<
  1. Health & Herbs

പനി മാറ്റാൻ പുളി കൊണ്ട് ഒരു പ്രയോഗം

മലയാളികളുടെ അടുക്കളയിലെ സർവസാധാരണമായ ഒരു ഇനമാണ് പുളി. സാമ്പാർ, രസം തുടങ്ങി മലയാളികളുടെ ഇഷ്ട വിഭവത്തിന് എല്ലാവരും പകർരുന്ന പുളി ആരോഗ്യത്തിനും ഉത്തമം. ഇന്ത്യയിലെ ഈന്തപ്പഴം എന്ന വിളിപ്പേരും പുളിക്ക് സ്വന്തം.

Priyanka Menon
പുളി
പുളി

മലയാളികളുടെ അടുക്കളയിലെ സർവസാധാരണമായ ഒരു ഇനമാണ് പുളി. സാമ്പാർ, രസം തുടങ്ങി മലയാളികളുടെ ഇഷ്ട വിഭവത്തിന് എല്ലാവരും പകർരുന്ന പുളി ആരോഗ്യത്തിനും ഉത്തമം. ഇന്ത്യയിലെ ഈന്തപ്പഴം എന്ന വിളിപ്പേരും പുളിക്ക് സ്വന്തം. നിത്യഹരിത വൃക്ഷമാണ് പുളി. വിവിധ തരത്തിലുള്ള അമ്ളങ്ങൾ പുളിയിൽ അടങ്ങിയിരിക്കുന്നു പുളിയുടെ ഇലയും കായും കുരുവും എല്ലാം ഔഷധഗുണങ്ങൾ ഉള്ളതാണ്. പുളിയുടെ ചില ഔഷധപ്രയോഗങ്ങൾ നോക്കാം.

മോണ പഴുപ്പ് തടയാൻ പുളിയുടെ ഉപയോഗം നല്ലതാണ്. നീരിനും വേദനയ്ക്കും പുളിയും പുളിയിലയും അരച്ച് പുറമേ പുരട്ടിയാൽ ആശ്വാസം ലഭിക്കും. പുളിയില ഇടിച്ചുപിഴിഞ്ഞ നീര് മൂത്രച്ചൂടിനും പിത്ത ജ്വരത്തിനും ഫലപ്രദമാണ്. പുളിയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കണ്ണിന് ധാര കോരുന്നത് ചെങ്കണ്ണിന് നല്ലതാണ്. ഇതിന്റെ പൂവ് നേത്രരോഗങ്ങൾക്കു ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. 

തേൾവിഷം ഇല്ലാതാക്കുവാൻ പുളിയും ചുണ്ണാമ്പും കൂടി അരച്ച് പുരട്ടുന്നത് നല്ലതാണ്. പുളിയുടെ തോട് ചുട്ടെടുത്ത ഭസ്മം പ്രമേഹത്തിന് നല്ലതാണ്. തിളപ്പിച്ച വെള്ളത്തിൽ ഒരു ടീസ്പൂൺ വരെ ഭസ്മം കലക്കി കഴിക്കേണ്ടതാണ്. പുളിങ്കുരുവിൻറെ പുറംതൊലിക്ക് സമം ജീരകവും പഞ്ചസാരയും ചേർത്ത് പൊടിച്ച് ഒരു ടീസ്പൂൺ വീതം കഴിക്കുന്നത് അതിസാരത്തിന് ഫലപ്രദമായ പ്രതിവിധിയാണ്.

Tamarind is a very common item in the kitchen of Malayalees. Tamarind, which is a favorite dish of Malayalees, is also good for health. Tamarind is also known as the date palm of India. Tamarind is an evergreen tree. Tamarind contains a variety of acids. Tamarind leaves, pods and seeds all have medicinal properties. Let's look at some of the medicinal uses of tamarind. The use of vinegar is good to prevent gum disease. Applying tamarind and tamarind leaves extract for water and pain relief. The juice squeezed from the yeast is effective for fever and gallbladder fever. It is good for red eyes to soak the eyes with boiled water with vinegar. Its flower can be used effectively for eye diseases. It is better to apply lime and lime powder to get rid of scorpion venom.

പുളി ദഹനത്തെ ഉണ്ടാക്കുന്നതും, ശോധനക്കും നല്ലതാണ്. പഴക്കമുള്ള പുളിയുടെ ഉപയോഗം കരളിന്റെയും ആമാശയത്തിന്റെയും പ്രവർത്തനക്ഷമത വർധിപ്പിക്കും. കുട്ടികളുടെ പനി മാറുവാൻ പുളി വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് പഞ്ചസാര ചേർത്ത് കഴിക്കാം. വായുക്ഷോഭം മാറുവാനും ഉത്തമം. പനി ഉള്ളവർക്ക് ശോധന ഇല്ലാതായാൽ ഒരൗൺസ് പുളിയും ഒരു ഔൺസ് ഈത്തപ്പഴവും ഒരു കുപ്പി പാലിൽ തിളപ്പിച്ച് അരിച്ചെടുത്ത് അല്പം ഏലത്തരിയും കർപ്പൂരവും ഗ്രാമ്പൂവും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

English Summary: Tamarind is a very common item in the kitchen of Malayalees Tamarind, which is a favorite dish of Malayalees is also good for health

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds