എന്താണ് സ്കീസോഫ്രീനിയ (Schizophrenia)?
സ്കീസോഫ്രീനിയ (Schizophrenia) എന്നത് വളരെ ഗൗരവമുള്ള ഒരു മനോദൗർബല്യമാണ്. സൈക്കോസിസ് എന്ന വിഭാഗത്തിൽ പെടുന്ന മനോദൗർബല്യങ്ങളിൽ ഒന്നാണിത്.
എങ്ങനെ തിരിച്ചറിയാം:
സ്കീസോഫ്രീനിയ രോഗം 15 വയസ്സിനു താഴെയുള്ള കുട്ടികളിൽ അത്ര സാധാരണമായി വന്നു കാണാറില്ല . പൊതുവേ കൗമാരത്തിന്റെ അവസാനഘട്ടത്തിലും യൗവനത്തിലും ആണ് ഈ രോഗത്തിന്റെ തുടക്കം. ദീർഘകാലം മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമുള്ള രോഗമാണിത്.
നേരത്തേ കണ്ടെത്തുക എന്നത് വളരെ അനിവാര്യമായ കാര്യമാണ് ഈ രോഗത്തിനെ സംബന്ധിച്ച് , നേരത്തേ ചികിത്സ തുടങ്ങുകയും ചെയ്താൽ ഭൂരിഭാഗം ആളുകൾക്കും ഈ രോഗം നിയന്ത്രിക്കാനും സാധാരണനിലയിൽ ജീവിതം നയിക്കാനും സാധിക്കും. എന്നാൽ, ഇതിന്റെ ചികിത്സ വൈകുകയോ കൃത്യമായി ചികിത്സ തുടരുകയോ ചെയ്യുന്നില്ലെങ്കിൽ രോഗാവസ്ഥ ഗുരുതരമാകുകയും സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.
എന്തൊക്കെയാണ് ഈ രോഗത്തിന്റെ പ്രേത്യകതകൾ:
സ്കീസോഫ്രീനിയ എന്ന രോഗം ഒരു വ്യക്തിയുടെ ചിന്തയെയും, അതുപോലെ പെരുമാറ്റം, ജീവിതചര്യ തുടങ്ങി എല്ലാത്തിനെയും ഒരു പോലെ ബാധിക്കുന്ന രോഗമാണ്. ഡെലൂഷനുകളും (Delusion) ഹാലൂസിനേഷനുകളും (Hallucination) ആണ് ഈ അസുഖത്തിലുണ്ടാകുന്ന പ്രധാന കാര്യങ്ങൾ. ഇല്ലാത്ത കാര്യങ്ങൾ ഉണ്ട് എന്ന തെറ്റായ വിചാരങ്ങൾ ജീവിതത്തിന്റെ തന്നെ താളം തെറ്റിക്കുന്നു, അചഞ്ചലമായ വിശ്വാസമാണ് ഡെലൂഷൻ എന്നത്. ഉദാഹരണത്തിന്, താൻ ചിന്തിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് അറിയാമെന്ന തോന്നൽ, തന്നെ മറ്റുള്ളവർ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന വിശ്വാസം. ഇങ്ങനെ ഓക്കേ തോന്നിയേക്കാം. ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, ഇല്ലാത്ത വസ്തുക്കൾ കാണുക തുടങ്ങിയവയാണ് ഹാലൂസിനേഷനുകൾ. ആരോ സംസാരിക്കുന്നത് അശരീരിയായി കേൾക്കുകയും അതിനു മറുപടി പറയുകയും ചെയ്യുക, തനിയെ ചിരിക്കുക, തനിയെ സംസാരിക്കുക തുടങ്ങിയവയൊക്കെ ഹാലൂസിനേഷനുകളോടുള്ള പ്രതികരണം എന്ന നിലയിൽ ചെയ്യുന്നു. മിക്കപ്പോഴും ദൈനംദിന ജീവിതത്തെയും ജോലിയെയും കുടുംബജീവിതത്തെയും ഒക്കെ ബാധിക്കുന്ന അസുഖമാണിത്. അതുകൊണ്ടു തന്നെ നേരത്തേ തിരിച്ചറിഞ്ഞ് മനഃശാസ്ത്ര വിദഗ്ധന്റെ ചികിത്സ തേടുക എന്നതു പ്രധാനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: OCD: എന്താണ് ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ (Obsessive Compulsive disorder)? അറിയാം
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments