<
  1. Health & Herbs

ശരീരത്തിൽ ചെമ്പിൻറെ അളവ് കുറഞ്ഞാലും പ്രശ്നമാണ്

ശരീരത്തിൽ ഇരുമ്പിൻറെ കുറവ് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നമുക്കറിയാം. എന്നാൽ ശരീരത്തിൽ ചെമ്പിൻറെ കുറവുണ്ടായാലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാം എന്ന കാര്യം അധികമൊന്നും ആർക്കും അറിയാത്ത കാര്യമാണ്. ചെറിയ അളവിൽ മാത്രമാണ് ചെമ്പ് ശരീരത്തിൽ കാണപ്പെടുന്നത്. എന്നാലും അതിൻറെ കുറവ് നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കും.

Meera Sandeep
Symptoms of Copper deficiency in the body
Symptoms of Copper deficiency in the body

ശരീരത്തിൽ ഇരുമ്പിൻറെ കുറവ് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് നമുക്കറിയാം. എന്നാൽ ശരീരത്തിൽ ചെമ്പിൻറെ കുറവുണ്ടായാലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാം എന്ന കാര്യം അധികമൊന്നും ആർക്കും അറിയാത്ത കാര്യമാണ്.  ചെറിയ അളവിൽ മാത്രമാണ് ചെമ്പ് ശരീരത്തിൽ കാണപ്പെടുന്നത്. എന്നാലും  അതിൻറെ കുറവ് നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കും.

ചെമ്പിന്റെ കുറവ് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം:

ശരീരത്തിൽ ചെമ്പിന്റെ കുറവ് കൊണ്ടുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോകുപ്രീമിയ (hypocupremia). ആരോഗ്യ വിവരങ്ങളുടെയും പരിശോധനകളുടെയും വിശകലനത്തിലൂടെയാണ് ഹൈപ്പോകുപ്രീമിയ രോഗനിർണയം നടത്തുന്നത്. ക്ഷീണം, അടിയ്ക്കടി രോഗബാധിതരാകുക, ജലദോഷം മുതലായവ ഈ കുറവിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാം.

ചുമ മാറാൻ തുളസിയിട്ട കഷായം; തയ്യാറാണക്കേണ്ട വിധം

*തലച്ചോറിന്റെ പ്രവർത്തനം തകരാറിലായേക്കാം: നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ ചെമ്പ് വഹിക്കുന്ന പങ്കിനെ കുറിച്ച് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ ചെമ്പിന്റെ അഭാവം നടത്തം, ഓട്ടം, തുടങ്ങിയ കഴിവുകൾ കുറയാനും വൈജ്ഞാനിക പ്രവർത്തനത്തിൽ ഇടിവ് സംഭവിക്കുവാനും ഇടയാക്കും.

*അനീമിയ: ആരോഗ്യമുള്ള ചുവന്ന രക്താണുക്കളുടെ അഭാവമാണ് ഈ അവസ്ഥയുടെ പ്രത്യേകത. അനീമിയ അഥവാ വിളർച്ച എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാവുന്ന വിവിധ ഘടകങ്ങളിൽ, ചെമ്പിൻറെ കുറവ്  വളരെ പ്രധാനപ്പെട്ട ഒന്നാണ്.

മുടിയും ചർമ്മവും: ചെമ്പിൻറെ കുറവ് നിങ്ങളുടെ ചർമ്മത്തെയും മുടിയുടെ ആരോഗ്യത്തെയും വളരെയധികം ദോഷകരമായി ബാധിക്കും. മെലാനിൻ നഷ്ടം മൂലം മുടി അകാല നരയും ചർമ്മത്തിൻറെ നിറത്തിൽ വിളർച്ചയും ഉൾപ്പെടുന്ന ചില പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.

അനീമയയ്ക്ക് ഇരുമ്പടങ്ങിയ ഭക്ഷണം മാത്രം മതിയോ?

ചെമ്പിൻറെ അഭാവം പെട്ടെന്നുള്ള ലക്ഷണങ്ങൾ കാണിച്ചില്ലെങ്കിലും ദീർഘകാല ഹൈപ്പോകുപ്രീമിയ കാഴ്ചശക്തിയിൽ മാറ്റങ്ങൾ വരുത്താനും കാഴ്ച നഷ്ടപ്പെടാനും ഇടയാക്കും.

എല്ലുകളുടെ ആരോഗ്യം നിയന്ത്രിക്കുന്നതിൽ ചെമ്പ് ഒരു പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ ചെമ്പിൻറെ അഭാവം ദുർബലവും പൊട്ടുന്നതുമായ അസ്ഥികൾക്ക് കാരണമാകും, ഇത് അസ്ഥികളുടെ ആരോഗ്യത്തിന് ഹ്രസ്വവും ദീർഘകാലവുമായ കേടുപാടുകൾക്ക് കാരണമാകും.

ചെമ്പിന്റെ കുറവ് എങ്ങനെ നികത്താം?

ചെമ്പിന്റെ കുറവ് നികത്തുന്നതിനുള്ള ആദ്യപടി അതിന് പിന്നിലെ കാരണം തിരിച്ചറിയുക എന്നതാണ്. മുളയിലേ തന്നെ പ്രശ്‌നം ഇല്ലാതാക്കാൻ നിങ്ങളുടെ ശരീരത്തെക്കുറിച്ചുള്ള ഉൾക്കാഴ്‌ച ലഭിക്കുന്നതിന് ഒരു വിദഗ്ദ്ധ ഡോക്ടറെ സമീപിക്കുക.

അതിന്റെ ആവശ്യകത നിറവേറ്റാൻ നിങ്ങൾക്ക് കോപ്പർ സപ്ലിമെന്റുകൾ കഴിക്കാം, എന്നാൽ കഴിക്കേണ്ട ഡോസിന്റെ അളവ് ഒരു ആരോഗ്യ വിദഗ്ധൻ നിർദ്ദേശിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.

നിങ്ങളുടെ ശരീരത്തിന്റെ ചെമ്പ് ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. കൂൺ, വിത്ത്, നട്ട്സുകൾ, കക്കയിറച്ചി, ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചേർക്കാം.

English Summary: Symptoms of Copper deficiency in the body

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds