<
  1. Health & Herbs

അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി

അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ കാൽസ്യം മാത്രം പോര, Vitamin D, Vitamin K, Vitamin A, Protein, Zinc, എന്നിവയെല്ലാം ആവശ്യമാണ്. Vitamin D, Vitamin K, എന്നിവ പച്ച ഇലക്കറികളിലും, Vitamin A സിട്രസ് പഴങ്ങളിലും അടങ്ങിയിരിക്കുന്നു. Protein, Zinc, എന്നിവ ലഭ്യമാക്കാൻ നട്സ് കഴിക്കണം

Meera Sandeep


അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ കാൽസ്യം മാത്രം പോര,  Vitamin D, Vitamin K, Vitamin A, Protein, Zinc, എന്നിവയെല്ലാം ആവശ്യമാണ്.   

Vitamin D, Vitamin K, എന്നിവ പച്ച ഇലക്കറികളിലും, Vitamin A സിട്രസ് പഴങ്ങളിലും അടങ്ങിയിരിക്കുന്നു. Protein, Zinc, എന്നിവ ലഭ്യമാക്കാൻ നട്സ് കഴിക്കണം

ചീര

നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനായി കഴിക്കാൻ പറ്റിയ ഏറ്റവും നല്ല ഭക്ഷണമാണ് പച്ച ഇലക്കറികൾ. പോഷകസാന്ദ്രതയുള്ള ചീരയിൽ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.

മുരിങ്ങക്കോൽ

മുരിങ്ങക്കോലിൽ കാൽസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ധാതുക്കളും നിങ്ങളുടെ അസ്ഥികളുടെ ഗുണനിലവാരം ഉയർത്തുന്നു. വാസ്തവത്തിൽ, ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.


വെണ്ടയ്ക്ക

അസ്ഥി രൂപപ്പെടുന്നതിലും രക്തം കട്ടപിടിക്കുന്നത് തടയുന്നതിലും വിറ്റാമിൻ കെ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വെണ്ടയ്ക്ക പോലുള്ള വിറ്റാമിൻ കെ യുടെ നല്ല ഉറവിടം കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താനും ഒടിവുകൾ തടയാനും സഹായിക്കും.

മുതിര

മുതിരയിൽ കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്തിനധികം, അതിൽ ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളുടെ അംശവും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ പേശികളുടെ ശക്തി ഉറപ്പാക്കുകയും അസ്ഥികളെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.

ജീരകം

പാർസ്‌ലെ കുടുംബത്തിലെ അംഗമായ കുമിനം സസ്യത്തിന്റെ ഉണക്കിയ വിത്താണ് ജീരകം. അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും സഹായിക്കുന്ന കാൽസ്യത്തിന്റെ നല്ല ഉറവിടമായതിനാൽ ഇത് അസ്ഥികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

2 നെയ്യ്

ഇന്ത്യൻ പശുക്കളുടെ പാലിൽ നിന്ന് മാത്രം ഉണ്ടാക്കുന്ന നെയ്യ് എ 2 നെയ്യ് എന്നാണ് അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ അസ്ഥികളെയും പ്രതിരോധശേഷിയെയും ശക്തിപ്പെടുത്തും. ശക്തമായ അസ്ഥികൾക്ക് ശുപാർശ ചെയ്യുന്ന വിറ്റാമിനുകളും പ്രോട്ടീനുകളും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.


മുള്ളഞ്ചീര

വിറ്റാമിൻ സിയുടെ ആരോഗ്യകരമായ ഉറവിടമാണ് അമരന്ത്, രാജ്ഗിര തുടങ്ങിയ നാമങ്ങളിൽ അറിയപ്പെടുന്ന മുള്ളഞ്ചീര. പാലിനെ അപേക്ഷിച്ച് കാൽസ്യം ഇതിൽ ഇരട്ടി അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, അസ്ഥികളുടെ ശക്തി വർദ്ധിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം ഉണ്ടാകുവാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, കാൽസ്യം കാര്യക്ഷമമായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന ലൈസിൻ (അപൂർവ സസ്യങ്ങളിൽ കാണപ്പെടുന്ന ഒരു അവശ്യ അമിനോ ആസിഡ്) ഇതിൽ അടങ്ങിയിരിക്കുന്നു.

റാഗി

അസ്ഥികളുടെ സാന്ദ്രതയും ആരോഗ്യവും നിലനിർത്തുന്നതിൽ പ്രധാന ഘടകങ്ങളായ പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് റാഗി. ഇത് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.


മുരിങ്ങയില

സന്ധിവാതം പോലുള്ള രോഗലക്ഷണങ്ങളെ ശമിപ്പിക്കാൻ സഹായിക്കുന്ന ശക്തമായ ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകൾ മുരിങ്ങയുടെ ഇലകളിൽ ഉണ്ട്. കേടായ അസ്ഥികളെ ഇത് സുഖപ്പെടുത്തുന്നു. 

ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, ഫോസ്ഫറസ് സംയുക്തങ്ങൾ എല്ലുകളെ ആരോഗ്യകരവും ശക്തവുമാക്കുന്നു.

English Summary: Include these in in your diet to maintain bone health

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds