1. Health & Herbs

നഖത്തിലെ അര്‍ദ്ധചന്ദ്രന്‍ ആരോഗ്യ സൂചന നല്‍കുന്നു

കൈപ്പത്തിയും നഖവുമെല്ലാം പല ആരോഗ്യ പ്രശ്‌നങ്ങളുടേയും സൂചന നല്‍കുന്നു. നമ്മുടെ കൈ നഖത്തില്‍ കീഴ്ഭാഗത്ത് ചര്‍മത്തോട് ചേര്‍ന്ന് അര്‍ദ്ധ ചന്ദ്രന്റെ രൂപത്തില്‍ ഒരു പ്രത്യേക ഭാഗം കാണാം. ബാക്കിയുള്ള ഭാഗത്തേക്കാള്‍ നിറ വ്യത്യാസമുള്ള, അര്‍ദ്ധചന്ദ്രന്റെ, അതായത് ഹാഫ് മൂണ്‍ ആകൃതിയിലെ ഒന്നാണിത്. ഇത് നാം പൊതുവേ പുതിയ വസ്ത്രം കിട്ടും എന്നെല്ലാം പണ്ടത്തെ കാലത്തുള്ളവര്‍ പറഞ്ഞു കേട്ടിരിയ്ക്കും. എന്നാല്‍ ഈ ഭാഗത്തിന് ആരോഗ്യപരമായ വിശദീകരണങ്ങള്‍ പലതുമുണ്ട്.

Meera Sandeep
The crescent moon on the nails gives a sign of health
The crescent moon on the nails gives a sign of health

നഖത്തിലെ അര്‍ദ്ധ ചന്ദ്രന്‍ ചില ആരോഗ്യ സൂചനകള്‍ നല്‍കുന്ന ഒന്നു കൂടിയാണ്. ഇത് നല്‍കുന്ന സൂചനകള്‍ എന്തെല്ലാമെന്നു നോക്കൂ. കൈപ്പത്തിയും നഖവുമെല്ലാം പല ആരോഗ്യ പ്രശ്‌നങ്ങളുടേയും സൂചന നല്‍കുന്നു. 

നമ്മുടെ കൈ നഖത്തില്‍ കീഴ്ഭാഗത്ത് ചര്‍മത്തോട് ചേര്‍ന്ന് അര്‍ദ്ധ ചന്ദ്രന്റെ രൂപത്തില്‍ ഒരു പ്രത്യേക ഭാഗം കാണാം. ബാക്കിയുള്ള ഭാഗത്തേക്കാള്‍ നിറ വ്യത്യാസമുള്ള, അര്‍ദ്ധചന്ദ്രന്റെ, അതായത് ഹാഫ് മൂണ്‍ ആകൃതിയിലെ ഒന്നാണിത്. ഇത് നാം പൊതുവേ പുതിയ വസ്ത്രം കിട്ടും എന്നെല്ലാം പണ്ടത്തെ കാലത്തുള്ളവര്‍ പറഞ്ഞു കേട്ടിരിയ്ക്കും. എന്നാല്‍ ഈ ഭാഗത്തിന് ആരോഗ്യപരമായ വിശദീകരണങ്ങള്‍ പലതുമുണ്ട്. ഇതിനെ പൊതുവേ ല്യുണൂല എന്നാണ് പറയുക. ഇതിന്റെ നിറം ആരോഗ്യപരമായ പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

ഈ ഭാഗത്തെ ആരോഗ്യകരമായ നിറം ഇളം റോസ് നിറമോ വെളുത്ത നിറമോ ആയിരിയ്ക്കും. എന്നാല്‍ ഈ ഭാഗത്തെ നിറ വ്യത്യാസം പല സൂചനകളും നല്‍കുന്നു. ഈ ഭാഗത്തിന് ചിലരില്‍ brown, black നിറം കാണും. ശരീരത്തിലെ fluoride അളവ് കൂടുന്നതാണ് ഇതിന് കാരണം. വിളറിയ ഇളം നീല നിറമാണ് ഈ ഭാഗത്തിനെങ്കില്‍ ഇത് പ്രമേഹ സൂചനയാണ് നല്‍കുന്നത്. നീല കലര്‍ന്ന ചാര നിറമെങ്കില്‍ ഇത് silver poisoning എന്ന അവസ്ഥ സൂചിപ്പിയ്ക്കുന്നു. silver poisoning എന്ന അവസ്ഥശരീരത്തില്‍ സില്‍വര്‍ അംശം കൂടുന്നതാണ് ഇതിനു കാരണമാകുന്നത്.

ഈ ഭാഗം ചുവന്ന നിറമെങ്കില്‍ ഇത് കൂടുതല്‍ ശ്രദ്ധ വേണ്ട ആരോഗ്യ പ്രശ്‌നമാണ്. ഹൃദയ പ്രശ്‌നങ്ങളാണ് ഇതു സൂചന നല്‍കുന്നത്. ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പ്രശ്‌നങ്ങളുടെ സൂചനയാണ് ഇത്. ഈ ഭാഗം നന്നേ വെളുപ്പെങ്കില്‍ കിഡ്‌നി സംബന്ധമായ പ്രശ്‌ന സൂചന നല്‍കുന്ന ഒന്നാണ്. ഈ ഭാഗത്ത് പകുതി വെളുപ്പും പകുതി ബ്രൗണുമെങ്കിലും കിഡ്‌നി പ്രശ്‌നമാണ്. ഇത് കിഡ്‌നി പ്രശ്‌നം കാരണം മെലാനിന്‍ പ്രശ്‌നം കൂടുന്നതിന്റെ സൂചനയാണ്.

ചിലര്‍ക്ക് ഈ ഭാഗം തീരെ കുറവായിരിയ്ക്കും. അല്ലെങ്കില്‍ ഇല്ലായിരിയ്ക്കും. ഇത് അനീമിയ, പോഷകക്കറവ്, ഡിപ്രഷന്‍ പ്രശ്‌നങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഈ ഭാഗം ചിലരില്‍ ഏറെയുണ്ടാകും. അതായത് വലുതാകും. ഹാര്‍ട്ട്ബീറ്റ്, ബിപി പ്രശ്‌നങ്ങള്‍, ഹൃദയ തകരാറുകള്‍ എന്നിവയുടെ സൂചനയാണ് ഇത്. ല്യുണൂല കാണപ്പെടാത്തത് ആരോഗ്യകരമായി നല്ല സൂചനയല്ല, നല്‍കുന്നത്.

ഈ ഭാഗം അത്‌ലറ്റുകളില്‍ വലുതായി കാണാറുണ്ട്. ഇതിന് അടിസ്ഥാനമായി പറയുന്നത് ഇവരില്‍ ശാരീരിക അധ്വാനം കൂടുതലാണെന്നതാണ്. ഇതു പോലെ തന്നെ ഈ ഭാഗത്തിന് ആദ്യമുണ്ടായിരുന്ന നിറത്തില്‍ നിന്നും വ്യത്യസ്ത നിറത്തിലേയ്ക്കു മാറുമെങ്കിലും ശ്രദ്ധ വേണം. നഖം പലപ്പോഴും ഗുരുതമായ പല ആരോഗ്യ പ്രശ്‌നങ്ങളും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ല്യുണൂലയുടെ നിറം മാത്രമല്ല,നഖത്തിന്റെ ആകൃതിയിലെ വ്യത്യാസങ്ങളും ഇതിന് കാരണമാണ്.

English Summary: The crescent moon on the nails gives a sign of health

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds