<
  1. Health & Herbs

വേദനസംഹാരികളുടെ പതിവുപയോഗം കേൾവിക്കുറവിന് കാരണമാകാം

വേദനാസംഹാരികളുടെ (Painkillers) അമിതമായ ഉപയോഗം വൃക്കകളേയും കരളിനേയുമെല്ലാം ബാധിക്കുമെന്ന് നമുക്കറിയാം, എന്നാൽ ഇത് കേൾവിക്കുറവിനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് കേൾവിക്കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ സാധാരണമാണ്. എന്നാൽ വേദനസംഹാരികൾ പോലുള്ള ചില മരുന്നുകളുടെ അമിതമായ ഉപയോഗവും കേൾവി ശക്തിയെ ബാധിച്ചേക്കാം.

Meera Sandeep
Regular use of painkillers can cause hearing loss
Regular use of painkillers can cause hearing loss

വേദനാസംഹാരികളുടെ (Painkillers) അമിതമായ ഉപയോഗം വൃക്കകളേയും കരളിനേയുമെല്ലാം ബാധിക്കുമെന്ന് നമുക്കറിയാം, എന്നാൽ ഇത് കേൾവിക്കുറവിനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് കേൾവിക്കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ സാധാരണമാണ്.  എന്നാൽ വേദനസംഹാരികൾ പോലുള്ള ചില മരുന്നുകളുടെ അമിതമായ ഉപയോഗവും കേൾവി ശക്തിയെ ബാധിച്ചേക്കാം.

തലവേദന, വയറുവേദന എന്നിവ ഉണ്ടാകുമ്പോൾ നമ്മളെല്ലാം വേദനസംഹാരികൾ കഴിക്കുന്നത് സർവ്വസാധാരണമാണ്.  എന്നാൽ ഇവയെല്ലാം തൽക്ഷണ ആശ്വാസം നൽകുമെങ്കിലും അമിതമായി കഴിച്ചാൽ ഹാനികരമാകുന്നു. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ചില വേദനസംഹാരികൾ ഉൾപ്പെടെയുള്ള പല മരുന്നുകളും നമ്മുടെ ആന്തരകർണ്ണത്തിനും ശ്രവണ നാഡികൾക്കും ദോഷകരമാകുന്നവയാണ്. ഇത് കാലക്രമേണ കേൾവി ശക്തി കുറയാൻ കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: ഗുളികകളൊന്നും കഴിയ്ക്കാതെ തന്നെ തലവേദന മാറ്റാനുള്ള ടിപ്പുകൾ

വേദനസംഹാരികൾ നമ്മുടെ ആന്തര കർണ്ണത്തിലെ ശ്രവണ സംവിധാനമായ കോക്ലിയയെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഐബുപ്രൂഫൻ ( ibuprofen) പോലുള്ള മരുന്നുകൾക്ക് കോക്ലിയയിലേക്കുള്ള രക്തയോട്ടം കുറയ്ക്കാൻ കഴിയുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഇത് കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനോ അല്ലെങ്കിൽ കോശങ്ങൾ നശിക്കുന്നതിനോ കാരണമായേക്കാം.

ബന്ധപ്പെട്ട വാർത്തകൾ: വിവിധ തരം തലവേദനകളും, അതിനുള്ള കാരണങ്ങളും, പരിഹാരങ്ങളും

അസറ്റാമിനോഫെൻ (acetaminophen) കഴിക്കുന്നത് കോക്ലിയയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റായ ഗ്ലൂട്ടത്തയോൺ ( glutathione) കുറയുന്നതിന് കാരണമാകാം. ആഴ്ചയിൽ രണ്ടുതവണയെങ്കിലും വേദനസംഹാരികൾ കഴിക്കുന്ന സ്ത്രീകൾക്ക് കേൾവി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. വേദന സംഹാരികൾ കൂടുതൽ തവണ ഉപയോഗിക്കുമ്പോൾ, ഈ അപകടസാധ്യത 24 ശതമാനം വരെ വർധിക്കും. 

ബന്ധപ്പെട്ട വാർത്തകൾ: കരളിനെ നശിപ്പിക്കുന്ന നിങ്ങളുടെ ആഹാരരീതി അപകടം; അറിയൂ…

പുരുഷന്മാരിലും കണ്ടെത്തലുകൾ സമാനമാണ്. അതേസമയം, ആസ്പിരിൻ കേൾവിക്കുറവിന്റെ അപകടസാധ്യത കൂട്ടുന്നു എന്നാണ്  കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. വേദനയിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗം ഒരു വേദന സംഹാരി കഴിക്കുക എന്നത് ആണെങ്കിലും, പതിവായി വേദന സംഹാരികൾ കഴിക്കുന്നതിന് മുമ്പായി രോഗികൾ ഇത് സംബന്ധിച്ച് അഭിപ്രായം വിദഗ്ധരിൽ നിന്ന് തേടണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.

English Summary: Regular use of painkillers can cause hearing loss

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds