<
  1. Health & Herbs

വരഗ് രക്തം ശുദ്ധീകരിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

മധുരം, കയ്പ്, ചവർപ്പ് എന്നിവ കലർന്ന രുചിയാണ് വരഗിന് ഉള്ളത്. വരഗ് രക്തം ശുദ്ധീകരിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിളർച്ച, പ്രമേഹം, മലബന്ധം, നല്ല ഉറക്കത്തിനും സഹായിക്കുന്നു.

Arun T
വരഗ്
വരഗ്

മധുരം, കയ്പ്, ചവർപ്പ് എന്നിവ കലർന്ന രുചിയാണ് വരഗിന് ഉള്ളത്. വരഗ് രക്തം ശുദ്ധീകരിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിളർച്ച, പ്രമേഹം, മലബന്ധം, നല്ല ഉറക്കത്തിനും സഹായിക്കുന്നു. കൂടാതെ, അസ്ഥി മജ്ജയുടെ കാര്യക്ഷമമായ പ്രവർത്തനം, ആസ്ത്മ, കിഡ്നി പ്രശ്നങ്ങൾ, പ്രോസ്റ്റേറ്റ്, ബ്ലഡ് ക്യാൻസർ, കുടൽ, തൈറോയ്ഡ്, തൊണ്ട, പാൻക്രിയാസ് അല്ലെങ്കിൽ കരൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് മുക്തി നേടുന്നു.

പോഷകഗുണങ്ങൾ ധാരാളം ഉള്ളതിനാൽ കുട്ടികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന പോഷക ആഹാരമാണിത്. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് നല്ലതാണ്. അത് ഉയർന്ന ആന്റിഓക്സിഡന്റ് പ്രവർത്തനം ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കുന്നു. ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ വരാതെ തടയും. വരഗിന് കൂടുതലായുള്ള രോഗപ്രതിരോധ ശേഷി ഉണ്ട്.

സ്പ്രിന്റിൽ പങ്കെടുക്കുന്നവർക്ക് അവ നല്ല ഊർജ്ജം നൽകുന്നു. വരഗിൽ ഉയർന്ന അളവിലുള്ള ഫൈബർ ഉള്ളതിനാൽ, ചുണ്ടൻ കടല അല്ലെങ്കിൽ വൻപയർ, 18 മണിയൻ പോലെ യുള്ള മറ്റ് പയറുവർഗങ്ങളോടൊപ്പം ഇവ കഴിക്കുകയാണെങ്കിൽ, നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കും.

നാരുകൾ കൂടുതൽ ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും ദുർമേദസ്സ് അകറ്റുന്നതിനും സഹായകമാണ്. ദീർഘകാല രോഗങ്ങൾ മൂലമുണ്ടാകുന്ന വേദനകളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും മോചനം ലഭിക്കാനും നീർവീക്കം കുറയ്ക്കാനും ഇത് നല്ലൊരു ഭക്ഷണമാണ്.

സന്ധിവാതത്തിനും ആർത്തവം ക്രമരഹിതമായി വരുന്ന സ്ത്രീകൾക്കും പ്രമേഹ രോഗികൾക്കും കണ്ണിന്റെ ഞെരമ്പ് തകരാറുള്ളവർക്കും വരഗ് ഉത്തമ ഭക്ഷണമാണ്. ഈ ധാന്യം പൊടിച്ച് നീർക്കെട്ട് ഉള്ളയിടത്ത് പുറമെ പുരട്ടിയാൽ നീര് വലിയാൻ സഹായിക്കുന്നു. പ്രമേഹത്താൽ ഉണ്ടാവുന്ന മുറിവുകളും അത് വൃണമായി മാറുമ്പോൾ അതിനെ ഭേദമാക്കുന്നതിനും ഈ ധാന്യം സഹായകമാണ്. ഡെങ്കിപ്പനി, ടൈഫോയ്ഡ് അല്ലെങ്കിൽ വൈറൽ പനി ബാധിച്ച് ക്ഷീണിതരായ രോഗികളെ ക്ഷീണം നീക്കി ആരോഗ്യവാൻമാരാക്കാൻ ഈ ധാന്യം സഹായിക്കുന്നു.

English Summary: Kodo millet improves immunity

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds