<
  1. Health & Herbs

അമിതമായി ഉപ്പ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങൾ

ഉപ്പ് അമിതമായി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഹാനികരമാണ്. വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉപ്പ് അധികമാകുന്നില്ല എന്നാൽ പുറമെ നിന്ന് വാങ്ങുന്ന ഭക്ഷണങ്ങളിൽ ധാരാളം ഉപ്പ് ചേർക്കുന്നുണ്ട്. ഇവ പൂർണ്ണമായും ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്. എന്തുകൊണ്ടാണ് ഉപ്പ് ആരോഗ്യത്തിന് നന്നല്ലെന്ന് പറയുന്നത് അഥവാ ഉപ്പ് അധികമായി ശരീരത്തിലെത്തിയാൽ എന്ത് സംഭവിക്കും.

Meera Sandeep

ഉപ്പ് അമിതമായി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഹാനികരമാണ്.  വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉപ്പ് അധികമാകുന്നില്ല എന്നാൽ പുറമെ നിന്ന് വാങ്ങുന്ന ഭക്ഷണങ്ങളിൽ ധാരാളം ഉപ്പ് ചേർക്കുന്നുണ്ട്. ഇവ പൂർണ്ണമായും ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്.  എന്തുകൊണ്ടാണ് ഉപ്പ് അമിതമായി  കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്ന് പറയുന്നത് അഥവാ ഉപ്പ് അധികമായി ശരീരത്തിലെത്തിയാൽ എന്ത് സംഭവിക്കും.

ബന്ധപ്പെട്ട വാർത്തകൾ: വെളുത്ത ഉപ്പിനേക്കാൾ മികച്ചത് കറുത്ത ഉപ്പ് തന്നെ.

സോഡിയമാണല്ലോ നമ്മൾ കഴിക്കുന്ന ഉപ്പ്.  സോഡിയം നമ്മുടെ ശരീരത്തിന് ആവശ്യമാണ്. ഇതിന്  ശരീരത്തില്‍ പല ധര്‍മ്മങ്ങളുമുണ്ട്.  നാഡികളുടെ പ്രവര്‍ത്തനത്തിന്, പേശികളുടെ പ്രവര്‍ത്തനത്തിന്, ശരീരത്തില്‍ വെള്ളവും മറ്റ് ധാതുക്കളും തമ്മിലുള്ള ബാലൻസ് സൂക്ഷിക്കുന്നതിനെല്ലാം എല്ലാം സോഡിയം ആവശ്യമാണ്. എന്നാൽ ശരീരത്തിൽ സോഡിയത്തിൻറെ അളവ് കൂടുമ്പോഴാണ് ബുദ്ധിമുട്ടാകുന്നത്.  ഒരു മുതിര്‍ന്ന വ്യക്തിക്ക് ഒരു ദിവസം പരമാവധി അഞ്ച് ഗ്രാം സോഡിയം മാത്രമേ ആവശ്യമുള്ളു. 

- സോഡിയം അധികമാകുമ്പോള്‍ ആദ്യം തന്നെ അത് ബിപി കൂടുന്നതിലേക്കാണ് നയിക്കുക. ഇക്കാരണം കൊണ്ടാണ് ബിപിയുള്ളവരോട് ഡോക്ടര്‍മാര്‍ ഉപ്പ് കുറയ്ക്കണമെന്ന് പറയുന്നത്. ബിപി കൂടുതലാകുന്നത് ക്രമേണ ഹൃദയത്തിനാണ് ഭാരമേല്‍പിക്കുക. ഹൃദയത്തിന് കൂടുതല്‍ അധ്വാനിച്ച് പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. ഇത് ക്രമേണ ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതം, പക്ഷാഘാതം (സ്ട്രോക്ക്) പോലുള്ള ഗൗരവതരമായ അവസ്ഥകളിലേക്ക് നയിക്കാം.

- ഉപ്പ് അധികമാകുമ്പോള്‍ ശരീരത്തിലെ ജലാംശം ഇല്ലതായി വരുന്നു. ഇത് ഹൃദയത്തില്‍ നീര് വരുത്തുന്നതിനും ഹൃദയത്തിന് ഏറെ ബുദ്ധിമുട്ടി, സമ്മര്‍ദ്ദപ്പെട്ട് പ്രവര്‍ത്തിക്കേണ്ട അവസ്ഥയ്ക്കും കാരണമാകുന്നു. ധമനികള്‍ കൂടുതല്‍ ബലപ്പെടുന്നതിലേക്കും സോഡിയം നയിക്കാം. ഇതാണ് ബിപിയിലേക്ക് എത്തിക്കുന്നത്. 

English Summary: Reasons behind saying that eating excess salt is not good for health

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds