വെളുത്തുള്ളിയും തേനും ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഭക്ഷ്യ വസ്തുക്കളാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ വെളുത്തുള്ളിയില്‍ തേന്‍ കൂടി ചേരുമ്പോള്‍ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണോ കുറയുകയാണോ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. വെളുത്തുള്ളി തേനിൽ കലർത്തി കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭ്യമാക്കാമെന്ന് നമുക്ക് നോക്കാം
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് വെളുത്തുള്ളി. ഇത് തേനില്‍ കൂടി മിക്‌സ് ചെയത് ദിവസേന കഴിക്കുന്നത് പല രോഗങ്ങളേയും തുടക്കത്തില്‍ തന്നെ പ്രതിരോധിക്കാന്‍ സാധ്യമാക്കുന്നു.
അതികഠിനമായ ചുമ
അതികഠിനമായ ചുമയുണ്ടങ്കിൽ തേന്‍-വെളുത്തുള്ളി മിശ്രിതം പരീക്ഷിച്ചു നോക്കുക. കഫക്കെട്ടിനെ ഇല്ലാതാക്കി എത്ര വലിയ ചുമക്കും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ് തേന്‍-വെളുത്തുള്ളി മിശ്രിതം.
പനിയെ പ്രതിരോധിക്കാന്‍
ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ് പനി പോലുള്ള അവസ്ഥകള്‍ നിങ്ങളെ പിടികൂടുന്നത്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പനിയുടെ ലക്ഷണങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായകമാകും.
കൊളസട്രോള്‍ കുറക്കാന്‍
ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും ഉണ്ട്. ഇതില്‍ നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിച്ച് ചീത്ത കൊളസ്‌ട്രോളിനെ കുറക്കുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ മിശ്രിതം ദിനവും കഴിച്ചാല്‍ ഉപയോഗപ്രദമാകുന്നതാണ്.
കരള്‍ സംബന്ധമായ രോഗങ്ങള്‍
കരളിൻറെ ആരോഗ്യം സംരക്ഷിക്കുന്നതിന് വെളുത്തുള്ളി-തേനും മിശ്രിതം കഴിക്കാവുന്നതാണ്. കരള്‍ സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി വെളുത്തുള്ളി വളരെയധികം സഹായിക്കുന്നുണ്ട്.
ജലദോഷത്തിന് പരിഹാരം
ജലദോഷം പോലുള്ള അണുബാധകളെ ഇല്ലാതാക്കുന്നതിനും തേനിലിട്ട വെളുത്തുള്ളി മികച്ചതാണ്.
Share your comments