ഉപ്പിട്ട് വെച്ചിരിക്കുന്ന ജാറിൽ ഒരു സ്പൂൺ അരിമണികൾ കൂടിയിട്ടാൽ ഉപ്പ് കട്ടിയാകുന്നത് ഒഴിവാക്കാം.
കുറച്ചു നാരങ്ങാ നീര് മാത്രം വേണ്ട അവസരത്തിൽ പകുതി കട്ട് ചെയ്തെടുക്കുന്നതിനു പകരം നാരങ്ങായിൽചെറിയ ഹോൾ ഇട്ടു അൽപ്പം പിഴിഞ്ഞെടുത്താൽ മതിയാകും.
ഉപ്പിട്ട് വെച്ചിരിക്കുന്ന ജാറിൽ ഒരു സ്പൂൺ അരിമണികൾ കൂടിയിട്ടാൽ ഉപ്പ് കട്ടിയാകുന്നത് ഒഴിവാക്കാം.
കുറച്ചു നാരങ്ങാ നീര് മാത്രം വേണ്ട അവസരത്തിൽ പകുതി കട്ട് ചെയ്തെടുക്കുന്നതിനു പകരം നാരങ്ങായിൽചെറിയ ഹോൾ ഇട്ടു അൽപ്പം പിഴിഞ്ഞെടുത്താൽ മതിയാകും.
മൺപാത്രങ്ങൾ ആദ്യമായി ഉപയോഗിക്കുമ്പോൾ വെളിച്ചെണ്ണ പുരട്ടി വെയിലിൽ രണ്ടു ദിവസമെങ്കിലും വെച്ച് ചൂടാക്കി കഴുകി എടുത്താൽ മണം മാറിക്കിട്ടും.
പഴവർഗങ്ങൾ പെട്ടെന്ന് പഴുക്കാൻ പേപ്പർ ബാഗിൽ ഒരു ആപ്പിളിനോടൊപ്പം സൂക്ഷിച്ചാൽ പെട്ടെന്ന് പഴുത്തു കിട്ടും
കാബേജ് കുക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന മണം പോകാൻ ഒരു കപ്പു വിനഗർ കുക്ക് ചെയ്യുന്നതിന് അടുത്ത് വെച്ചാൽ മതിയാകും അല്ലെങ്കിൽ നാരങ്ങ നീര് ഒരു സ്പൂൺ ചേർക്കാം ഒരു ബേ ലീഫ് ചേർത്താലും ചേർത്താലും മതിയാകും.
പാകം ചെയ്യുന്ന വിഭവത്തിലേക്ക് വെള്ളം ചേർക്കേണ്ടി വരില്ലേ. ടാപ്പിൽ നിന്നു പിടിക്കുന്ന തണുത്ത വെള്ളം ചേർത്താൽ അതു തിളയ്ക്കന്നതിനും ഗ്യാസ് ചെലവാകും. കുടിക്കാനായി തിളപ്പിക്കുന്നതിൽ നിന്നു കുറച്ചു വെള്ളം ഫ്ലാസ്കിൽ എടുത്തുവച്ചാൽ ഇത്തരം ആവശ്യ ങ്ങൾക്ക് ഉപയോഗിക്കാം.
പാചകം അവസാനിക്കുമ്പോൾ പാത്രം അടുപ്പിൽ നിന്നു മാറ്റിയ ശേഷം ഫെയിം ഓഫ് ചെയ്യുന്നതാണോ ശീലം. എങ്കിൽ ഈ സമയത്തിന് രണ്ടു മൂന്നു മിനിറ്റു മുൻപ് പാത്രം മൂടി, പാചകം അവസാനിപ്പിച്ച് തീ ഓഫ് ചെയ്യാം. ആ ചൂടിൽ തന്നെ ഗ്യാസിനു മുകളിൽ ഇരുന്ന് ഭക്ഷണം “പാത്ര പാകം' ആയിക്കോളും.
മൺചട്ടി ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഗ്യാസ് കൂടുതൽ വേണ്ടി വരും. വഴറ്റൽ മുതൽ കറി തിളച്ചു തുടങ്ങുന്നതു വരെയുള്ള പാചകം നോൺസ്റ്റിക്കിലോ സ്ത്രീലിലോ ചെയ്ത ശേഷം മീൻകറി മൺ ചട്ടിയിലേക്കു മാറ്റി മൂടിവച്ച് വേവിക്കാം.
മീൻകറിക്ക് മൺചട്ടിയിൽ വച്ച രുചിയും കിട്ടും, ഇന്ധനവും ലാഭിക്കാം.
അടുക്കളയിലെ ജനലുകൾ പകൽ സമയത്ത് കിട്ടുമ്പോൾ തുറന്നിടാൻ ശ്രദ്ധിക്കുക.. ദിവസവും അടുക്കള തുടച്ച് വൃത്തിയാക്കണം. പാത്രങ്ങൾ വൃത്തിയോടെ സൂക്ഷിക്കണം. ആവശ്യമില്ലാത്ത പാത്രങ്ങൾ കബോഡിലേക്ക് മാറ്റണം. സ്പൂണുകളും കത്തികളും എടുക്കാൻ വിവിധ സൈസിലുള്ള ട്രേകൾ ഉപയോഗിക്കണം.
അടുക്കളയിൽ എപ്പോഴും വെളിച്ചമുണ്ടാകണം. ഇളം നിറങ്ങൾ നൽകുന്നത് കിച്ചണിലെ അഴുക്കുകൾ കാണുന്നതിന് സഹായിക്കും. അടുക്കളക്കൊപ്പം വർക്ക് ഏരിയ ഉണ്ടാകുന്നത് നല്ലതാണ്. അടുക്കളയിലെ അലമാരകൾ കൃത്യമായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം
English Summary: 'Taste. Think. Tweak' – chefs' 11 top kitchen tips
Share your comments