<
  1. Health & Herbs

അറിയൂ… ഇവർ ചെറുപയർ കഴിക്കുന്നത് ദോഷം

ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചെറുപയർ പോഷക സമൃദ്ധമായതിനാൽ, പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഉപകരിക്കും. കാൻസർ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ചെറുപയർ സഹായിക്കും.

Anju M U
mung bean
അറിയൂ… ഇവർക്ക് ചെറുപയർ കഴിക്കുന്നത് ദോഷം

പൊതുവെ എല്ലാ പയറുവർഗങ്ങളും ആരോഗ്യത്തിന് അത്യുത്തമമാണെന്നാണ് പറയാറുള്ളത്. രക്തസമ്മർദം നിയന്ത്രിക്കാൻ മികച്ച പരിഹാരമാണ് ചെറുപയർ (Mung bean). ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുളപ്പിച്ച ചെറുപയര്‍ കഴിച്ച് ശരീരം നന്നാക്കാം

അതുപോലെ മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് ശരീരത്തിലെ ടോക്സിനുകൾ നീക്കാനും സഹായിക്കും. ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചെറുപയർ പോഷക സമൃദ്ധമായതിനാൽ, പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഉപകരിക്കും. കാൻസർ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ചെറുപയർ സഹായിക്കും. കൂടാതെ, ചെറുപയർ കഴിക്കുന്നതിലൂടെ കരൾ സംബന്ധമായ രോഗങ്ങളെയും പ്രതിരോധിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കുന്നതിന് ചെറുപയർ കഴിക്കുന്നതിലൂടെ ഗുണം ചെയ്യും. ഇതിന് പുറമെ, ചെറുപയർ വേവിച്ച് ഒരു നേരത്തെ ആഹാരം ആക്കി കഴിച്ചാൽ പ്രമേഹ രോഗികൾക്കും ഉത്തമമാണ്. ഇത്രയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, മുളപ്പിച്ചതോ പാകം ചെയ്തതോ ആയ ചെറുപയർ ആരോഗ്യത്തിന് പൂർണമായും നല്ലതാണെന്ന് പറയാൻ സാധിക്കില്ല. കാരണം, ചെറുപയർ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ ചെറുപയർ കഴിക്കരുതെന്നാണ് പറയുന്നത്. ഇങ്ങനെ ആരൊക്കെ ചെറുപയർ സ്ഥിരം കഴിച്ചാലാണ് പ്രശ്നമാവുക എന്നറിയാം.

  • യൂറിക് ആസിഡ് (Uric acid)

ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉള്ളവർ ചെറുപയർ കഴിക്കുന്നത് ഒഴിവാക്കണം. ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുമെന്ന് പറയുന്നു. യൂറിക് ആസിഡ് അധികമുള്ളവർ ഭക്ഷണത്തിൽ ചെറുപയർ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവർക്ക് വയറുവേദന പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.
ഇത്തരത്തിൽ യൂറിക് ആസിഡിന്റെ അളവ് അധികമായി ശരീരത്തിൽ ഉണ്ടെങ്കിൽ വയറുവേദന അനുഭവപ്പെടും. ഇങ്ങനെ ആരോഗ്യം വഷളാകുന്നതിന് മുൻപ് ചെറുപയർ കഴിക്കുന്നത് ഉപേക്ഷിക്കണം. കാരണം, ഇവയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലായതിനാൽ ദഹന പ്രശ്നങ്ങളിലേക്ക് നയിക്കും.

  • കുറഞ്ഞ രക്തസമ്മർദം (Low blood pressure)

ഉയർന്ന രക്തസമ്മർദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർ സാധാരണയായി ചെറുപയർ കഴിക്കുന്നത് നല്ലതാണ്. എന്നാൽ കുറഞ്ഞ രക്തസമ്മർദമുള്ളവർ ചെറുപയർ കഴിക്കുന്നത് ഒഴിവാക്കണം.

  • പ്രമേഹബാധിതരെങ്കിൽ (For diabetic patients)

ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറവുള്ളവരും തലകറക്കം അല്ലെങ്കിൽ ബലഹീനത പോലുള്ള ലക്ഷണങ്ങൾ കാണുന്നവരും ചെറുപയർ കഴിക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറവാണെങ്കിൽ അവർ ചെറുപയർ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആരോഗ്യം പ്രശ്നമാകും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Mung Beans Are Not Good For These People, Know Why?

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds