മികച്ച ആരോഗ്യത്തിന് ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല, ഇങ്ങനെ ചെയ്യുന്നത് ചില ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു. ഭക്ഷണത്തിലെ പോഷകങ്ങൾ സംയോജിപ്പിക്കുന്നത് വിറ്റാമിൻ ഡി, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവയും മറ്റും ആഗിരണം ചെയ്യാൻ സഹായിക്കുന്നു. പല ഭക്ഷണ കോമ്പിനേഷനുകൾ കഴിക്കുന്നത് ശരീരത്തിന് അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. എല്ലാവർക്കുമറിയുന്നത് പോലെ പാലിനൊപ്പം തൈര് കഴിക്കരുത്. ഇങ്ങനെ ഉള്ള ഭക്ഷണ കോമ്പിനേഷനുകൾ കഴിക്കുന്നത് ഒഴിവാക്കണം. ഇങ്ങനെയുള്ള മോശം കോമ്പിനേഷനുകൾ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാവുന്നു.
ഭക്ഷണങ്ങളിൽ ഒഴിവാക്കേണ്ട മോശമായ കോമ്പിനേഷനുകൾ:
1. ഭക്ഷണത്തോടൊപ്പം പഴങ്ങൾ:
ഭക്ഷണത്തിന് മധുരമുള്ള രുചി കൂട്ടാൻ ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കാറുള്ളവരാണ് നമ്മൾ. എന്നിരുന്നാലും, ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കരുതെന്ന് പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നു. ഭക്ഷണത്തിൽ പഴങ്ങൾ ചേർത്തു കഴിക്കുമ്പോൾ ദഹനപ്രശ്‌നങ്ങൾ നേരിടുന്നതിന് കാരണമാവുന്നു. പഴങ്ങൾ ലഘുഭക്ഷണമായി ഇടവേളകളിൽ പ്രത്യേകം കഴിക്കണം. ഭക്ഷണത്തിനും പഴങ്ങൾക്കുമിടയിൽ മതിയായ സമയം ഉണ്ടെന്ന് ഉറപ്പാക്കുക.
2. കൊഴുപ്പുള്ള മാംസവും ചീസും:
ചീസ്, കൊഴുപ്പ്, സംസ്കരിച്ച മാംസം എന്നിവ ഉപയോഗിച്ച് കഴിക്കുമ്പോൾ, പൂരിത കൊഴുപ്പുകളുടെയും സോഡിയത്തിന്റെയും അളവ് ഗണ്യമായി വർദ്ധിപ്പിക്കും. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഭക്ഷണം സന്തുലിതമാക്കാൻ പ്രോട്ടീൻ അടങ്ങിയ മാംസങ്ങൾ തിരഞ്ഞെടുക്കുക, കൊഴുപ്പ് കുറഞ്ഞ ചീസ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുക
3. സിട്രസ് പഴങ്ങൾക്കൊപ്പം പാൽ:
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈ ആസിഡും പാലും ചേർന്നാൽ, ഇത് പാലിനെ കട്ടപിടിക്കുകയും അത് കഴിക്കുന്നത് വഴി, ദഹനപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇവ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്.
4. ഇരുമ്പ്, കാൽസ്യം:
ഇരുമ്പും കാൽസ്യവും മനുഷ്യ ശരീരത്തിന് ആവശ്യമായ രണ്ട് പ്രധാന പോഷകങ്ങളാണ്. എന്നാൽ ഇവ ഒരുമിച്ച് കഴിക്കുമ്പോൾ, ശരീരത്തിന് രണ്ട് പോഷകങ്ങളും ആഗിരണം ചെയ്യാൻ കഴിയില്ല. ഇവ രണ്ടും നന്നായി ആഗിരണം ചെയ്യാൻ, ഇരുമ്പ് വിറ്റാമിൻ സി അടങ്ങിയ ചേർത്തും കാൽസ്യം വിറ്റാമിൻ ഡിയും അടങ്ങിയ ഭക്ഷണവുമായി സംയോജിപ്പിച്ച് കഴിക്കുക.
ഈ കോമ്പിനേഷനുകൾ ചെറിയ അളവിൽ കഴിക്കുന്നത് ദോഷകരമാവില്ലെന്ന് പോഷകാഹാര വിദഗ്ധൻ കൂട്ടിച്ചേർത്തു. എന്നാൽ കഴിയുന്നതും ഒഴിവാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: സന്ധിവാതമുണ്ടോ? ജാമുൻ പഴം കഴിക്കാം...
Pic Courtesy: Pexels.com
Share your comments