അടുപ്പുപയോഗിക്കാതെ ഉച്ചഭക്ഷണം തയ്യാറാക്കാം. Make Lunch without fireplace
വേവിക്കാത്ത ഭക്ഷണം ഇടക്കിടെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഞങ്ങൾ തയ്യാറാക്കിയ മെനു ഇതാണ്. ഔചിത്യം പോലെ നിങ്ങൾക്ക് സ്വയം മാറ്റാം.
ചമ്മന്തി :
ചുമന്നുള്ളി, തേങ്ങ ചിരകിയത്, പച്ചമുളക്, ഉപ്പ് അരച്ചെടുക്കുക.
സ്വീറ്റ് സാലഡ് :
ബീറ്റ്റൂട്ട് ചീകിയെടുക്കുക, തക്കാളി ചെറുതാക്കി അരിഞ്ഞത്, കപ്പലണ്ടി മുളപ്പിച്ചത്, ചെറുനാരങ്ങാ നീർ, ശർക്കര
പച്ചടി :
വാഴപ്പിണ്ടി ചെറുതാക്കി അരിഞ്ഞത്, തക്കാളി ചെറുതാക്കി നുറുക്കിയത്, നാളികേരം ചതച്ചത്, പച്ചമുളക് അരച്ച് ചേർക്കുക, ജീരകം , തൈര് ചേർക്കുക, ഉപ്പ്
തൈര് സാലഡ് :
സവാള അരിഞ്ഞത്, തക്കാളി നുറുക്കിയത്, തൈര്, ഇഞ്ചി, ഉപ്പ്
അവിൽ ചോറ്
അവിൽ നന്നായി കുതിർത്തെടുത്ത് അതിൽ കാരറ്റ് നുറുക്കിയത്, കാബേജ് , തക്കാളി, വെണ്ട, കോവക്ക അരിഞ്ഞത്, തേങ്ങ ചിരകിയത്, ശർക്കര ചീവിയത്, കുരുമുളക് പൊടി കുറച്ച് ചേർത്ത് നന്നാക്കി ഇളക്കിച്ചേർക്കുക.
പായസം :
റോബസ്റ്റ പഴം ഉടച്ച് പേസ്റ്റ് ആക്കുക, അതിൽ ശർക്കര, ഏലക്കാപ്പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി ചേർത്ത് എന്നിവ ചേർത്തിളിക്കി തേങ്ങാപ്പാൽ ആവശ്യത്തിന് ചേർക്കുക.
ഡോ. പ്രമോദ് ഇരുമ്പുഴി
9846308995
Share your comments