<
  1. Health & Herbs

പേവിഷബാധയേറ്റാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ

പേവിഷബാധ നമുക്ക് തരാൻ സാധ്യതയുള്ള ജന്തുക്കൾ പട്ടി, പൂച്ച, മരപ്പട്ടി, കുരങ്ങൻ, പെരുച്ചാഴി, കുറുക്കൻ, ചിലതരം വവ്വാൽ, എന്നിവയാണ്. പേയുള്ള മൃഗം കടിച്ചാലോ, മന്തിയാലോ, മുറിഞ്ഞയിടം നക്കിയാലോ റാബീസ് രോഗാണുക്കൾ ശരീരത്തിൽ കടന്നു ചെല്ലുവാനിടയുണ്ട്. റാബിസ് വൈറസ് ശരീരത്തിൽ കേരിയിട്ടുണ്ടോ എന്നറിയാൻ ഒരു മാർഗവുമില്ലാത്തതുകൊണ്ട് ഇൻജെക്ഷൻ ഉറപ്പായും എടുക്കണം.

Meera Sandeep
Rabies: Causes and Treatment
Rabies: Causes and Treatment

പേവിഷബാധ നമുക്ക് തരാൻ സാധ്യതയുള്ള ജന്തുക്കൾ പട്ടി, പൂച്ച, മരപ്പട്ടി, കുരങ്ങൻ, പെരുച്ചാഴി, കുറുക്കൻ, ചിലതരം വവ്വാൽ, എന്നിവയാണ്. പേയുള്ള മൃഗം കടിച്ചാലോ, മന്തിയാലോ, മുറിഞ്ഞയിടം നക്കിയാലോ റാബീസ്  രോഗാണുക്കൾ ശരീരത്തിൽ കടന്നു ചെല്ലുവാനിടയുണ്ട്.  റാബിസ് വൈറസ് ശരീരത്തിൽ കേരിയിട്ടുണ്ടോ എന്നറിയാൻ ഒരു മാർഗവുമില്ലാത്തതുകൊണ്ട് ഇൻജെക്ഷൻ ഉറപ്പായും എടുക്കണം. കാരണം രോഗാണുക്കൾ ശരീരത്തിൽ വന്നു കഴിഞ്ഞാൽ മരണം ഉറപ്പാണ്‌. ലോകത്ത്‌ ഇന്ന്‌ വരെ പേവിഷബാധക്ക്‌ ഫലപ്രദമായ ചികിത്സയില്ല.

ബന്ധപ്പെട്ട വാർത്തകൾ: പൂച്ച മാന്തിയാൽ പേവിഷബാധ വരാമോ?

പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ്‌ പേ ഇല്ലാതാക്കാനുള്ള മരുന്നല്ല, മറിച്ച്‌ പേ വരാതിരിക്കാനുള്ള വാക്‌സിനാണ്‌. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞ ശേഷം വാക്‌സിൻ നൽകുന്നതിൻറെ കാരണം, റാബീസ്‌ വൈറസ്‌ മുറിവിൽ നിന്നും വളരെ പതുക്കെയാണ് ഞരമ്പുകളുടെ ആവരണം വഴി തലച്ചോറിലെത്തി ജീവാപായം വരുത്തുന്നത്.  തലച്ചോറിൽ നിന്ന്‌ എത്ര ദൂരെയാണോ മുറിവേറ്റ ഭാഗം, അത്രയും പതുക്കെയേ റാബീസ്‌ വൈറസ്‌ തലച്ചോറിലെത്തൂ. അതായത്‌ പട്ടി നമ്മുടെ മുഖം കടിച്ചു കീറിയാൽ  കാലിൽ കടിക്കുന്നതിനേക്കാൾ കാര്യം സീരിയസാണ്‌ എന്നർത്ഥം.  വൈറസ്‌ തലച്ചോറിലെത്തും മുൻപേ വാക്‌സിൻ ദേഹത്ത്‌ കയറണം.

കൂടാതെ, സാരമായ മുറിവുകൾക്ക്‌ റാബീസ്‌ ഇമ്യൂണോഗ്ലോബുലിൻ എന്നൊരു ഡോസ് നൽകി റെഡിമെയ്‌ഡ്‌ പ്രതിരോധം നൽകാനാകും. മരണം സുനിശ്ചിതമായതുകൊണ്ട്,  എങ്ങനെയും റാബീസ്‌ വൈറസിനെ നശിപ്പിച്ചേ മതിയാകൂ. അതുകൊണ്ട്   ഡോക്‌ടർ പറയുന്ന നാലു ദിവസവും കൃത്യമായി ഇൻജെക്ഷൻ എടുക്കണം.  പത്തു ദിവസത്തേക്ക്‌ ആ മൃഗത്തിന്‌ വല്ല മാറ്റവുമുണ്ടോ, അത്‌ മൃതിയടയുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കുക. 

ബന്ധപ്പെട്ട വാർത്തകൾ: കൊച്ചുകുട്ടികൾ ഉള്ളവർ വീട്ടിൽ അരുമ മൃഗങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രതിരോധകുത്തിവയ്പ്പ് കൃത്യസമയത്തെടുത്താൽ 100% ഒഴിവാക്കാവുന്ന രോഗമാണ് പേവിഷബാധയെ

മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ജന്തുക്കൾ കടിച്ചെന്നോ മാന്തിയെന്നോ സംശയമുണ്ടായാൽ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം.

  • മുറിവ് നന്നായി സോപ്പ് തേച്ച് പതപ്പിച്ച് കഴുകണം. റാബീസ് വൈറസിന് സോപ്പിനെ ഭയങ്കര പേടിയാണ്. കുറേയെണ്ണം അങ്ങനെ ചത്തോളും. ഇനി മുറിവില്ലെങ്കിലും ഒന്ന് കഴുകിയാൽ റിസ്‌ക് എടുക്കാതെ കഴിഞ്ഞു

  • എന്നിട്ട് നേരെ അടുത്തുള്ള ആശൂത്രീ പോവുക. ഡോക്ടറെ കാണുക. നിർദ്ദേശപ്രകാരം TT വേണമെങ്കിലതും ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് '0' ഡോസ്. സർക്കാർ ആശുപത്രിയിൽ ഈ കുത്തിവയ്പ്പ് സൗജന്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പേ വിഷബാധ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ചിലപ്പോൾ ഈ കുത്തി വയ്പ്പിന് പുറമെ ഇമ്യൂണോ ഗ്ലോബുലിൻ ഇഞ്ചക്ഷൻ കൂടി വന്നേക്കാം. മുറിവേത് കാറ്റഗറിയിൽ പെടുന്നുവെന്നും ഏതു മൃഗമാണ് കാരണക്കാരനെന്നും നോക്കിയിട്ടാണ് ഡോക്ടർ ഇമ്മ്യൂണോഗ്ലോബുലിൻ വേണോ, വേണ്ടേ, എന്ന് തീരുമാനിക്കുന്നത്.

  • പട്ടി കടിച്ച മുറിവ് സാധാരണഗതിയിൽ തുന്നാറില്ല. അത് താനേ ഉണങ്ങി വരണം. അതിന് ആന്റിബയോട്ടിക് കഴിക്കണം.

  • ഇഞ്ചക്ഷൻ എടുക്കേണ്ട ദിവസങ്ങൾഡോക്ടർ കൃത്യമായി എഴുതിത്തരും. അന്നുതന്നെ വന്നു വാക്സിനെടുക്കണം.

  • കടിച്ച മൃഗത്തെ കൂട്ടിലാക്കണം. 10 ദിവസത്തിനകം രോഗലക്ഷണമൊന്നുമില്ലെങ്കിൽ തുറന്നുവിടാം.

  • കുത്തിവയ്പ്പ് കംപ്ലീറ്റ് ചെയ്തേക്കണം.  ഇനി കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയാണെങ്കിലും കടി കിട്ടിയാൽ റിസ്കെടുക്കാതിരിക്കുന്നതാവും നല്ലത്. നിങ്ങൾ ഇഞ്ചക്ഷൻ എടുക്കണം.

English Summary: Rabies: Causes and Treatment

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds