1. Health & Herbs

അഞ്ചു വയസ്സിൽ താഴെ മാസ്ക് വേണ്ട. പതിനൊന്നു വയസ്സു വരെ നിർബ്ബന്ധമല്ല

അങ്ങനെയെങ്കിൽ ആദ്യം തന്നെ ഇത് പഠിച്ചിട്ടു വേണ്ടേ മാസ്ക് എല്ലാവർക്കും നിർബ്ബന്ധമാക്കേണ്ടത്. എത്ര കുട്ടികൾ ശ്വസനപ്രക്രിയ വേണ്ട പോലെ നടക്കാതെ വലഞ്ഞ് അതു മൂലം കഷ്ടതകൾ അനുഭവിച്ചിരിക്കും ഇത്ര കാലം.

Arun T
അഞ്ചു വയസ്സിൽ താഴെ മാസ്ക് വേണ്ട
അഞ്ചു വയസ്സിൽ താഴെ മാസ്ക് വേണ്ട

അശോക കുമാർ വി എഴുതുന്നു.
മനുഷ്യജീവൻ പരീക്ഷണ കളിപ്പാട്ടം

മാളോരെ,

എല്ലാവരും അറിയാൻ വേണ്ടി സർക്കാരിന്റെ ആരോഗ്യ ഡയറക്ടറേറ്റിൽ നിന്നും പുതിയ നിർദ്ദേശം വന്നിരിക്കുന്നു.

1) "അഞ്ചു വയസ്സിൽ താഴെ മാസ്ക് വേണ്ട. (Mask not necessary for small children) പതിനൊന്നു വയസ്സു വരെ നിർബ്ബന്ധമല്ല.

നേരത്തെ ഒരു വയസ്സിൽ താഴെയുള്ള കുട്ടികളെ മാത്രമാണ് മാസ്കിൽ നിന്നും ഒഴിവാക്കിയിരുന്നത്.

എന്താണിപ്പോൾ പുതിയ ബോധോദയത്തിനു കാരണം ?

ലോകാരോഗ്യ സംഘടന പറയുന്നു, "കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് മാസ്ക് ഒഴിവാക്കുന്നതെന്ന് ."

അങ്ങനെയെങ്കിൽ ആദ്യം തന്നെ ഇത് പഠിച്ചിട്ടു വേണ്ടേ മാസ്ക് എല്ലാവർക്കും നിർബ്ബന്ധമാക്കേണ്ടത്. എത്ര കുട്ടികൾ ശ്വസനപ്രക്രിയ വേണ്ട പോലെ നടക്കാതെ വലഞ്ഞ് അതു മൂലം കഷ്ടതകൾ അനുഭവിച്ചിരിക്കും ഇത്ര കാലം.

എന്നിട്ടും ഇപ്പോഴും കാണാം , രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ കുഞ്ഞുങ്ങളുടെ മുഖവും ഇരട്ട മാസ്കു കൊണ്ട് മൂടി വെച്ചിരിക്കുന്നത്. മഴ പെയ്തു തോർന്നാലും മരം പെയ്യുന്ന പോലെ, വിവരമുള്ളവർ പറയുന്നത് ശരി തെറ്റു നോക്കാതെ, വെള്ളം തൊടാതെ വിഴുങ്ങികളാണ് നമ്മൾ.

2) റെംഡസീവിർ എന്ന ആന്റി വൈറൽ മരുന്ന് ഇനി മേലിൽ 18 വയസ്സിൽ താഴെയുള്ളവർക്ക് കൊടുക്കാൻ പാടില്ല. (Rendazivar not necessary for those below 18 years)

ഗിലീഡ് സയൻസസ് എന്ന കമ്പനി ഉണ്ടാക്കിയ ഈ മരുന്നു "ശാസ്ത്രീയ " മാർഗ്ഗത്തിൽ ഒന്നും രണ്ടും മൂന്നും ട്രയൽ നടത്തി , കുഞ്ഞുകുട്ടികൾക്കും കൊടുക്കാം എന്നു എഫ്.ഡി.എ. അംഗീകാരം നേടിയ (സയന്റിഫിക്കലായി പ്രൂവ് ചെയ്ത ) താണ്. ലോകാരോഗ്യ സംഘടന കോവിഡ് ചികിത്സയിൽ ശുപാർശയും ചെയ്തു.

ഇത്രയും കാലം ഇതു കൊടുത്തപ്പോൾ കോവിഡ് രോഗികളിൽ വന്ന കുഴപ്പങ്ങളാണ് (അതിൽ മരണങ്ങളും പെടും) ഇപ്പോൾ പുതിയ വെളിപാട് ഉണ്ടാകാൻ കാരണം. റെംഡസീവിർ ഇനി 18 വയസ്സിൽ താഴെ പാടില്ല. ഇനിയും ഈ മരുന്നു കുത്തിവെയ്ക്കില്ലെന്നു നമുക്ക് വിശ്വസിക്കാം. അതേ നിവൃത്തിയുള്ളൂ.

3) തീവ്രമായ അണുബാധയുണ്ടെങ്കിലേ ആന്റി ബാക്ടീരിയൽ മരുന്നുകൾ ഏതു രോഗിക്കും കൊടുക്കാവൂ. (Anti-viral necessity for patients)

എന്നു വെച്ചാൽ തീവ്രമായ അണുബാധയില്ലെങ്കിലും കോവിഡ് ചികിത്സയിൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നുണ്ട് എന്നർത്ഥം. അതു മൂലം കോവിഡ് രോഗം (Covid Disease) മറ്റു പ്രശ്നങ്ങളായി മാറുന്നുണ്ടെന്നും മരണം സംഭവിക്കുന്നുണ്ടെന്നും അർത്ഥം.

4) ഗുരുതരമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്കേ മികച്ച മേൽനോട്ടത്തിൽ മാത്രം സ്റ്റിറോയ്ഡ് മരുന്നുകൾ കൊടുക്കാവൂ. (Need of Steroids)

കോവിഡ് രോഗികളിൽ സ്റ്റിറോയ്‌ഡുകൾ ഉപയോഗിക്കുന്നതിൽ പാകപ്പിഴകൾ മനസ്സിലാക്കിയിരിക്കുന്നു. പ്രത്യേകിച്ച് ബ്ലാക്ക് ഫംഗസ് രോഗം. സ്റ്റിറോയ്ഡ് വഴി രോഗി അപകടത്തിലാകുന്നു.

5) കോവിഡ് പോസിറ്റിവായ കുട്ടികൾക്ക് രോഗ ലക്ഷണമില്ലെങ്കിൽ മരുന്നുകൾ വേണ്ട. (Usage of covid medicine in Children )

അതിന്റെ അർത്ഥം പോസിറ്റീവാണെന്നു കണ്ടാൽ പാരസെറ്റമോൾ പോലെ ചിലത് കൊടുക്കുന്നുണ്ട്. അതും ദോഷം ചെയ്യുന്നു.

6) രോഗിക്ക് പോഷകസമൃദ്ധമായ ഭക്ഷണം പ്രധാനമാണ് (Nutrient food is necessary for patients)

എന്നു വെച്ചാൽ ഇതേവരെ ഭക്ഷണത്തിന് രോഗ ശമനത്തിലുള്ള പങ്ക് ആരോഗ്യ പ്രവർത്തകർ ശ്രദ്ധിക്കുന്നില്ല. ജനങ്ങൾ കണ്ണിൽ കണ്ടതെല്ലാം കഴിക്കുന്നു. രോഗിയാകുന്നു. ഡോക്ടർ മരുന്നു കുറിയ്ക്കുന്നു. ഭക്ഷണം ശരിയാക്കൽ ചികിത്സയായി ഡോക്ടർ കാണുന്നില്ല. രോഗാവസ്ഥയിലും ഭക്ഷണകാര്യങ്ങൾ തഥൈവ. ഈ രീതി മാറ്റണം എന്നർത്ഥം.

ആകെക്കൂടി നോക്കിയാൽ , മരുന്നു പരീക്ഷണം ലാബിലോ ജീവികളിലോ സെലക്ട് ചെയ്ത ഗ്രൂപ്പിലോ നടന്ന് , സർവ്വ ട്രയലും കഴിഞ്ഞ്, മരുന്ന് 100% ശാസ്ത്രീയമെന്നു സർട്ടിഫിക്കറ്റ് നേടി പുറത്തു വന്നാലും, ജനങ്ങളിൽ പരീക്ഷിച്ച് കൂടുതൽ രോഗങ്ങളും മരണങ്ങളും സംഭവിക്കുമ്പോഴാണ് കണ്ണ് ഒരു വിധം തുറക്കുന്നത്.

പള്ളിക്കൂടത്തിൽ പോയി ഫിസിക്സും കെമിസ്ട്രിയും ബയോളജിയും പഠിച്ചതിനാൽ ലാബ്, പരീക്ഷണം, ബാക്ടീരിയ, ലൂയി പാസ്ചർ, ആന്റിബയോട്ടിക് എന്നൊക്കെ കേൾക്കുമ്പോൾ പുളകം കൊണ്ട് സഷ്ടാംഗം പ്രണമിക്കും. സമ്പൂർണ്ണ വിശ്വാസികൾ.

ഇന്നത്തെ തെറ്റുകൾ ആരെങ്കിലും ചൂണ്ടിയാൽ അയാൾ അറു പഴഞ്ചനും അന്ധവിശ്വാസിയും. പൂർണ്ണമായി വിശ്വസിച്ചോളണം. സംശയം പാടില്ല. ചികിത്സ കുറേ പേരെ രക്ഷപ്പെടുത്തുന്നു എന്നു കരുതി കുറേപ്പേരെ കൊല്ലാനും അവകാശപ്പെട്ടതാണോ? രക്ഷിക്കുന്ന ദൈവം ശിക്ഷിക്കുന്നത് സഹിക്കണമോ?

നമുക്കു വേണ്ടത് ഇന്നിന്റെ തെറ്റുകൾ കണ്ടെത്തി ഇതിലും നല്ല ശരികളിലേയ്ക്കുള്ള മാറ്റമാണ്. അപ്പോൾ രോഗകാരണം, ചികിത്സ എന്നിവയെപ്പറ്റിയുള്ള ആധുനിക അന്ധവിശ്വാസങ്ങളും തിരുത്തപ്പെടും. മനുഷ്യന് കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ കഴിയണം. അതിന് ആദ്യം ഭക്ഷണ വിദ്യാഭ്യാസം കൊടുക്കണം, ഒപ്പം വിഷവിമുക്തമായ പോഷക ഭക്ഷണം കിട്ടണം. അപ്പോൾ ആശുപത്രികൾ ഇന്നത്തെപ്പോലെ നിറഞ്ഞു കവിയില്ല. കൂടുതൽ മരുന്നു തീറ്റ വികസനത്തിന്റെ ലക്ഷണമായി ആരും കാണില്ല.

എന്നാൽ മരുന്നു കമ്പനികളും വമ്പൻ ആതുരാലായങ്ങളും അവരുടെ വളർച്ചക്കു പദ്ധതി തയ്യാറാക്കുന്ന ലോകത്ത് കൂടുതൽ രോഗിയും അതിലേറെ രോഗവും കൂടിയേ കഴിയൂ. "ശാസ്ത്രീയവും അശാസ്ത്രീയ "വുമെന്തെന്ന് നിശ്ചയിക്കുന്നത് ഇവരുടെ താൽപ്പര്യങ്ങളല്ലാതെ മറ്റെന്താണ്? അപ്പോൾ ,
ഭരണാധികാരികളും അതി സമ്പന്നരും ഒഴികെ ബാക്കിയെല്ലാവരും മരുന്നു പരീക്ഷണ മൃഗങ്ങളായേ തീരൂ.

കാത്തിരുന്നു ഇനിയും കാണാം. തിരുത്തിയ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ.

English Summary: Mask cannot be used for children

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds