<
  1. Health & Herbs

ഗോമൂത്രത്തിൻറെ അൽഭുതകരമായ ചില ഔഷധ ഗുണങ്ങൾ

ഹിന്ദുക്കൾ ആരാധിക്കുന്ന പശുവിനെ ഒരു വിശുദ്ധ മൃഗമായാണ് കണക്കാക്കിയിട്ടുള്ളത്. ഗോമൂത്രം ആയുർവേദത്തിലെ ഒരു ദിവ്യ മരുന്നായും കണക്കാക്കുന്നു. കാർഷിക മേഖലയിൽ വളമായും, കീടനാശിനിയായും ഉപയോഗിക്കുന്നു. ധാരാളം ഔഷധ ഗുണങ്ങളുള്ള ഗോമൂത്രം മനുഷ്യരിലും തെളിയിക്കപ്പെട്ടതാണ്. കൂടാതെ, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു. ഗോമൂത്രത്തിൻറെ നിരവധി ഔഷധ ഗുണങ്ങളിൽ ചിലത് നോക്കാം:

Meera Sandeep
Amazing medicinal properties of cow urine
Cow Urine

ഹിന്ദുക്കൾ ആരാധിക്കുന്ന പശുവിനെ ഒരു വിശുദ്ധ മൃഗമായാണ് കണക്കാക്കിയിട്ടുള്ളത്. ഗോമൂത്രം ആയുർവേദത്തിലെ ഒരു ദിവ്യ മരുന്നായും കണക്കാക്കുന്നു. 

കാർഷിക മേഖലയിൽ വളമായും, കീടനാശിനിയായും ഉപയോഗിക്കുന്നു.  ധാരാളം ഗുണങ്ങളുള്ള ഗോമൂത്രത്തിൻറെ ഔഷധഗുണങ്ങൾ മനുഷ്യരിലും തെളിയിക്കപ്പെട്ടതാണ്. കൂടാതെ,  സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു. ഗോമൂത്രത്തിൻറെ നിരവധി ഔഷധ ഗുണങ്ങളിൽ ചിലത് നോക്കാം:

ചർമ്മത്തിന്:

ചർമ്മത്തിന് പശു മൂത്രത്തിന്റെ ഉപയോഗം സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്, കാരണം ഇത് മനുഷ്യ ചർമ്മത്തിൽ അത്ഭുതകരമായ സ്വാധീനം ചെലുത്തുന്നു, മാത്രമല്ല ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ ശുദ്ധീകരിക്കുന്നതിലും ഗോമൂത്രത്തിനു കഴിയുമെന്ന് വേദങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ഗോമൂത്രത്തിന്റെ ആന്റിസെപ്റ്റിക്, ആൻറിബയോട്ടിക് സ്വഭാവം പല ചർമ്മരോഗങ്ങൾക്കും അനുയോജ്യമാക്കുന്നു. മുറിവുകളിലേക്ക് ആന്റിസെപ്റ്റിക് പ്രയോഗം മൂലമുണ്ടാകുന്ന തരിപ്പിനെ ആലോചിച്ച് വേവലാതിപ്പെടുന്നവർക്ക് ഇതൊരു നല്ല വാർത്തയാണ്, കാരണം അവർക്ക് ഗോമൂത്രം ഉപയോഗിക്കാം.

ഒരു മുറിവ് സുഖപ്പെടുത്തുന്നതിന് ഗോമൂത്രം ആന്റിസെപ്റ്റികിൻറെ ഫലം ചെയ്യുന്നു.

രക്തത്തിലെ വിഷവസ്തുക്കളെ കുറയ്ക്കുന്നതിലൂടെ ചർമ്മരോഗങ്ങൾ ഭേദമാക്കുന്നതിനുള്ള ഗോമൂത്രത്തിൻറെ കഴിവ് അമാനുഷികമാണെന്ന് വിശ്വസിക്കപ്പെടുന്നു.

സോറിയാസിസ് (psoriasis), ല്യൂക്കോഡെർമ (leukoderma), കുഷ്ഠം (leprosy), മുഖക്കുരു (acne) സൂര്യതാപം (sunburns), എക്‌സിമ (eczema) തുടങ്ങി നിരവധി ചർമ്മരോഗങ്ങൾക്ക് ഗോമൂത്രചികിത്സ വിജയിച്ചിട്ടുണ്ട്.  

ദഹനത്തിന്

ഗോമൂത്രം കുറച്ചു നേരത്തേക്ക് പിടിച്ചു വെക്കുമ്പോൾ അതിൽ നല്ല ബാക്റ്റീരിയകൾ വന്നുചേരാനിടയാകുന്നു. ഈ ബാക്റ്റീരിയകൾ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ പച്ചക്കറികളെ ദഹിപ്പിച്ച് അവയിൽ നിന്ന് പോഷകങ്ങൾ വേർതിരിച്ചെടുക്കാൻ സഹായിക്കുന്നു.  ഈ ബാക്ടീരിയകൾ നിങ്ങളുടെ കുടലിൽ ഒത്തുചേരുമ്പോൾ, നിങ്ങളുടെ ദഹനവ്യവസ്ഥ വേഗത്തിൽ പുരോഗതിക്കുകയും അവശ്യ വിറ്റാമിനുകൾ ഉൽ‌പാദിപ്പിക്കുന്നതിനും അവയെ ആഗിരണം ചെയ്യുന്നതിനുമുള്ള നിങ്ങളുടെ ശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ക്യാൻസറിന്

അൾട്രാമോഡെർൺ ആയുർവേദ പരിശീലകർ ഗോമൂത്രത്തിന്റെ ഔഷധമൂല്യത്തെ കുറിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. സന്ധിവാതം, ആസ്ത്മ, ക്യാൻസർ, കുഷ്ഠം, അൾസർ, കരൾ തകരാറുകൾ തുടങ്ങി നിരവധി രോഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് രോഗികളെ Cow urine therapy യിലൂടെ മോചിതരാക്കാൻ പറ്റിയെന്ന് അവർ അവകാശപ്പെട്ടിട്ടുണ്ട്.  

ഗോമൂത്രത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ആൻറിബയോട്ടിക്, ആൻറി കാൻസർ ഗുണങ്ങൾ അടങ്ങിയ ഗോമൂത്രത്തെ ആഗോള ശാസ്ത്ര അസോസിയേഷനുകളും  അംഗീകരിക്കുന്നുണ്ട്.

English Summary: Some amazing medicinal properties of cow urine

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds