മുടികൊഴിച്ചിൽ ശരീരത്തിന്റെ നിലനിൽപ്പിനുള്ള പരിശ്രമമാണ്. പ്രതികൂലകാലാവസ്ഥയിൽ മരങ്ങൾ ഇല പൊഴിക്കുന്നത് കണ്ടിട്ടില്ലേ? അതു പോലെ തന്നെ മുടി കൊഴിച്ചിലിനെയും കാണണം.
കാരണങ്ങൾ
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഇല്ലാതെ വരുന്നതാണ് പ്രധാന കാരണം. വായുപോഷണവും ജലപോഷണവും ആഹാര പോഷണത്തെക്കാൾ പ്രാധാന്യമേറിയതാണ്. പോഷകങ്ങൾ ഇല്ലാത്ത കച്ചവടഭക്ഷണസാധനങ്ങളാണ് നല്ലൊരു ശതമാനവും കഴിക്കുന്നത്.
മരുന്നായും സൗന്ദര്യസംവർദ്ധകവസ്തുക്കളായും ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശരീരത്തിലെ പോഷകങ്ങളുടെ അനുപാതം തകർക്കുന്നവയാണ്.
ആഹാരത്തിലെ പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നവയുമാണ്.
അന്തരീക്ഷമലിനീകരണം, ആസിഡ് മഴ, ക്ലോറിൻ വെള്ളംകുടിയും അതിലെ കുളിയും തലമുടിക്ക് വലിയ ഭീഷണിയാണ്. സോപ്പ്, ഷാമ്പു തുടങ്ങി നല്ലതാണെന്നു കരുതി തലയിൽ ഉപയോഗിക്കുന്ന രാസവിഷങ്ങൾ തലമുടി കൊഴിയുന്നതിനു മാത്രമല്ല കാൻസറിനുവരെ കാരണമാണ്.
വർദ്ധിച്ചുവരുന്ന റേഡിയേഷനാണ് മറ്റൊരു കാരണം. മൊബൈൽ ഫോണുകളും വൈഫൈ കണക്ഷനുകളും മൊബൈൽ ടവറുകളും ഒക്കെയായിട്ടുള്ള റേഡിയേഷൻ സീകരതകളിൽ മുടികൊഴിച്ചിൽ പൊതുവായിട്ടുണ്ടാകുന്ന തകരാറാണ്. എക്സ്റേ, സ്കാനിങ്ങ് തുടങ്ങിയ ചികിത്സാ ഭീകരതകളിലെ മാരകമായ റേഡിയേഷൻ മുടികൊഴിച്ചിൽ കൂട്ടുന്നുണ്ട്.
മാനസികസംഘർഷങ്ങൾ, ചിന്താക്കുഴപ്പങ്ങൾ, പരിഭ്രാന്തി, ഭയം തുടങ്ങിയ വിരുദ്ധവികാരങ്ങളും മുടികൊഴിച്ചിലിനു കാരണങ്ങളാകും. കഠിനമായ മാനസിക സംഘർഷങ്ങളെല്ലാം മാറി മാസങ്ങൾ കഴിഞ്ഞായിരിക്കും അതിന്റെ മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.
പ്രകൃതി പ്രഥമചികിത്സകൾ
നല്ലവായു നല്ല വെള്ളം , നല്ല ഭക്ഷണം എന്നതു തന്നെയാണ് ഇവിടെയും മുഖ്യമായും വേണ്ടത്. യോഗയിലെ പ്രാണായാമം, ശ്വസനക്രിയകൾ ചെയ്യണം. ഇടവിട്ടിടവിട്ട് വെള്ളം ജ്യൂസുകൾ കുടിക്കണം. നെല്ലിക്ക, ബദാം, കപ്പലണ്ടി മുളപ്പിച്ചത്, എള്ള്, മൂരിങ്ങക്കായ, തേങ്ങ, കരിക്ക്, പഴങ്ങൾ, പച്ചയായ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉണ്ടാകണം. പഴങ്ങളും പച്ചയായ പച്ചക്കറികളും ഒരു കിലോ എങ്കിലും ഒരു ദിവസം കഴിക്കണം.
നെല്ലിക്കയും കുമ്പളങ്ങയും അരച്ച് തലയിൽ പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് കഴുകികളയാം. മലബന്ധമുണ്ടെങ്കിൽ ദിവസവും 2 നേരം പ്രകൃതി എനിമ എടുക്കണം. രാവിലെ ശോധന കഴിഞ്ഞ ഉടനെയും രാത്രി കിടക്കുന്നതിനു മുമ്പും നിത്യവും അരമണിക്കൂറെങ്കിലും വെയിലേൽക്കണം.
തലയ്ക്ക് ചൂടും കാലിനു തണുപ്പും പാടില്ല എന്നത് പ്രധാനമാണ്. ചൂടുവെള്ളത്തിൽ തല കുളിക്കരുത്. ദിവസവും 2 നേരം തല സ്വയം മസാജു ചെയ്യുക. രക്തഓട്ടം കുറഞ്ഞാലും തലമുടി കൊഴിയും. ആദ്യ ദിവസങ്ങളിൽ മസാജു ചെയ്യുമ്പോൾ കുറച്ചുകൂടി മുടി കൊഴിയുന്നതിൽ ഭയപ്പെടേണ്ടതില്ല. 50 പ്രവശ്യം മസാജു ചെയ്യുക.
Share your comments