പാരമ്പര്യ വൈദ്യ വിധി പ്രകാരമുള്ള കർക്കിടക മരുന്നുകഞ്ഞി ഉണ്ടാക്കാൻ പഠിപ്പിച്ചു തന്ന ചൈതന്യ സ്വാമിജിയോട് (സ്വാമി ഗോരഖ്നാഥ് ) നന്ദിയും കടപ്പാടും
ഒരാൾക്ക് വേണ്ടുന്ന ചേരുവകൾ:
ഞവരയരി - 100 ഗ്രാം
ചെറുപയർ - 10 ഗ്രാം
ഉലുവ - 5 ഗ്രാം
നെയ്യ് ഒരു സ്പൂൺ
കാൽമുറി തേങ്ങയുടെ പാൽ
കഷായം വെയ്ക്കാൻ:
ദശമൂലം
ഞെരിഞ്ഞിൽ
ചുക്ക്
ജീരകം
പെരുംജീരകം
അയമോദകം
കുറുന്തോട്ടിവേര്
പച്ചയ്ക്ക് ചതച്ച് നീരെടുക്കേണ്ടുന്നവ:
തഴുതാമ
മുക്കുറ്റി
കറുക
പൂവാംകുരുന്നില
കയ്യുണ്യം
ചെറൂള
തിരുതാളി (ലഭ്യമായ ദശപുഷ്പങ്ങൾ )
തൊലികൾ:
മാവിൻ തൊലി ഒരിഞ്ചു വലുപ്പം
കുടംപുളിമരത്തൊലി
തെങ്ങിൽ തൊലിയും വേരും ഒരിഞ്ചു കഷണം വീതം
കാട്ടുവട്ട് - 1 വീതം (കാട്ടുവട്ട് പൊട്ടിച്ച് പരിപ്പെടുത്ത് ഒരു ദിവസം വെള്ളത്തിലിട്ടുവച്ച് കട്ടുകളഞ്ഞ് അരച്ചെടുക്കണം )
ഞവരയരി, ചെറുപയർ, ഉലുവ ഇവ ചേർത്ത് വെന്തു വരുമ്പോൾ മരുന്നു കഷായം അരിച്ചെടുത്ത് ചേർക്കുക. പച്ചമരുന്നുകളും തൊലികളും ചതച്ചു പിഴിഞ്ഞെടുത്ത നീരും കാട്ടു വട്ടരച്ചെടുത്തതും ചേർത്ത് തിളച്ചു വരുമ്പോൾ തേങ്ങയുടെ രണ്ടും മൂന്നും പാലുകൾ ചേർത്ത് കുറുകി വരുമ്പോൾ ഒന്നാം പാലും പാകത്തിന് ഇന്തുപ്പും നെയ്യുംചേർത്ത് ഇറക്കുക.
മഴക്കാലം പോലെ നല്ല തണുപ്പുള്ളപ്പോൾ ജഠരാഗ്നി ജ്വലിച്ചു നില്ക്കുന്ന കാലാവസ്ഥയിൽ മാത്രം കഴിക്കേണ്ടുന്ന അതീവ ഗുരുത്വമേറിയ ഒരു ഭക്ഷണമാണിത്. ആയതിനാൽ അഗ്നി കുറഞ്ഞു നിൽക്കുന്ന മറ്റു കാലാവസ്ഥകളിൽ ഇത് ആമം വർദ്ധിപ്പിക്കുകയും തത്ഫലമായി അപഥ്യാഹാരമായി മാറുകയും ചെയ്യും.
മരുന്നുകളുടെ ലഭ്യതക്കുറവ് കൊണ്ട് ഇത് എല്ലാവർക്കും പ്രായോഗികമാവണമെന്നില്ല. അതിനാൽ ഗൃഹവൈദ്യവിധി പ്രകാരമുള്ള ഔഷധക്കഞ്ഞി ഉണ്ടാക്കുന്ന വിധം കൂടെ അടുത്തതായി പോസ്റ്റ് ചെയ്യുന്നതാണ്.
ശ്രീ വൈദ്യനാഥം ആയുർവ്വേദ ഹോസ്പിറ്റൽ,
തൃപ്പൂണിത്തുറ
ph: 9188849691.
Share your comments