<
  1. Health & Herbs

പനിക്കൂർക്കയുടെ വിവിധ ഔഷധ ഗുണങ്ങളും അതിന്റെ ഔഷധപ്രയോഗങ്ങളും

നീർവാർച്ചയുള്ളതും ഭാഗികമായി തണൽ ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ പനികൂർക്ക നന്നായി വളരും

Arun T
പനി കൂർക്ക
പനി കൂർക്ക

ചേനിക്കൂർക്ക, നവരപച്ച എന്നീ പേരുകളിൽ അറിയപ്പെടുന്ന ഞവര എല്ലായിമടത്തും കണ്ടു വരുന്ന ഔഷധച്ചെടിയാണ്. ഇതിൻ്റെ ഇലകൾക്ക് ഹൃദയത്തിന്റെ ആകൃതിയാണ്. സംസ്കൃതത്തിൽ അജപാത്ര, പാഷാണഭേദി തുടങ്ങിയ പേരുകളുള്ള ഇതിൻ്റെ ശാസ്ത്രീയനാമം കോളിയാസ് അരോമാറ്റിക്കസ് എന്നാ ണ്. ഇൻഡിൻ-റോക്ക് ഫോയിൽ എന്നാണ് ഇംഗ്ലീഷ് പേര്. ലാമിയേസിയേ സസ്യ കുടുംബത്തിലെ അംഗമാണ്.

നീർവാർച്ചയുള്ളതും ഭാഗികമായി തണൽ ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ പനികൂർക്ക നന്നായി വളരും. മാതൃസസ്യത്തിൽ നിന്നുള്ള തലപ്പുകളാണ് നടിൽ

ഔഷധഗുണം

. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന വയറുവേദന, ചുമ, ജലദോഷം, ശ്വാസതടസം എന്നിവ ശമിപ്പിക്കും.

. പൊള്ളൽ, ത്വക്ക് സംബന്ധമായ അലർജികൾ എന്നിവ ശമിപ്പിക്കാനും, പ്രാണികളുടേയും, അട്ട, തേൾ എന്നിവയുടെ കടി ഉണങ്ങാനും ഉത്തമം.

. പനിക്കൂർക്ക നീര് പ്രമേഹം, കാൻസറുകൾ എന്നിവയ്ക്ക് ഫലപ്രദമാണ്. . ദഹനക്കേട്, വയറിളക്കം എന്നിവക്കെതിരേ പ്രവർത്തിക്കുന്ന പനി കൂർക്ക, കുടലിലെ പ്രൊബയോട്ടിക്ക് ബാക്ട‌ീരിയയെ വളർത്തുകയും വാതം, വേദന, നീര് എന്നിവ ശമിപ്പിക്കുകയും ചെയ്യും.

ഔഷധപ്രയോഗങ്ങൾ

• കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ചുമ, പനി, എന്നിവക്ക് പനിക്കൂർക്ക ഇല വാട്ടി നീരെടുത്ത് തേൻചേർത്ത് മൂന്നു നേരം രണ്ടു മൂന്ന് ദിവസം കൊടുത്താൽ അസുഖം ശമിക്കും.

• ഗ്രഹണി രോഗമുള്ളവർ പനി കൂർക്ക ഇല അരച്ച് ഉഴുന്നു പൊടി യിൽ ചേർത്ത് വട ഉണ്ടാക്കിക്കഴിച്ചാൽ മതി.

• ദഹനശക്തി വർധിപ്പിക്കും മൂത്രവസ്‌തിയെ ശുദ്ധമാക്കും കോളറയെ ശമിപ്പിക്കുകയും ചെയ്യും. . തൊണ്ടവേദന, തലവേദന, താരൻ, ത്വക്ക് രോഗങ്ങൾ വായ്പ്പുണ്ണ് എന്നിവ തടയും.

• ഇല ചതച്ചു കിട്ടുന്ന ദ്രാവകം, ഇലയിട്ടു തിളപ്പിച്ച വെള്ളം എന്നിവ ബാക്‌ടീരിയ. പൂപ്പലുകൾ, വൈറസുകൾ എന്നിവയെ തടയും.

• ഇലയിൽ അടങ്ങിയിരിക്കുന്ന തൈലത്തിൽ ധാരാളം തൈമോളും കാർവക്രോളുമുണ്ട്. കൂടാതെ ഇലകളിൽ ആൻ്റി ഓക്‌സിഡൻ്റുകൾ ഉള്ളതിനാൽ ചവച്ച് തിന്നുന്നതു വഴി സ്ട്രസിനും രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കും.

• ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം ഒരു മൗത്ത് വാഷാണ്.

• താരൻ, തലചൊറിച്ചിൽ എന്നിവ മാറാൻ പനിക്കൂർക്കയുടെ ഇലനീര് സാധാരണ എണ്ണയുമായി ചേർത്ത് തലയിൽ തേച്ചാൽ മതി.

• മുറിവുകൾ ഉണങ്ങാൻ ഇതിൻ്റെ ഇലകൾ ചതച്ച് കുഴമ്പാക്കി ചിരങ്ങിൽ വച്ചാൽ മതി. നീരും വേദനയും മാറും.

English Summary: Steps to use panikoorkka as medicine

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds