1. Health & Herbs

ജലദോഷത്തിന് വീട്ടില്‍തന്നെ തയ്യാറാക്കാം പ്രകൃതിദത്തമായ കഫ് സിറപ്പ്

പ്രായമേധമെന്യേ എല്ലാവരേയും എളുപ്പത്തിൽ ബാധിക്കുന്ന ഒരു അസുഖമാണ് ജലദോഷം. ഇത് വന്നാൽ ഡോക്‌ടറുടെ അടുത്ത് പോകാനൊന്നും ആരും കൂട്ടാക്കാറില്ല. കാലാവസ്ഥകള്‍ മാറുന്നതിനിടെയാണ് ഈ അസുഖം വ്യാപകമാകുന്നത്. തൊണ്ടവേദനയെ തുടർന്നാണ് സാധാരണയായി ജലദോഷമാവുന്നത്. ഇതിനൊന്നും ഓടിപ്പോയി മരുന്നുവാങ്ങി കഴിക്കേണ്ട കാര്യമില്ലെന്നാണ് മിക്കവരും പറയാറ്. എങ്കിലും ജലദോഷത്തിനായി കഫ് സിറപ്പുകളെ ആശ്രയിക്കുന്നവരുമുണ്ട്.

Meera Sandeep
Natural cough syrup can be prepared at home for cold and cough
Natural cough syrup can be prepared at home for cold and cough

പ്രായമേധമെന്യേ എല്ലാവരേയും എളുപ്പത്തിൽ ബാധിക്കുന്ന ഒരു അസുഖമാണ് ജലദോഷം. ഇത് വന്നാൽ ഡോക്‌ടറുടെ അടുത്ത് പോകാനൊന്നും ആരും കൂട്ടാക്കാറില്ല. കാലാവസ്ഥകള്‍ മാറുന്നതിനിടെയാണ് ഈ അസുഖം വ്യാപകമാകുന്നത്.   തൊണ്ടവേദനയെ തുടർന്നാണ് സാധാരണയായി ജലദോഷമുണ്ടാകുന്നത്. ഇതിനൊന്നും ഓടിപ്പോയി മരുന്നുവാങ്ങി കഴിക്കേണ്ട കാര്യമില്ലെന്നാണ് മിക്കവരും പറയാറ്. എങ്കിലും ജലദോഷത്തിനായി കഫ് സിറപ്പുകളെ ആശ്രയിക്കുന്നവരുമുണ്ട്. 

പ്രകൃതിദത്തമായ ഒരുപിടി ചേരുവകളുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ തന്നെ നല്ല ഉഗ്രന്‍ 'ഹോം മെയ്ഡ് കഫ് സിറപ്പ്' തയ്യാറാക്കുന്നതേയുള്ളൂ. അതെങ്ങനെയെന്ന് നോക്കാം. ഒലിവ് ഓയില്‍, തേന്‍, ഗ്രേറ്റ് ചെയ്തുവച്ച ഇഞ്ചി പിന്നെ അല്‍പം നാരങ്ങാനീരും. ഇത്രയും സാധനങ്ങളുണ്ടെങ്കില്‍ കഫ് സിറപ്പ് തയ്യാറാക്കാം.  അതെങ്ങനെയെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഒലിവ്: ആരോഗ്യഗുണങ്ങളും കൃഷിരീതിയും

അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ധാരാളം ആന്റി ഓക്‌സിഡന്റുകളും കൂടിയാകുമ്പോള്‍ ഒലിവ് ഓയില്‍ സത്യത്തില്‍ ഒരു മരുന്നിന് പകരക്കാരന്‍ തന്നെയാവുകയായി. കഫക്കെട്ട് ഒഴിവാക്കാന്‍ പരമ്പരാഗതമായി നമ്മള്‍ ആശ്രയിക്കുന്ന ഒന്നാണ് തേന്‍. ഇഞ്ചിയിലടങ്ങിയിരിക്കുന്ന 'ജിഞ്ചറോള്‍' എന്ന പദാര്‍ത്ഥവും അണുബാധയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്കയും ഇഞ്ചിയും ചേർത്ത് വ്യത്യസ്തമായൊരു ചായ: ശരീരഭാരം കുറയും, രോഗങ്ങളകറ്റും

പ്രകൃതിദത്തമായ കഫ് സിറപ്പ് തയ്യാറാക്കുന്ന വിധം

കാല്‍ സ്പൂണ്‍ ഒലിവ് ഓയില്‍, അര സ്പൂണ്‍ തേന്‍, ഒരു നുള്ള് ഇഞ്ചി നന്നായി ഗ്രേറ്റ് ചെയ്തത്, അതല്ലെങ്കില്‍ ചതച്ചതുമാകാം, എല്ലാത്തിനും ശേഷം കാല്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കഫ് സിറപ്പ് തയ്യാര്‍.

English Summary: Natural cough syrup can be prepared at home for cold

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds