<
  1. Health & Herbs

ശാരീരികാരോഗ്യത്തിന് വൈറ്റമിന്‍ 'ഇ' യുടെ പ്രാധാന്യത്തെ കുറിച്ചറിയാം

നല്ല ആരോഗ്യത്തിന് എല്ലാ വിറ്റാമിനുകളും ശരിയായ അളവിൽ ആവശ്യമാണ്. അവയുടെ കുറവ് മൂലം പല രോഗങ്ങളുമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ വിറ്റാമിനുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിറ്റാമിൻ ഇ ആണെന്ന് പറയപ്പെടുന്നു. ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതലറിയാം.

Meera Sandeep
Know about the importance of vitamin 'E' for our physical health
Know about the importance of vitamin 'E' for our physical health

നല്ല ആരോഗ്യത്തിന് എല്ലാ വിറ്റാമിനുകളും ശരിയായ അളവിൽ ആവശ്യമാണ്.  അവയുടെ കുറവ് മൂലം പല രോഗങ്ങളുമുണ്ടാകാനുള്ള സാധ്യതയുണ്ട്.  എന്നാൽ വിറ്റാമിനുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിറ്റാമിൻ ഇ ആണെന്ന് പറയപ്പെടുന്നു. ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതലറിയാം.

ബന്ധപ്പെട്ട വാർത്തകൾ: വരണ്ട മുടിയ്ക്കും മുടി കൊഴിച്ചിലിനും ഈ കാപ്സൂൾ: രാത്രി കിടക്കുന്നതിന് മുൻപ് ഇങ്ങനെ ചെയ്യൂ…

-  ഒരു ആന്റി ഓക്സിഡന്റായ ജീവകം ഇ ശരീരത്തിലെ കൊഴുപ്പ് അലിയിക്കാൻ സഹായിക്കുന്നു.  ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ്.

- ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ ഇത് ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.

- മുടി ചുരുളുന്നത്, വരൾച്ച, ജഡീകരണം, എന്നിവ കുറയ്ക്കുകയും, നിങ്ങളുടെ തലമുടിക്ക് തിളക്കം നൽകി സംരക്ഷിക്കുകയും ചെയ്യുന്നു.

- ഹൃദയാഘാതത്തിന് ശേഷം  പേശികള്‍ക്ക് ഉണ്ടാകുന്ന  ബലക്ഷയത്തെ തടയാന്‍ വൈറ്റമിന്‍ ഇ സഹായിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. ജേണല്‍ റിഡോക്സ് ബയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

- ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകാതിരിക്കുന്നതിനുള്ള ഉത്തമപരിഹാരം കൂടിയാണ് വിറ്റാമിന്‍ ഇ. ചര്‍മ്മത്തിലെ മായാത്ത പാടുകള്‍ പലരുടെയും വലിയ പ്രശ്‌നമാണ്. ഇവ നീക്കം ചെയ്യാന്‍ വൈറ്റമിന്‍ ഇ കാപ്‌സ്യൂളുകള്‍ ഉപയാഗിക്കാം. ക്യാപ്‌സ്യൂള്‍ രണ്ടായി മുറിച്ച് പാടുകളില്‍ തേക്കുക. ഇത് എളുപ്പത്തില്‍ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

English Summary: Know about the importance of vitamin 'E' for our physical health

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds