കുരുമുളകും വേപ്പിലയും അരച്ച് പുളിച്ച മോരിൽ കലക്കി രാവിലെയും വൈകിട്ടും സേവിച്ച ശേഷം ത്രികടുപൊടിച്ച് തേനിൽ ചാലിച്ച് നാവിൽ തേച്ച് കൊടുക്കുക. ആ സ്മ ശമിക്കും ഇതിൽ കറുക തുമ്പിലെ മഞ്ഞു തുള്ളിയും അക്രാവും കൂടി ചേർക്കാറുണ്ട്.(രഹസ്യ യോഗം)
കുരുമുളകു കത്തിച്ച ചുക മൂക്കിൽ വലിച്ചാൽ വൈറൽപനികൾ ശമിക്കും. കൊറോണയിലും ഫലിക്കും.
പഴുത്ത തക്കാളി അരിഞ്ഞ് കുരുമുളകുപൊടി ചേർത് കഴിച്ചാൽ വിരയുടെ ഉപദ്രവം ശമിക്കുന്നതായി കണ്ടിട്ടുണ്ട് .
എള്ളെണ്ണയിൽ കുരുമുളക് അരച്ച് കൽകം ചേർത് കാച്ചിയരിച്ച് തേച്ചാൽ വാതം ശമിക്കും.
പെരുജീരകവും കുരുമുളകും ത്രികോൽപ കൊന്നയും കൂടി പൊടിച്ച് നാലു ഗ്രാം വീതം സേവിച്ചാൽ അർശസും ഫിഷറും ശമിക്കും മലമിളകി പോകും.
കുരുമുളക് കൽക നായി വെളിച്ചെണ്ണ കാച്ചി തേച്ചാൽ ത്വക് രോഗങ്ങൾ ശമിക്കും. കുരുമുളകും മുരിങ്ങ കുരുവും കൂടി പൊടിച്ച് mധ്യം ചെയ്താൽ തൊണ്ടവേദനയും മറ്റു തൊണ്ട രോഗങ്ങളും ശമിക്കും.
കുരുമുളക് ജീരകം ചേർത് സേവിച്ചാൽ ദഹനം വർദ്ധിക്കും.
വിഷമ ജ്വരങ്ങളിൽ കുരുമുളകും തുളസിയിലയും കൂടി ഉപയോഗിക്കുന്നത് നല്ലതാണ്
കുരുമുളകും ഗ്രാം പൂവും കൂടി പൊടിച്ച് പല്ലിൻ്റെ പോടിൽ വച്ചാൽ പല്ലുവേദന ശമിക്കും. ഇതിൽ എണ്ണ കൂടിചേർക്കുന്നത് തീഷ്ണത കുറക്കും.
വേപ്പില കുരുമുളക് മഞ്ഞൾ എന്നിവ ചേർത് സേവിച്ചാൽ വർദ്ധിച്ച ESR ക്രമത്തിലാകും.
അവസ്മാരത്തിനും ഉൻമാദത്തിനും കുരുമുളകിൻ്റെ പുക ഏൽപ്പിക്കുന്നത് ബോധം വരാൻ നല്ലതാണ്.
വിഷമേറ്റ് ബോധം പോയാൽ വിഷ ഹരലേഹവും കുരുമുളകും കൂടി ചവച്ച് ഊതുന്നത് നല്ലതാണ് .
കുരുമുളകും മച്ചിങ്ങയും കുട്ടി അരച്ച് തേച്ചാൽ തലവേദന ശമിക്കും.
നിശാന്ധതക്ക് കുരുമുളക് തൈരിൽ അരച്ച് ചുറം പട ഇടുന്നത് നല്ലതാണ്
കുരുമുളകിൻ്റെ തിരി പൽ പൊടിയിൽ ചേർക്കാറുണ്ട്. തണ്ടും വേരും കഷായങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.
അഞ്ചു മുത്തിൾ 3 കുരുമുളക് കൂട്ടി കഴിച്ചാൽ അലർജി മൂലമുള്ള തുമ്മലിന് പെട്ടന്ന് ശമനമുണ്ടാവും ഇത് തലകറക്കത്തിനും അത്ഭുതാവഹമായ ഗുണം ചെയ്യും ...
(ഓമൽകുമാർ വൈദ്യർ )
കുരുമുളക് ഉപ്പോ പഞ്ചസാര യോ ചേർത് പൊടിച്ച് കുറേശെ എടുത്ത് വായിലിട്ട് അലിയിച്ചിറക്കിയാൽ ചുമ ശമിക്കും.
(ഗിരീഷ് 9605030414)
മച്ചിങ്ങ (വെള്ളക്ക) എടുത്ത് മുകളിലെ തോട് കളഞ്ഞ് അവിടെ രണ്ടോ മൂന്നോ കുരുമുളക് കടത്തി വെച്ച് കല്ലിൽ ചന്ദനം അരയ്ക്കുന്നത് പോലേ അരച്ച് നെറ്റിയില്ലിട്ടാൽ തലവേദന ശമിക്കും..
(ടിജോ എബ്രാഹം )
മുളക് ചൂർണത്തിൽ നാരങ്ങ നീര് ചേർത്ത് 3 മണിക്കൂർ അരച്ചതിനെ വെയിലിൽ ഉണക്കി പൊടിക്കണം. വീണ്ടും നാരങ്ങച്ചാറിൽ 3 മണിക്കൂർ അരച്ചുണക്കിപ്പൊടിക്കണം - ഇങ്ങനെ 40 തവണ ചെയ്യണം . അതിനു ശേഷം രണ്ട് കുന്നിക്കുരുത്തൂക്കമുള്ള ഗുളികകളാക്കി നിഴലിലുണക്കി സൂക്ഷിക്കണം.
ഈ ഗുളിക രണ്ടെണ്ണം വെറ്റിലയിൽ വച്ച് ചവച്ചിറക്കിയാൽ . വിശപ്പില്ലായ്മയും ദഹനക്കുറവും അനി മാന്ദ്യവും ശമിക്കും
(മുഹമ്മദ് ഷാഫി.)
ഇൻ്റർനാഷണൽ ഗ്രേഡിൽ ഉള്ള കോണ്ടിനൻറൽ ഫുഡിൽ മത്സ്യ മാംസങ്ങൾ പാചകം ചെയ്യുവാൻ കുരുമുളകും ഒലി വോയിലും നാരങ്ങനീരും ഉപ്പും മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് സ്വാദിഷ്ടവും ആരോഗ്യകരവും ആണ്. ശരീരത്തിൽ ചില പ്രത്യേക സ്ഥാനങ്ങളിൽ കുരുമുളക് കെട്ടി വക്കുന്നത് കാഴ്ച വർദ്ധിപ്പിക്കുന്നതായും കഫ കോപം ശമിക്കുന്നതായും അനുഭവമുണ്ട്.
(മുരളി)
ദഹനസംബന്ധമായ തകരാറുകൾ മൂലം അല്ലെങ്കിൽ അമിത ഭക്ഷണം മൂലം ഉണ്ടാകുന്ന ദഹനക്കേട് ഛർദ്ദി മനംപുരട്ടൻ മുതലായവയ്ക്ക് പ്രതിവിധിയായി കുരുമുളക് വീടുകളിൽ ഉപയോഗിച്ചു വരുന്നു. .
കുരുമുളക് ഇഞ്ചി വെളുത്തുള്ളി ഉപ്പ് കുടവൻ അല്ലെങ്കിൽ പുളിയാരൽ എന്നിവ ചേർത് ചമ്മന്തിയുണ്ടാക്കി കഴിച്ചാൽ ദഹനക്കേട് മലബന്ധം നെഞ്ചെരിച്ചിൽ ശ്വാസതടസം മൂത്ര തടസം എന്നിവ ശമിക്കും പനി മുതലായ രോഗങ്ങൾ ഉള്ളപ്പോൾ ഉപയോഗിക്കാൻ നല്ലതും രുചികരവും ആണ് ഈ ചമ്മന്തി.
പന്നിയുള്ളപ്പോൾ ഇഞ്ചിയും കുരുമുളകും നാടൻ മാവിലയും ഇട്ട് തിളപ്പിച്ച വെള്ളം ശീലിക്കുന്നത് ഉത്തമമാണ്.
ഉണങ്ങിയ കുരുമുളകു വള്ളി പുകച്ചാൽ വീട്ടിൽ ഈച്ച പാറ്റ കൊതുക് ചെള്ള് മുതലായവയുടെ ഉപദ്രവം ഗണ്യമായി കുറയും.
'കൊടിഞാലി ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തിൽ കുട്ടികളെ കുളിപ്പിച്ചാൽ അണുബാധ ചൊറി ചെറിച്ചിൽ വട്ടച്ചൊറി മുതലായവ ശമിക്കും വാതം മൂലം തുടയിലും മലദ്വാരത്തിലും ഉണ്ടാകുന്ന പുണ്ണുകൾക്കും ഇത് നല്ലതാണ്. ഗുഹ്യ ഭാഗത്തുണ്ടാകുന്ന ഫംഗസ് ബാധയിലും ഇത് നല്ലതാണ്.
(ഷംസർ വയനാട് )
കുരുമുളകുപൊടി ചേർത് പാൽ കച്ചി കുടിച്ചാൽ ഹീമോഗ്ലോബിൻ വർദ്ധിക്കും.
കുരുമുളകും പനംകൽക്കണ്ടും പൊടിച്ച് മിക്സ് ചെയ്ത് കഴിച്ചാൽ ചുമയും ഒച്ചയടപ്പും തൊണ്ടവേദനയും കുറയും
ഒരു നുള്ള് മഞ്ഞൾ പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും കൂടി ഒരു സ്പൂണിൽ എടുത്ത് അൽപമൊന്ന് ചൂടാക്കി സഹിക്കാവുന്ന ചൂടിൽ നാവിലിട്ട് അലിയിച്ചിറക്കിയാൽ ജലദോഷം ശമിക്കും
(സുഹൈൽമജീദ്)
7 മണി കുരുമുളകും 7 അരിമണി അരിയും വായിൽ ഇട്ടു ചവച്ചു അതിന്റെ നീര് കുറേശ്ശേ ഇറക്കുന്നതു ചുമക്കു നല്ലതാണ്
(Dr മോഹൻ )
ഒരു വെറ്റിലയിൽ 5 മുളക് മണി പൊതിഞ്ഞ് വായിലിട്ട് ചവച്ചു നീരിറക്കുന്നത് തൊണ്ടവേദനക്കും ശബ്ദം കുറഞ്ഞു പോയതിനും ഫലപ്രദം
(മുഹമ്മദ് ഷാഫി )
കുരുമുളക്, തിപ്പലി, ചുക്ക്, കൊത്തമ്പാ ല രി, വിഴാലരിക്കാമ്പ് , ചതുരക്കള്ളിവേരിമേൽ തൊലി, കായം, ഇന്തുപ്പ് ,ഇവസമം, എടുത്ത് പൊടിച്ച് ,പഞ്ചസാര പാവു കാച്ചി പൊടി ചേർത്ത് പാകത്തിനു് നെയ്യും, തേനും, ചേർത്ത് ലേഹ്യമുണ്ടാക്കി കഴിക്കുക. ശ്വാസം, കാസം, ഇക്കിൾ, തമകൻ, ഇവശമിക്കും, ഈ ലേഹ്യത്തിനെ താളിയോലകളിൽ 'കുനട്ട്യാദിലേഹ്യം' എന്നു പറയുന്നു.
(Drമോഹൻകുമാർ )
അഞ്ചു മുത്തിൾ 3 കുരുമുളക് കൂട്ടി കഴിച്ചാൽ അലർജിക്കും തുമ്മലിനും പെട്ടന്ന് ശമനമുണ്ടാവും
(ഹക്കിം അസലം തങ്ങൾ )
ഇടുക്കിയിലെ വനങ്ങളിൽ ഒരു പുതിയ കുരുമുളകിനം കണ്ടെത്തുകയുണ്ടായി. ഇ തിതിന് തെക്കൻ കുരുമുളക് എന്ന് പറഞ്ഞു വരുന്നു. അനേകം തിരികൾ ഒന്നു ചേർന്ന് കതിർ കുല പോലെയാണ് ഇതിൻ്റെ തിരികൾ . മറ്റു കൊടികളേക്കാൾ ഇരട്ടി ഉൽപാദനക്ഷമത ഇതിനുണ്ട്. ഒരു കിലോ പച്ച കുരുമുളകിന് 450 ഗ്രാം ഉണക്ക കിട്ടും.
കുരുമുളകു കത്തിച്ച ചുക മൂക്കിൽ വലിച്ചാൽ വൈറൽപനികൾ ശമിക്കും. കൊറോണയിലും ഫലിക്കും.
'ഒരു ചിരട്ടയില് കുരുമുളക്ഇട്ട് കത്തിച്ച് കണ്ണൻ ചെരിട്ടകൊണ്ടടച്ച് ഉയരുന്നപുക മൂക്കില്വലിക്കുക .പനി ശമിക്കും
(അബ്ദുൾ ഖാദർ )
ചരിത്രാതീത കാലത്തു തന്നെ യവനന്മാരും പര ന്ത്രീസുകാരും ഇംഗ്ലീഷുകാരും ചീനക്കാരും എല്ലാം കുരുമുളകിനായി കേരളത്തിൽ എത്തിയിരുന്നു എന്ന് ചരിത്രകാരൻമാർ പറയുന്നു: കൊല്ലവർഷം 600 ന് മുൻപ് എഴുതപെട്ട ഉണ്ണുനൂലീ സന്ദേശമെന്ന മണിപ്രവാള കാവ്യത്തിൽ കുരുമുളകിനെ പരാമർശിക്കുന്നുണ്ട് സന്ദേശകാരനായ യുവരാജാവ് (ഇരവിവർമ്മ തമ്പുരാൻ ) ശ്രീപത്മനാഭ സ്വമി ക്ഷേത്ര ത്തിൽ നിന്നും പുറപെട്ട് കൊല്ലത്ത് എത്തുമ്പോൾ അവിടത്തെ വാണിഭ കേന്ദ്രത്തിൽ (ചന്തയിൽ) കണ്ട കാഴ്ചകൾ വിവരിക്കുന്നുണ്ട്.
തട്ടും കട്ടിൽ കയറു വല കൈക്കട്ടിൽ മഞ്ചട്ടി കൊട്ടും മുട്ടും മുട്ടിൽ കരയുമരിയും പെട്ടിയും പട്ടുനൂലും
ആടും ചാടും കുടയു മടയും പഞ്ഞിയും മുഞ്ഞവേരും നൂറും ചോറും ചുറയു മറയും കാരിരുമ്പും കരിമ്പും
ഏലം ഓലം കടുക് മരിചം കുന്തിരിക്കം ഇരിക്കം ചോന പുല്ലും ചുകിലു മവലും നാകിലം തുത്ത നാകം
ഗ്രാംമ്പൂ കഞ്ചാ വുലുവ വിടയവും മാഞ്ചി മഞ്ചട്ടി കൊട്ടം ജാതിക്കായും പലവുമവിടെ കാണലാം
എന്ന് പറയുന്നു.
അങ്ങിനെ നടന്നു വരുമ്പോൾ കുരുമുളകു തോട്ടങ്ങളിലൂടെ നടന്ന് ശ്രീപർവതം അങ്ങാടിക്ക് സമീപമുള്ള കണ്ടിയൂർ ക്ഷേത്രത്തിൽ (ചെങ്ങന്നൂർ) വിശ്രമിക്കുന്നതായും പറയുന്നു
മരിച ശ്യാമം വേണുജം യവനപ്രിയം
വല്ലിക്കും വെല്ലജം ശുദ്ധം
കോലകം ധർമപത്തനം
എന്ന് ശാലി ഗ്രാമനിഘണ്ടു പറയുന്നു.
പ്രാചീനകാലത്തെ ലോകസുന്ദരികളായി അറിയപെടുന്ന ക്ലിയോപാട്ര ഹെലൻ മുതലായവർ സൗന്ദര്യ സംരക്ഷണത്തിനായി കുരുമുളകു സത്ത് ഉപയോഗിച്ചിരുന്നു എന്ന് ചരിത്രകാരൻമാർ പറയുന്നു.
പഴയ സംഘകാല ക്യതികളായ കുറ 400 അക 400 തുടങ്ങിയ കൃതികളിലും തിയോക്സ് തിയോപ്രറ്റ്സ് പ്ലിനി ടോളമി മാർ കോപോള്ളോ ഇബനുബത്തൂത്ത തുടങ്ങിയ സഞ്ചാരികൾ എല്ലാം കുരുമുളകിൻ്റെയും ഏലത്തിൻ്റേയും പ്രാധാന്യവും അവകയാറി പോയിരുന്ന മുശിരസ് (കൊടുങ്ങല്ലൂർ) എന്നതുറമുഖത്തിനേയും പ്രാധാന്യത്തോടെ രേഖപെടുത്തിയിട്ടുണ്ട്
സിദ്ധയിലും ആയുർവേദത്തിലും പാരമ്പര്യ നാട്ടുവൈദ്യത്തിലും കുരുമുളക് ഉപയോഗിച്ചു വരുന്നു. ചുക്കും കുരുമുളകും ചേരാത്ത ഔഷധ യോഗങ്ങൾ തന്നെ അപൂർവമാണ്.
തമിഴിലെ പ്രശസ്തമായ പുലി പാണ്ടി തിരുപ്പ് എന്ന ചികിത്സാ ഗ്രന്ഥത്തിൽ ഹിസ്റ്റീരിയ മൂലം ബോധം നഷ്ടപെട്ടാൽ കുരുമുളകും കറുത്തവെററിലയും ഉപ്പും ചേർത്ചതച്ചു പിഴിഞ്ഞ നീര് കണ്ണിൽ ഒഴിച്ചാൽ ബോധം വരും എന്ന് പറയുന്നു.
കഫവാതസംബന്ധമായ രോഗങ്ങളിൽ എല്ലാം കുരുമുളക് ഉപയോഗിക്കുന്നു
സ്വാദു ച ക്യാദ്യ മരിചം
നിശ്ലേഷ്മം പ്രസേ ചിക
കടുഷ്ണം ലഘുത ത്യുഷ്മാൻ
വിഷം പാപം വാത ജിത്
എന്ന് ശുസ്രുത സംഹിത പറയുന്നു.
രോചനം ദീചനം ഛേദി '
സുഗന്ധീ കഫ വാത ജിത്
അത്യുഷ്ണം കടുകം തീഷ്ണം
മരിചം നാഡിപിപ്പലം
എന്ന് ഖരനാദൻ എന്ന ആചാര്യൻ പറയുന്നു.
കുരുമുളകിൽ നിന്നും എടുക്കുന്ന അക്കം ശ്വാസത്തേയും ക്രിമിയേയും ശമിപ്പിക്കും
ഒരു പിടി കുരുമുളകും ഒരു പിടി തുവരപരിപ്പും ഒരു പിടി പുളിയാരലിൻ്റെ ഇലയും ഉലുവയും ജീരകവും കടുകും കൂടി ചതച്ച് നെയ്യിൽ വറുത്ത് ഉപ്പും ചെറുനാരങ്ങ നീരും വെളുത്തുള്ളിയും ചുവന്നുള്ളിയും ഇഞ്ചിയും കുട്ടി രസമുണ്ടാക്കുക. കറിവേപ്പിലയും കൊത്തമല്ലിയിലയും ചേർക്കാം. പുളിക്ക് വേണമെങ്കിൽ അൽപം തക്കാളി നീരും ചേർക്കാം
ഈ രസം രുചികരവും ആരോഗ്യകരവും ആണ്. ഇത് നീരിളക്കവും ചുമയും പനിയും ഉണ്ടാകാതെ തടയും
കുരുമുളകും തിപ്പലിയും പൊടിച്ച് ഉപ്പു ചേർത് പല്ലുതേച്ചാൽ പല്ലുവേദന ശമിക്കും.
മുപ്പതു ഗ്രാം കുരുമുളകും 45 ഗ്രാം പെരുംജീരകവും കൂടി പൊടിച്ച് അഞ്ചു ഗ്രാം വീതം തേൻ ചേർത്ത് രാവിലെയും വൈകിട്ടും സേവിച്ചാൽ മൂലക്കുരു ശ്രമിക്കും. കുരുമുളകുപൊടി കൊണ്ട് നസൃം ചെയ്താൽ ശിരസിലെ കഫം ഇളകിപോകും.
പല ഹോമങ്ങളിലും കുരുമുളക് ഉപയോഗിക്കുന്നുണ്ട്.
(മാന്നാർ ജി )
കൺപോളകളിൽ ഉണ്ടാകുന്ന കുരുക്കൾക്ക് കുരുമുളകിലയിൽ ഉണ്ടാകുന്ന കുരുപോലുള്ളവസ്തു അരച്ചു പുരട്ടുന്നത് പ്രതിവിധി ആണ്
കടപ്പാട്
ഔഷധ സസൃ പ്രചാരക്ക്
ശ്രീ സോമൻ പൂപ്പാറ
Somantn Thevalayil
Share your comments