<
  1. Health & Herbs

ഔഷധ സസ്യവും അലങ്കാര സസ്യവുമാണ് കണ്ണാന്തളി

നമ്മുടെ പുരാണഗ്രന്ഥങ്ങളിൽ ഔഷധസസ്യമായും, അലങ്കാരസസ്യമായും രേഖപ്പെടുത്തിയിരിക്കുന്ന പുഷ്പമാണ് കണ്ണാന്തളി. എന്നാൽ പൂന്തോട്ടത്തെ മനോഹരമാക്കുന്ന ഉദ്യാന സസ്യം എന്ന രീതിയിൽ കണ്ണാന്തളിയെ ഇനിയും നമ്മളാരും ഉപയോഗപ്പെടുത്തിയിട്ടില്ല. വിവിധ തരത്തിലുള്ള പ്രാദേശിക നാമങ്ങൾ കണ്ണാന്തളി പൂവിനുണ്ട്.

Priyanka Menon
കണ്ണാന്തളി
കണ്ണാന്തളി

നമ്മുടെ പുരാണഗ്രന്ഥങ്ങളിൽ ഔഷധസസ്യമായും, അലങ്കാരസസ്യമായും രേഖപ്പെടുത്തിയിരിക്കുന്ന പുഷ്പമാണ് കണ്ണാന്തളി. എന്നാൽ പൂന്തോട്ടത്തെ മനോഹരമാക്കുന്ന ഉദ്യാന സസ്യം എന്ന രീതിയിൽ കണ്ണാന്തളിയെ ഇനിയും നമ്മളാരും ഉപയോഗപ്പെടുത്തിയിട്ടില്ല. വിവിധ തരത്തിലുള്ള പ്രാദേശിക നാമങ്ങൾ കണ്ണാന്തളി പൂവിനുണ്ട്. ഉത്തരകേരളത്തിൽ ഓണപൂവ്, കാച്ചി പൂവ്,കൃഷ്ണ പൂവ് എന്നിങ്ങനെ ഇവ അറിയപ്പെടുന്നു.

ഒരുകാലത്ത് നമ്മുടെ ഗ്രാമവീഥികളിലും, വയലുകളിലും കാണപ്പെട്ട ഈ സസ്യം ആവാസവ്യവസ്ഥയുടെ നാശം മൂലം കാണാൻപോലും വിരളമായി കൊണ്ടിരിക്കുന്നു. ചതുരാകൃതിയിൽ തണ്ടോടുകൂടിയ ഇവ ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. സാധാരണഗതിയിൽ ഓഗസ്റ്റ് മുതൽ ഇവ പൂത്തു തുടങ്ങുന്നു. നവംബർ മാസം പിന്നിടുന്നതോടെ കൂടി കായ്കൾ വിത്ത് പാകമാകും. ഒരു പൂവ് ഏകദേശം 10 ദിവസം വരെ വാടാതെ നിൽക്കുന്നു. 

പൂവിടൽ കാലം ഏകദേശം 40 ദിവസം വരെ ആണെങ്കിലും നീണ്ട മഴ കിട്ടുകയാണെങ്കിൽ പൂക്കാലം ഡിസംബർ-ജനുവരി വരെ നീളുന്നു. ഏകവർഷ സസ്യമാണ് ഇത്. ഇടവപ്പാതി മഴ ലഭിക്കുന്നതോടുകൂടി മണ്ണിനടിയിലുള്ള ഭാഗത്തുനിന്ന് പുതിയ ചെടികൾ മുളച്ചു വരുന്ന കാഴ്ച മനോഹരമാണ്. ഇതിൻറെ വിത്തുകൾ തീരെ ചെറുതാണ്.

ഇതിൻറെ മൂത്ത ഇലകളുള്ള ചെടികൾ വേരോടെ പറിച്ചെടുത്ത് ഉണക്കി ഔഷധത്തിനായി ഉപയോഗിക്കുന്നത്. പ്രമേഹം, നേത്രരോഗങ്ങൾ,പനി, വയറുവേദന, ത്വക്ക് രോഗങ്ങൾ മൂത്രാശയ രോഗങ്ങൾ എന്നിവയുടെ നാട്ടുവൈദ്യ ചികിത്സയിൽ കണ്ണാന്തളി ഉപയോഗിക്കുന്നു മാത്രമല്ല പ്രകൃതിദത്ത ചായം നിർമ്മാണത്തിന് ഇത് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.

Kannanthali is a flower that is recorded in our mythology as a medicinal and ornamental plant. But we have not yet used Kannanthali as a garden plant that beautifies the garden.

കണ്ണാന്തളി പൂക്കൾ പോലെ മൺമറഞ്ഞു പോകുന്ന നമ്മുടെ നാടൻ പുഷ്പങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

English Summary: Kannanthali is a medicinal and ornamental plant

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds