കൂർക്കംവലി ആരോഗ്യത്തിൻറെ നല്ല ലക്ഷണമല്ല. നമ്മളെല്ലാം തടസ്സമില്ലാത്ത ഉറക്കം ആഗ്രഹിക്കുന്നവരാണ്.
എന്നാൽ പങ്കാളിയുടെ ഉച്ചത്തിലുള്ള കൂർക്കംവലി കൊണ്ട് ഉറക്കം നഷ്ടപ്പെടുന്നവർ പലരുമുണ്ട്. സൈനസ് അണുബാധയോ അമിതഭാരമോ ഉൾപ്പെടെ പല കാരണങ്ങളാൽ കൂർക്കംവലി ഉണ്ടാകുന്നു. അലോസരപ്പെടുത്തുന്ന ഈ ശീലം പരിഹരിക്കുന്നതിനും ഒരു നല്ല രാത്രി ഉറക്കം ഉറപ്പാക്കുന്നതിനുമുള്ള ചില എളുപ്പവഴികൾ ഇതാ.
ഇഞ്ചി, തേൻ ചായ
അടുക്കളയിൽ എപ്പോഴും ലഭ്യമായ ഒരു ചേരുവയാണ് ഇഞ്ചി, കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും ഇതിന് ഉണ്ട്. കൂടാതെ, ഇവയുടെ വീക്കം തടയുന്ന ആൻറി ഇൻഫ്ലമേറ്ററി സവിശേഷതയും ആൻറി ബാക്ടീരിയൽ ഗുണങ്ങളും, തൊണ്ടയിൽ ഉണ്ടാകുന്ന അസ്വസ്ഥതകളെ ശമിപ്പിക്കുന്നു, അതുവഴി ഗുളികകൾ കഴിക്കുന്നതിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യും. മികച്ച ഫലങ്ങൾക്കായി, ഇഞ്ചി, തേൻ എന്നിവ ചേർത്ത് തയ്യാറാക്കിയ ചായ എന്നിവ ദിവസേന ഒന്നോ അല്ലെങ്കിൽ രണ്ടോ തവണ കുടിക്കുക.
പൈനാപ്പിൾ, വാഴപ്പഴം, ഓറഞ്ച്
മെലറ്റോണിൻ നിങ്ങളെ ഉറക്കത്തിലേക്ക് നയിക്കുകയും നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യും. ഓറഞ്ച്, വാഴപ്പഴം, പൈനാപ്പിൾ തുടങ്ങിയ ഭക്ഷണങ്ങളിൽ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും കൂർക്കംവലി കൂടാതെ ഉറക്കം ലഭിക്കാൻ സഹായിക്കും.
ശുദ്ധമായ ഒലിവ് എണ്ണ
നിങ്ങളുടെ വായുമാർഗ്ഗത്തെ ഈർപ്പമുള്ളതാക്കാനും മൃദുവാക്കാനും കുറച്ച് ശുദ്ധമായ ഒലിവ് ഓയിൽ കുടിക്കുക. ഇത് നിങ്ങൾ ഉറങ്ങുമ്പോൾ തൊണ്ടയിലെ പേശികൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ തടയുകയും ചെയ്യുന്നു.
സോയ മിൽക്ക്
പശുവിൻ പാൽ പോലുള്ള പാലുൽപ്പന്നങ്ങൾ നിങ്ങളുടെ കൂർക്കംവലി വർദ്ധിപ്പിക്കുന്നതിന് കാരണമാകും. പശുവിൻ പാൽ അലർജിക്ക് കാരണമാകുകയും അത് കഫക്കെട്ടിന് വഴിവയ്ക്കുകയും, അതുവഴി കൂർക്കംവലി വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ, പശുവിൻ പാൽ കുടിക്കുന്നതിന് പകരം സോയാ പാൽ കുടിക്കുവാൻ ശ്രമിക്കുക.
വെളുത്തുള്ളി, സവാള, മുള്ളങ്കി
സവാള, വെളുത്തുള്ളി, മുള്ളങ്കി തുടങ്ങിയ ഭക്ഷണങ്ങൾ കഫക്കെട്ട് കുറയ്ക്കും. ഈ ഭക്ഷണങ്ങൾ സ്ലീപ് അപ്നിയ അഥവാ കൂർക്കംവലി ഉണ്ടാവുന്നത് തടയുകയും തൊണ്ടയിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ഗുളിക ഒഴിവാക്കാൻ, നിങ്ങൾക്ക് ഈ ഭക്ഷണങ്ങൾ നിങ്ങളുടെ അത്താഴത്തിൽ ഉൾപ്പെടുത്താം അല്ലെങ്കിൽ ഉറങ്ങുന്നതിനു മുമ്പ് അവ പച്ചയ്ക്ക് കഴിക്കുകയും ചെയ്യാവുന്നതാണ്.
Share your comments