<
  1. Health & Herbs

അയോഡൈസിഡ് ഉപ്പിനൊപ്പം ചില ഭക്ഷണങ്ങൾ കൂടി കഴിച്ചാൽ തൈറോയ്ഡ് രോഗം മാറും - ഗവേഷക റിപ്പോർട്ട്

തൈറോയ്ഡ് എന്ന രോഗം അയഡിന്റെ അഭാവം മൂലമാണ് ഉണ്ടാക്കുന്നത് എന്ന് കാലാകാലങ്ങളായി ഡോക്ടർമാർ പറയുന്നത് സാധാരണ ജനങ്ങളുടെ മനസ്സിൽ പതിഞ്ഞുപോയ ഒരു ചൊല്ലാണ്. എന്നാൽ ഈ പറച്ചിൽ തെറ്റായ ഒരു കാര്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് പഞ്ചാബിലെ ഡോക്ടറും ഗവേഷകയുമായ സീമ ഗോയൽ.

Arun T
അയോഡൈസിഡ്  ഉപ്പ്
അയോഡൈസിഡ് ഉപ്പ്

തൈറോയ്ഡ് എന്ന രോഗം അയഡിന്റെ അഭാവം മൂലമാണ് ഉണ്ടാക്കുന്നത് എന്ന് കാലാകാലങ്ങളായി ഡോക്ടർമാർ പറയുന്നത് സാധാരണ ജനങ്ങളുടെ മനസ്സിൽ പതിഞ്ഞുപോയ ഒരു  ചൊല്ലാണ്. എന്നാൽ ഈ പറച്ചിൽ തെറ്റായ ഒരു കാര്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് പഞ്ചാബിലെ  ഡോക്ടറും ഗവേഷകയുമായ സീമ ഗോയൽ.

പഞ്ചാബിലെ ഗവേഷണം

പഞ്ചാബിൽ  ഏകദേശം 90% ജനങ്ങൾക്കും തൈറോയ്ഡ് എന്ന രോഗം ഉണ്ട്. തൈറോയ്ഡ് രോഗം അയഡിന്റെ അഭാവം മൂലമാണ് എന്ന് കരുതി ഡോ. സീമ ഗോയൽ രോഗികളുടെ പരിശോധന റിപ്പോർട്ടുകൾ വിശകലനം ചെയ്തു. റിപ്പോർട്ടുകൾ വിശകലനം ചെയ്തപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഒരു വിവരമാണ്. തൈറോയ്ഡ് രോഗമുള്ളവർക്ക്  അവരുടെ ശരീരത്തിൽ ആവശ്യത്തിലധികം അയഡിനുള്ളതായി കണ്ടു. അപ്പോൾ കാലാകാലങ്ങളായി ഡോക്ടർമാർ പറയുന്നതുപോലെ അയഡിന്റെ അഭാവമല്ല തൈറോയ്ഡ് ഉണ്ടാക്കുന്നത് എന്ന് ഡോ.സീമ കണ്ടുപിടിച്ചു.

തൈറോയ്ഡ് ഉണ്ടാവാനുള്ള യഥാർത്ഥ കാരണം

പിന്നീട് തൈറോയ്ഡ് ഉണ്ടാവാനുള്ള യഥാർത്ഥ കാരണം കണ്ടെത്താനായി 140 തൈറോയ്ഡ് രോഗികളെ ഗവേഷണത്തിന് വിധേയരാക്കി. അവരെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ഗവേഷണം നടത്തി. ഒരു വിഭാഗത്തിന് തൈറോയ്ഡിന് സാധാരണയായി കൊടുക്കുന്ന മരുന്ന് നൽകുകയും, മറ്റേ വിഭാഗത്തിന് പ്രകൃതിദത്തമായ സെലീനിയം എന്ന വസ്തു അടങ്ങിയ മരുന്ന് നൽകുകയും ചെയ്തു.

തുടർന്ന് നടത്തിയ വിശകലനത്തിൽ പ്രകൃതിദത്തമായ സെലീനിയം കൊടുത്ത രോഗികൾക്ക് തൈറോയ്ഡ് രോഗം സാധാരണ ഗതിയിലായതായി കണ്ടെത്തി. അങ്ങനെ ശരീരത്തിൽ സെലീനിയത്തിന്റെ അഭാവമാണ് തൈറോയ്ഡ് രോഗം ഉണ്ടാക്കുന്നത് എന്ന് ഡോ. സീമ ഗോയൽ മനസ്സിലാക്കി.

ഡോ.സീമ ഗോയൽ, ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ ആശ്രമത്തിൽ
ഡോ.സീമ ഗോയൽ, ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ ആശ്രമത്തിൽ

അയഡിനും സെലീനിയവും തമ്മിലുള്ള ബന്ധം

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് അയഡിന്റെ ആവശ്യകത എന്ന പോലെ സെലീനിയത്തിനും വളരെ പ്രാധാന്യമുണ്ട്. അയഡിനും സെലീനിയവും ആവശ്യമായ അളവിൽ തൈറോഡ് ഗ്രന്ഥിയിൽ ഉള്ളതു കൊണ്ടാണ് ഈ ഗ്രന്ഥി ആരോഗ്യമായി ഇരിക്കുന്നത്. സെലീനിയത്തിന്റെ അളവ് തൈറോയ്ഡ് ഗ്രന്ഥിയിൽ വളരെ കുറവാണെങ്കിൽ ശരീരത്തിൽ അയഡിന്റെ പ്രവർത്തനം നേരെ വിപരീതമാവും.

അങ്ങനെ ഉണ്ടാവുന്ന ഈ വിപരീത സ്വഭാവം ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങളിൽ താളപ്പിഴകൾ ഉണ്ടാക്കും. അതിനാൽ തൈറോയ്ഡ് ഗ്രന്ഥിയിൽ അയഡിന്റെ പ്രവർത്തനം ശരിയായ രീതിയിൽ ആവാൻ സെലീനിയം വളരെ അത്യാവശ്യമാണ് .

തൈറോയ്ഡിന്റെ പ്രവർത്തനത്തിൽ ലക്ഷ്മിതരുവിന്റെ (Simarouba glauca) പ്രാധാന്യം  

പഞ്ചാബിൽ കൃഷി ചെയ്യുന്ന പഴം പച്ചക്കറികളിൽ കീടനാശിനികളുടെ അംശം വളരെ കൂടുതലായതാണ് അവിടുത്തെ ജനങ്ങളുടെ ശരീരത്തിൽ സെലീനിയത്തിന്റെ അളവ് കുറഞ്ഞത് എന്ന് ഡോക്ടർ സീമ മനസ്സിലാക്കി . അതിന്റെ അടിസ്ഥാനത്തിൽ സെലീനിയം പുറമേ നിന്ന് ശരീരത്തിൽ ലഭ്യമാക്കാൻ എങ്ങനെ കഴിയും​ എന്ന് അന്വേഷിച്ചു.

തുടർന്ന് നടത്തിയ ഗവേഷണത്തിൽ പ്രകൃതിയിലെ നാല് ചെടികളിൽ സെലീനിയത്തിന്റെ അംശം വളരെ കൂടുതൽ ഉള്ളതായി കണ്ടെത്തി. ലക്ഷ്മിതരു (Simarouba glauca), കടുക്, മഞ്ചാടി ചെടി, വീറ്റ് ഗ്രാസ് (Wheat Grass) എന്നിവയിലാണ് സെലിനിയം വളരെ കൂടുതലായി ഉള്ളത് എന്ന് അവർ മനസ്സിലാക്കി

തുടർന്ന് ലക്ഷ്മിതരുവിന്റെയും വീറ്റ് ഗ്രാസിന്റെയും സത്ത് മൂന്നിലൊന്ന് (3:1) സമത്തിൽ രോഗികൾക്ക് നൽകുകയും ചെയ്തു. ലക്ഷ്മിതരുവും വീറ്റ് ഗ്രാസും നൽകിയ രോഗികളിൽ തൈറോയ്ഡ് രോഗം നോർമലായി അഥവാ സാധാരണഗതിയിലേക്ക് മാറിയതായി അവർ കണ്ടെത്തി.

തൈറോയ്ഡ് രോഗം മാത്രമല്ല, ക്യാൻസർ, കുട്ടികളില്ലാത്തതിന്റെ പ്രശ്നങ്ങൾ, യൂറിക്കാസിഡ് അമിതമായതുകൊണ്ടുള്ള പ്രശ്നങ്ങൾ എന്നിവയ്ക്ക് എല്ലാം ലക്ഷ്മിതരുവും വീറ്റ് ഗ്രാസും കൊണ്ടുള്ള പ്രയോഗം രോഗാവസ്ഥകളിൽ ശമനം ഉണ്ടാക്കുന്നതായി കണ്ടെത്തി.

അതിനാൽ ലക്ഷ്മിതരുവും വീറ്റ് ഗ്രാസും കടുകും ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് തൈറോയ്ഡ് രോഗം ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കും എന്ന് അവർ അഭിപ്രായപ്പെട്ടു.

പഞ്ചാബിലെ ഡോ.സീമ ഗോയൽ തന്റെ ഗവേഷണ ഫലങ്ങൾ കൃഷിജാഗ്രൺ മാസികയുമായി ആർട്ട് ഓഫ് ലിവിങ് ബാംഗ്ലൂർ ഇന്റർനാഷണൽ ആശ്രമത്തിൽ വച്ച് പങ്കുവച്ചതിന്റെ വിശദാംശങ്ങളാണ് മുകളിൽ കണ്ടത്. ഈ ഗവേഷണ ഫലങ്ങൾ രാജ്യത്താകമാനം ഉള്ള തെറ്റ് ധാരണകൾ മാറ്റാൻ ഒരു വഴിവെളിച്ചം തന്നെയാണെന്ന് നിസ്സംശയം പറയാൻ കഴിയും.

English Summary: Lakshmitaru leaf and wheat grass in same quantity are good for thyroid.

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds