BP നിസാരമായി എടുക്കേണ്ട ഒന്നല്ല, പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണിത്. Hign Blood Pressure, Low Blood Pressure, എന്നി രണ്ടും അപകടമാണ്. High BP, Stroke, attack തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്നുമാണ്.
കൂടാതെ കാഴ്ചശക്തിയെ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്യും. ഉറക്കക്കുറവ്, മാനസിക പിരിമുറുക്കങ്ങൾ, അമിത വണ്ണം എന്ന് തുടങ്ങി നിരവധി കാരണങ്ങളാണ് രക്തസമ്മർദ്ദത്തിന് പിന്നിൽ. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതെ വരുന്നതും, തിരിച്ചറിഞ്ഞ ശേഷം ചികിത്സ തേടാതിരിക്കുന്നതും അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മരുന്നുകളുടെ സഹായമില്ലാതെ തന്നെ ചില സ്വാഭാവിക മാർഗ്ഗങ്ങളിലൂടെ അമിത രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം. ഇതിനുളള പ്രധാനപ്പെട്ടൊരു വഴിയാണ് വെളുത്തുള്ളി.
ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകളിൽ വെളുത്തുള്ളി അത്ഭുതകരമായ ഗുണങ്ങൾ പകർന്നു നൽകുന്നു. ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ BP. Allicin പോലുള്ള sulphur സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ ഗുണം ചെയ്യുകയും പ്രകൃതിദത്ത പരിഹാരമായി പ്രവർത്തിക്കുകയും ചെയ്യുന്നു. പച്ച വെളുത്തുള്ളി അരച്ചോ ചവച്ചോ കഴിക്കുന്നതിലൂടെ allinase എന്ന enzyme ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പിന്നീട് പ്രതിപ്രവർത്തനങ്ങളുടെ ഒരു പരമ്പരയ്ക്ക് വിധേയമാവുകയും allicin രൂപപ്പെടുകയും ചെയ്യുന്നു.
ഭക്ഷണത്തിൽ വെളുത്തുള്ളി
ഭക്ഷണത്തിൽ വെളുത്തുള്ളി പൊടി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം 9 – 12% വരെ കുറയ്ക്കും. 600-900 മില്ലിഗ്രാം വെളുത്തുള്ളി പൊടിയിൽ ധാരാളം allicin അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു. 600 മില്ലിഗ്രാം വെളുത്തുള്ളി പൊടിയിൽ 3.6 മില്ലിഗ്രാം allicin അടങ്ങിയിട്ടുണ്ട്, 900 മില്ലിഗ്രാമിൽ 5.4 മില്ലിഗ്രാം allicin അടങ്ങിയിരിക്കുന്നു. എന്നാല്‍ allicin ഗുണം പൂര്‍ണമായും ലഭിയ്ക്കണമെങ്കില്‍ ഇത് ചതച്ചോ മുറിച്ചോ 5-10 മിനിറ്റു കഴിഞ്ഞ ശേഷം ഉപയോഗിയ്ക്കാം. വായുവിലെ ഓക്‌സിജനുമായി ചേര്‍ന്നാണ് ഈ ഗുണം വര്‍ദ്ധിയ്ക്കുക.
വെളുത്തുള്ളി പാലില്‍
വെളുത്തുള്ളി പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് BP യ്ക്കുള്ള നല്ലൊരു മരുന്നാണ്. പാലിൽ വെളുത്തുള്ളി ചതച്ചത് 10 മിനിറ്റു വച്ച ശേഷം ഇട്ട് തിളപ്പിയ്ക്കാം. ഈ ഒരു പാനീയം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഔഷധ പരിഹാരങ്ങളിൽ ഒന്നാണ് വെളുത്തുള്ളി പച്ചയ്ക്ക് ചവയ്ക്കുന്നത്. ഇത് അല്ലിനെയ്‌സ് സജീവമാക്കുകയും, അത് പരമാവധി allicin പുറത്തിറക്കുകയും ചെയ്യും.
നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പതിവായി ഇത് കഴിക്കുക. പച്ച വെളുത്തുള്ളി ഇഷ്ടമല്ലെങ്കില്‍ ചുട്ടു കഴിയ്ക്കാം. രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
Share your comments