പയറുവർഗ്ഗങ്ങൾ എല്ലാ തന്നെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പിന്നെ മുളപ്പിച്ച പയറുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. വിദഗ്ധർ പറയുന്നതും മറിച്ചല്ല. ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമായ മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ ശരീരത്തിൻറെ ആരോഗ്യം വർദ്ധിപ്പിക്കുന്ന പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉൾപ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകൾ ഇവയിലുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പയറുവർഗ്ഗങ്ങൾ മുളപ്പിച്ചു കഴിക്കണമെന്ന് പറയുന്നതിൻറെ പിന്നിലെ കാരണം
പയറിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
എന്നാൽ എല്ലാ ദിവസവും മുളപ്പിച്ച പയർ കഴിക്കുന്നത്, ചിലർക്ക് ദഹനപ്രശ്‌നങ്ങളും വായുകോപവും ഉണ്ടാകുന്നുണ്ടെന്ന് പറയപ്പെടുന്നു. മുളപ്പിച്ച പയർ ദിവസവും കഴിക്കുന്നത് വാത, പിത്ത, കഫ എന്നിവയിൽ അസ്വസ്ഥതയ്ക്ക് കാരണമാകുമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ആയുർവേദ ആൻഡ് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി സൂചിപ്പിക്കുന്നു. മുളപ്പിച്ച പയർ ആരോഗ്യകരമായ ഭക്ഷണമാണ്. എന്നാൽ ആയുർവേദത്തിന് ഇതേക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെന്നും ആയുർവേദ പരിശീലകൻ ഡിംപിൾ ജംഗ്ദ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രാതലിന് ഒരുപിടി പയർ ശീലമാക്കിയാലുണ്ടാകുന്ന ഗുണങ്ങൾ
അവ ദഹിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് വാത പ്രശ്നമുള്ളവർക്ക്. മുളപ്പിച്ച പയർ സ്ഥിരമായി കഴിക്കുന്നത് വയറിളക്കത്തിന് കാരണമാകും. മാത്രമല്ല, ഇത് ബാക്ടീരിയകൾക്കും ഇ-കോളി പോലുള്ള അണുബാധകൾക്കും സാധ്യതയുണ്ട്. മുളപ്പിച്ച ധാന്യങ്ങളും പയറുവർഗ്ഗങ്ങളും അമിതമായി കഴിക്കുന്നത് വാതത്തിൻറെ വർദ്ധനവിന് കാരണമാകും, ഇത് പെെൽസിനും കാരണമാകാം.
ബന്ധപ്പെട്ട വാർത്തകൾ: വയറിളക്കത്തിന് വേനൽക്കാല പരിചരണവും ശ്രദ്ധയും; ശമനത്തിന് ഈ 5 നാട്ടുവൈദ്യങ്ങൾ
കുരുമുളക്, കറുവപ്പട്ട, ഗരം മസാല തുടങ്ങിയ ചില മസാലകൾ ചേർത്ത് മുളപ്പിച്ച് പയർ പാകം ചെയ്യുന്നത് നല്ലതാണ്. ഇത് ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും എളുപ്പമാക്കുന്നു. മുളപ്പിച്ച പയർ സാലഡ് രൂപത്തിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഫലപ്രദമാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments