മുപ്പത് വർഷം മുമ്പ് എൻ്റെ പിതാവ് താനിയുള്ളതിൽ ഗോവിന്ദൻ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിലും, തൃശൂർ കണിമംഗലത്തുള്ള കൃഷ്ണൻകുട്ടി വൈദ്യരുടെയടുത്തും, കോഴിക്കോട് മെഡിക്കൽ കോളേജിലെ സാവിത്രിസാബു മെമ്മോറിയൽ വാർഡിലും കാൻസർ ചികിത്സയ്ക്ക്
വിധേയനായിരുന്നു.
അച്ഛൻ്റെ കാൻസർ ചികിൽസയുടെയുംതുടർന്നുള്ള അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് കാൻസർരോഗശമനത്തിനുള്ള പ്രധാന പോംവഴി വിഷഭക്ഷണം ഉപേക്ഷിക്കലാണെന്ന് ബോധ്യപ്പെട്ടത്.
2008 ജൂൺ മാസത്തിൽ സ്ഥാപിതമായ മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ ചികിത്സക്കായി വന്ന രോഗികളുടെ അനുഭവങ്ങൾ വിലയിരുത്തി, അത് പഠനവിധേയമാക്കിയപ്പോഴും കാൻസർ രോഗം ഭേദമാവാൻ വിഷഭക്ഷണം ഉപേക്ഷിക്കലാണ് ഉത്തമം എന്ന് ബോദ്ധ്യമായി.
പല വിധ ചികിത്സാ നടപടികളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുകയും ക്രയശേഷിയും പ്രതിരോധശേഷിയും നഷ്ടമാവുകയും ചെയ്ത കാൻസർ രോഗികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുന്ന ഭക്ഷ്യ വിഭവങ്ങൾ നൽകണം. തേങ്ങ, തേങ്ങ ആട്ടിയ വെളിച്ചെണ്ണ, ശുദ്ധമായ മഞ്ഞൾ, കുരുമുളക്, എന്നിവ പ്രധാനമാണ്. നാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ചക്ക, മാങ്ങ, പപ്പായ, ചേന, ചേമ്പ്, വാഴക്കുല, കാച്ചിൽ, കുമ്പളം തുടങ്ങിയവയും പാകം ചെയ്തു രോഗികൾക്ക് നൽകുവാൻ സാധിക്കണം. നാടൻ ഇളനീർ നൽകുവാൻ സാധിച്ചാൽ വളരെയധികം പ്രയോജനം ചെയ്യും.
ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി പ്രധാനമായും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. ആവശ്യമായ കാൽസ്യം ശരീരത്തിന് സ്വീകരിക്കുവാൻ വിറ്റാമിൻ ഡി നിർബന്ധമാണ്. വിറ്റാമിൻ ഡി യുടെ കുറവുണ്ടായാൽ കാൽസ്യം ശരീരഭാഗങ്ങളിൽ അടിഞ്ഞുകൂടി കല്ലുകളും ബ്ളോക്കുകളും ഉണ്ടാകും.
ഒപ്പം കാൽസ്യത്തിന്റെ കുറവ് മൂലമുള്ള രോഗങ്ങൾ മൂർച്ഛിക്കും. ഇത് പലപ്പോഴും കാൻസർ രോഗികൾക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. രോഗം മാറുമെന്ന വിശ്വാസം രോഗിയിലുണ്ടാവലാണ് പ്രധാനം. രോഗം മാറണമെന്ന അതിയായ ആഗ്രഹം രോഗിയുടെ മനസ്സിലുണ്ടായാൽ
പ്രതിരോധശേഷി കൂടി വരും.
രോഗം മാറും എന്ന ഉറച്ച വിശ്വാസം സൃഷ്ടിക്കുവാൻ സാധിച്ചാൽ മാത്രമേ കൃത്യമായി ഭക്ഷണം കഴിക്കുവാനും മരുന്നുകൾ കഴിക്കുവാനുമുള്ള താൽപ്പര്യം രോഗിയിൽ വർദ്ധിക്കുകയുള്ളൂ. ശുദ്ധമായ ഭക്ഷണം ക്രമത്തിൽ കഴിക്കുന്നതോടെ
പൂർണ്ണ ദഹനമുണ്ടാവും. ആവശ്യമായ ഘടകങ്ങൾ ശരീരം സ്വീകരിച്ചു തുടങ്ങിയാൽ രോഗിയിൽ ശാരീരികമായും മാനസികമായും മാറ്റങ്ങൾ വന്ന് തുടങ്ങും.
ഏതൊരു രോഗിയുടെയും ആശ്വാസം, ചികിൽസിക്കുന്ന വൈദ്യൻ്റെയും
സൗഹൃദങ്ങളുടെയും, വേണ്ടപ്പെട്ടവരുടെയും സമർപ്പണത്തോടെയുള്ള ശുശ്രൂഷയാണ്. രോഗിക്കാവശ്യമായ വിഷമില്ലാത്ത ഭക്ഷണം നൽകാനുള്ള, പ്രധാനമായും ഇളനീരും മറ്റും ശേഖരിച്ച് എത്തിക്കാനുള്ള പരിശ്രമങ്ങൾ ഉണ്ടാവണം. കാൻസർ ചികിത്സയിൽ വിഷഭക്ഷണം ഉപേക്ഷിച്ചു കൊണ്ടുള്ള ചികിത്സാ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാൻ സാധിച്ചാൽ
രോഗിയുടെ ശരീരത്തിലേക്ക് വിഷം പ്രവേശിക്കുകയില്ല. രോഗിക്ക് ബുദ്ധിമുട്ടുകൾ പരിഹരിച്ച് സാവധാനം പൂർവ്വസ്ഥിതിയിലേക്ക് എത്തുവാൻ സാധിക്കും. എല്ലാ ചികിത്സാശാഖകളും ഈയൊരു രീതി അവലംബിക്കണമെന്നാണ് എന്റെ അഭിപ്രായം. ആന്തരിക അവയവങ്ങൾ നീക്കം ചെയ്യുന്നതിന് മുമ്പ് ചുരുങ്ങിയത് ഒരു മാസമെങ്കിലും ലളിതമായ ചികിത്സയിലൂടെ ശുദ്ധമായ ഭക്ഷണത്തിന് പ്രാധാന്യം നൽകി ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കണം. ഇത് സാധിച്ചാൽ രോഗം മൂർച്ഛിച്ചുണ്ടാകുന്ന ദുരിതങ്ങൾ കുറക്കുവാൻ കഴിയും.
സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ആരംഭിച്ച കാലത്ത് പതിനാറ് വർഷം മുമ്പ് ആചാര്യ ഗോപാലകൃഷ്ണൻ ചികിത്സിച്ച സർക്കാർ ജീവനക്കാരനായ രോഗി സർവ്വീസ് പൂർത്തിയാക്കി പെൻഷൻപറ്റി ഈയടുത്ത് വീണ്ടും വിവാഹിതനായി. അദ്ദേഹത്തിന്റെ ഭാര്യക്ക് തിരുവനന്തപുരം ആർ.സി.സി യിൽ കാൻസർ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് കാലിൽ തരിപ്പ് അനുഭവപ്പെട്ടത്. ആർ.സി.സിയിൽ നടത്തിയ പരിശോധനയിൽ നട്ടെല്ലിൽ മുഴ കണ്ടെത്തി. കാൻസറാണെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ അയാൾ സമുദ്രയിൽ ചികിൽസ തേടി എത്തുകയായിരുന്നു.
കൂടാതെ കഴിഞ്ഞ പതിനാല് വർഷമായി സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ചികിത്സകനായ കെ. തങ്കച്ചൻ വൈദ്യർ ചികിൽസിച്ച നിരവധി രോഗികളുടെ അനുഭവസാക്ഷ്യങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബയോപ്സി ടെസ്റ്റ് നടത്തി രോഗം വ്യാപനം കണ്ടെത്തിയ
ശേഷം, കീമോയും റേഡിയേഷനും സർജറിയും മറ്റും കഴിഞ്ഞ് ഇനി ചികിത്സയില്ല എന്ന് പറഞ്ഞ് പുറന്തള്ളിയ രോഗികൾക്ക് പോലും ആശ്വാസം പകരുവാൻ തങ്കച്ചൻ വൈദ്യർക്ക് സാധിച്ചിട്ടുണ്ട്.
ഓരോരുത്തരും അവരവരുടെ വീട്ടുവളപ്പിൽ അഞ്ചോ പത്തോ ഔഷധച്ചെടികളും പ്ലാവ്, മാവ്, പപ്പായ പേരക്ക, വാഴ, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളും നട്ടു വളർത്തി അവയുടെ ഫലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയാൽ കാൻസർ പോലെയുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് എല്ലാ ക്ളാസുകളിലും തങ്കച്ചൻവൈദ്യർ ആവർത്തിച്ചു വ്യക്തമാക്കാറുണ്ട്.
ഡങ്കിപ്പനിബാധിച്ച രോഗികൾക്ക് പപ്പായ ഇലയുടെ ജ്യൂസിൽ അല്പം തേൻ ചേർത്ത് നൽകിയാൽ ജീവൻരക്ഷിക്കാൻ കഴിയുമെന്ന് മുത്തശ്ശിവൈദ്യം പഠനക്ളാസിൽ തങ്കച്ചൻ വൈദ്യർ പറയാറുണ്ട്. അത് പ്രാവർത്തികമാക്കി ജീവൻ രക്ഷപ്പെട്ടവരുടെ അനുഭവകഥകൾ ഏറെയുണ്ട്. കാൻസർ ചികിത്സയുമായും, പരമ്പരാഗത ചികിത്സയുമായും ബന്ധപ്പെട്ട് വിഷമില്ലാത്ത ഭക്ഷണത്തിന്റെയും, ശുദ്ധവായുവിന്റെയും, ശുദ്ധജലത്തിന്റെയും പ്രാധാന്യത്തെപറ്റി ഇനിയും വിശദമായ ഒരു പഠനം ഉണ്ടാവണം. വിഷമയമില്ലാത്ത ഭക്ഷണം കഴിച്ച് സ്വയം പ്രതിരോധശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാനാവണം ആരോഗ്യരംഗത്തുള്ളവർ ശ്രമിക്കേണ്ടത്.
ടി.ശ്രീനിവാസൻ
ചെയർമാൻ,
മഹാത്മ ദേശസേവ എഡ്യുക്കേഷണൽ& ചാരിറ്റബിൾ ട്രസ്റ്റ്
വടകര.
9539157337
Share your comments