വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം കഴിച്ചാൽ രോഗ പ്രതിരോധ ശേഷി കൂടുകയും രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യാം.
ചർമ്മത്തിന്റെ മൊരിയൽ മാറ്റി തിളക്കവും മിനുസവും കൂട്ടാം. വിറ്റാമിൻ ഇ അടങ്ങിയ ഓയിൽ തേച്ച് വിറ്റാമിൻ ഇ യുടെ കുറവ് പരിഹരിക്കാം എന്ന് കരുതുന്നതിനേക്കാൾ നല്ലത് വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ് . ശരീരത്തിലെ വൈറ്റമിൻ ഇയുടെ അളവ് വർധിപ്പിക്കുന്ന ചില ഭക്ഷണങ്ങളാണ് ഇനി പറയുന്നത്
ഇലക്കറികൾ Leafy vegetables
ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനും ഫാറ്റി ലിവർ തടയാനും ഇലക്കറികൾ വളരെ നല്ലതാണ്.
ബദാം Almonds
അഞ്ച് ബദാം രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വെച്ച് രാവിലെ എഴുന്നേറ്റ് തൊലി നീക്കം ചെയ്ത് കഴിക്കുന്നത് അത്യുത്തമമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രഭാത ഭക്ഷണത്തിനൊപ്പമോ ചായയുടെ കൂടെയോ ഇത് കഴിക്കാം.
ചീര spinach
ചീരയുടെ പോഷകഗുണങ്ങൾ അനവധിയാണ്. തോരനായോ രാവിലെ പ്രഭാത ഭക്ഷണത്തിന് ദോശയിലോ ഓംലെറ്റിലോ അരിഞ്ഞുചേർത്തോ ഒക്കെ ചീര കഴിക്കാം.
കിവി Kiwi
വിറ്റാമിൻ സി, ഇ, കെ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയുടെ മികച്ച ഉറവിടമായ കിവി.പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്..സാലഡിലോ, സ്മൂത്തിയായ കഴിക്കാവുന്നതാണ്.
അവക്കാഡോ (വെണ്ണപ്പഴം) Avocado
വെണ്ണപ്പഴമെന്ന് നമ്മൾ വിളിക്കുന്ന അവക്കാഡോയുടെ പോഷകഗുണങ്ങൾ തിരിച്ചറിഞ്ഞ് അടുത്തകാലത്തായി ഈ പഴത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവർ നിരവധിയാണ്. പാലിനൊപ്പം അടിച്ച് ഷേക്ക് ആയോ സാലഡ് ആയോ മുട്ട, മാംസം, പച്ചക്കറികൾ എന്നിവയ്ക്കൊപ്പം ഉടച്ച് ചേർത്തോ ഒക്കെ അവക്കാഡോ കഴിക്കാം.
സൂര്യകാന്തി വിത്ത് Sunflower seeds
വൈറ്റമിൻ ഇ സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. രാവിലെ ചായക്കൊപ്പം അൽപ്പം സൂര്യകാന്തി വിത്തുകൾ വറുത്തത് കൂടി കഴിക്കുകയാണെങ്കിൽ ആരോഗ്യത്തിന് വളരെ നല്ലതാണ്. അല്ലെങ്കിൽ അരിമാവിലോ ഓട്സിലോ മറ്റ് ഭക്ഷണങ്ങളിലോ ചേർത്തും ഇത് കഴിക്കാം
ബ്രോക്കോളി Broccoli
ശരീരത്തിന് ആവശ്യമായ വിവിധ പോഷകങ്ങളാൽ സമ്പന്നമാണ് ബ്രൊക്കോളി.ആരോഗ്യകരമായ ഭക്ഷണ ക്രമീകരണത്തിനായി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽബ്രൊക്കോളി ഉൾപ്പെടുത്തുക.
നിലക്കടല Groundnut
ശരീരത്തിലെ വൈറ്റമിൻ ഇയുടെ അളവ് വർധിപ്പിക്കാൻ മികച്ച മറ്റൊരു ഭക്ഷണസാധനമാണ് നിലക്കടല. സാധാരണയായി നിലക്കടല നാം വറുത്താണ് കഴിക്കുന്നത്. എന്നാൽ ഉപ്പുമാവിൽ ചേർത്തും പീനട്ട് ബട്ടറായും മറ്റ് വിഭവങ്ങളിൽ അരച്ച് ചേർത്തുമൊക്കെ നിലക്കടല ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
Share your comments