രക്തത്തില്‍ സോഡിയത്തിന്റെ അസന്തുലിതാവസ്ഥയെ കുറിച്ച് ഇപ്പോള്‍ സ്ഥിരമായി കേട്ടുതുടങ്ങിയിരിക്കുന്നു. സാധാരണയായി പ്രായമായവരിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് സോഡിയം കുറയുന്നതും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും. വൃക്കരോഗങ്ങൾ, ഛർദി, അതിസാരം, തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ രക്തത്തിലെ സോഡിയത്തിൻറെ അളവ് കുറയാൻ ഇടയാക്കുന്നുണ്ട്. കാൻസർ, സ്ട്രോക്ക്, തുടങ്ങിയ രോഗങ്ങളാലും സോഡിയം കുറയാം. രക്തത്തിലെ സോഡിയത്തിൻറെ സാധാരണ അളവ് 125 മുതൽ 135 വരെയാണ്. ഇതിൽ വ്യത്യാസങ്ങൾ വരുമ്പോൾ ശാരീരത്തിൽ പല അസ്വസ്ഥതകളും ഉണ്ടാകാം. അവഗണിച്ചാല്‍ സങ്കീര്‍ണാമാകാനും സാധ്യതയുണ്ട്.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്തസമ്മർദ്ദം ഒരു പരിധിവരെ നിയന്ത്രിക്കാം
ശരീരത്തിൻറെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആവശ്യമായ ഘടകങ്ങളാണ് ഇലക്ട്രോലൈറ്റ്‌സ്. അതില്‍ ഏറ്റവും പ്രധാനമായ ചിലതാണ് സോഡിയം, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ബൈകാര്‍ബണേറ്റ്, ക്ലോറൈഡ് മുതലായവ. സോഡിയം ശരീരത്തിലെ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നുണ്ട്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും നാഡികലിലൂടെയുള്ള സംവേദനപ്രവാഹത്തെ നിയന്ത്രിക്കാനും സോഡിയം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
രക്തത്തില്‍ സോഡിയം കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോനട്രീമിയ. നേരിയ തോതിലുള്ള സോഡിയം കുറവിന് പ്രത്യേക ലക്ഷണങ്ങളൊന്നും ഉണ്ടാവുകയില്ല. അതുപോലെ ദീര്‍ഘകാലം കൊണ്ട് സോഡിയം കുറയുമ്പോഴും പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. തലവേദന, ഓക്കാനം, മയക്കംവരല്‍, ക്ഷീണം, അമ്പരപ്പ്, പേശീവേദന മുതലായവയാണ് ഹൈപ്പോനട്രീമിയയുടെ സാധാരണ ലക്ഷണങ്ങള്‍. സോഡിയം അമിതമായി കുറഞ്ഞുപോയാല്‍ മാനസിക വിഭ്രാന്തി, ശ്രദ്ധക്കുറവ്, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ചില അവസരങ്ങളില്‍ ബോധം നശിച്ച് കോമ അവസ്ഥയില്‍ എത്തപ്പെടാനും സാധ്യതയുണ്ട്.
ചികിത്സ
നേരിയ തോതില്‍ സോഡിയം കുറയുന്നതിന് ചികിത്സ വേണ്ടിവരാറില്ല. ഭക്ഷണത്തിനോടൊപ്പം ഉപ്പിട്ട കഞ്ഞിവെള്ളം, മോരുംവെള്ളം, നാരങ്ങവെള്ളം, ഒ.ആര്‍.എസ്. ലായനി മുതലായവ ഫലപ്രദമാണ്. ഗുളികകളുടെ പാര്‍ശ്വഫലമായി സോഡിയം കുറയുന്നതിന് മരുന്നുപയോഗത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വ്യത്യാസങ്ങള്‍ വരുത്തിയാല്‍ മതി.
മുന്‍കരുതലുകള്‍
അതിസാരം മൂലം ശരീരത്തില്‍ നിന്ന് ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം നല്‍കുന്നതാണ് ഉത്തമം.
വെയിലത്ത് പണിയെടുക്കുമ്പോഴോ അമിതമായി വ്യായാമം ചെയ്യുമ്പോഴോ വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയവും നഷ്ടപ്പെടാനിടയുണ്ട്. അങ്ങനെയുള്ളപ്പോള്‍ ഉപ്പുചേര്‍ത്ത പാനീയങ്ങളാണ് ധാരാളം കുടിക്കേണ്ടത്.
ലളിതമായ രക്തപരിശോധനയിലൂടെ പെട്ടെന്ന് കണ്ടുപിടിക്കാനും ശരിയായി ചികിത്സിച്ചാല്‍ പെട്ടെന്ന് ഭേദമാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും പറ്റുന്ന അവസ്ഥയായതുകൊണ്ട്, സംശയം തോന്നിയാല്‍ സ്വയം ചികിത്സിക്കാതെ വിദഗ്ധ ഡോക്ടറുടെ പരിചരണം തേടണം.
Share your comments