിക്കാതെയും നിയന്ത്രണമില്ലാതെയുള്ള ഭക്ഷണശീലങ്ങൾ മാറാരോഗങ്ങൾക്ക് വഴിവയ്ക്കുന്നു. മൈദ നിർമ്മാണവേളയിൽ പല രാസ പദാർഥങ്ങൾ ഉപയോഗിക്കുന്നതിനാൽ അത് നമ്മുടെ പാൻക്രിയാസിനെയും ലിവറിനെയും പ്രതികൂലമായി ബാധിക്കുന്നു. സാധാരണയായി നമ്മുടെ ശരീര രക്തത്തിൽ (4 മുതൽ 5.5 ലിറ്റർ ) 6 മുതൽ 7 ഗ്രാം വരെ ഗ്ളൂക്കൂസ് ആണ് ഉണ്ടാവേണ്ടത്. ആഹാരം കഴിച്ചുകഴിഞ്ഞു ദഹനശേഷം ഗ്ളൂക്കൂസ് ആയി രക്തത്തിലൂടെ ശരീരത്തിൽ സഞ്ചരിക്കുന്ന കാര്യം ഏവർക്കും അറിവുള്ളതാണല്ലോ. എന്നാൽ ഭക്ഷണം കഴിച്ചു 30-40 മിനിറ്റുകൾക്കുള്ളിൽ അധികമായി ഗ്ളൂക്കൂസ് രക്തത്തിലേക്ക് എത്തുന്നതുകൊണ്ടാണ് ഇന്ന് കാണുന്ന അനേക രോഗങ്ങൾക്ക് പ്രധാന കാരണം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെയാണ് ഇന്നത്തെ ആരോഗ്യപ്രശ്നങ്ങൾ. പ്രമേഹം, മലബന്ധം, ബി. പി, കിഡ്‌നി, മൂത്രാശയ രോഗങ്ങൾ, ഹൃദയരോഗങ്ങൾ മുതലായ അനേക രോഗങ്ങൾക്ക് വഴിതുറക്കുന്നത് അമിതമായ ഗ്ളൂക്കൂസ് ഉൽപ്പാദനമാണ്. ഫൈബർ കുറവുള്ളതും, തീരെ ഇല്ലാത്തതുമായ ഭക്ഷണങ്ങൾ ഉപേക്ഷിച്ചു ആരോഗ്യത്തെ പ്രദാനം ചെയ്യുന്ന ചെറുധാന്യങ്ങളെ പ്രധാന ഭക്ഷണമായി നാം ഏവരും ശീലിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ 5-7 മണിക്കൂറുകൾ കൊണ്ട് മാത്രമേ ഇവയിൽ നിന്നും ഗ്ളൂക്കൂസ് രക്തത്തിലേക്ക് ആവശ്യനുസരണം ചേരുകയൊള്ളൂ.
Courtesy :Dr. Sudha Msc, Mphil, Phd
Share your comments