വിപണനസാധ്യതയിലും ഔഷധമൂല്യത്തിന്റെ കാര്യത്തിലും ഏറെ മുൻപിൽ നിൽക്കുന്ന സസ്യമാണ് കറ്റാർവാഴ. ലോകത്താകമാനം നാനൂറിലധികം കറ്റാർവാഴ ഇനങ്ങൾ കാണപ്പെടുന്നു. അതിൽ ഏറ്റവും പ്രാധാന്യമുള്ള കറ്റാർവാഴയാണ് ചുവന്ന കറ്റാർവാഴ. ആഫ്രിക്കയാണ് ഇതിന്റെ ജന്മദേശമായ കരുതപ്പെടുന്നത്
വിപണനസാധ്യതയിലും ഔഷധമൂല്യത്തിന്റെ കാര്യത്തിലും ഏറെ മുൻപിൽ നിൽക്കുന്ന സസ്യമാണ് കറ്റാർവാഴ. ലോകത്താകമാനം നാനൂറിലധികം കറ്റാർവാഴ ഇനങ്ങൾ കാണപ്പെടുന്നു. അതിൽ ഏറ്റവും പ്രാധാന്യമുള്ള കറ്റാർവാഴയാണ് ചുവന്ന കറ്റാർവാഴ. ആഫ്രിക്കയാണ് ഇതിന്റെ ജന്മദേശമായ കരുതപ്പെടുന്നത്. എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ ആണ് ഇവ കൂടുതലായി കണ്ടുവരുന്നത്. ചുവന്ന കറ്റാർവാഴയുടെ മാംസളമായ ഉൾഭാഗം ഉപയോഗപ്പെടുത്തി നിരവധി സൗന്ദര്യവർദ്ധക വസ്തുക്കളും, മരുന്നുകളും നിർമിക്കുന്നുണ്ട്.
ചുവന്ന കറ്റാർ വാഴ കൃഷി രീതികൾ
കേരളത്തിൻറെ കാലാവസ്ഥയ്ക്കും ഏറെ അനുയോജ്യമാണ് ചുവന്ന കറ്റാർ വാഴയുടെ കൃഷി. കൃഷിയിടം കളരഹിതമാക്കി നന്നായി കിളച്ചൊരുക്കുകയാണ് ആദ്യം വേണ്ടത്. ഫലഭൂയിഷ്ടമായ കറുത്ത മണ്ണ് ചെങ്കുമാരി കറ്റാർവാഴ കൃഷിചെയ്യാൻ തിരഞ്ഞെടുക്കാം. അടിവളമായി ചാണകമോ, ആട്ടിൻ കാഷ്ടമോ നൽകുന്നതാണ് ഉത്തമം. നടന്ന സമയത്ത് തൈകൾ തമ്മിൽ കൃത്യമായ ഇടയകലം പാലിക്കണം. സാധാരണ 50 സെൻറീമീറ്റർ അകലമെങ്കിലും പാലിക്കാൻ ശ്രമിക്കണം. മണ്ണിൽ മാത്രമല്ല ഗ്രോബാഗിലും ചുവന്ന കറ്റാർവാഴ തൈകൾ പരിപാലിക്കാം.
ചെടികൾ നടുന്ന സമയത്ത് താരതമ്യേന സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. മഴക്കാലങ്ങളിൽ ഗ്രോബാഗുകളിലും ചട്ടികളിലും കൃഷി ചെയ്യുന്നവർ താഴെ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കാര്യമായ രോഗ ബാധകൾ ചുവന്ന കറ്റാർവാഴ തൈകളിൽ ഉണ്ടാകാറില്ല. ചെടി നട്ട് ഏകദേശം എട്ടു മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകും. തുടർച്ചയായി മൂന്നു വർഷം വരെ ഇതിൽനിന്ന് വിളവെടുക്കാം എന്ന് ചെങ്കുമാരി കൃഷിചെയ്യുന്നവർ അഭിപ്രായപ്പെടുന്നു. ഈ കറ്റാർവാഴ ജ്യൂസ് ആക്കി തേൻ ചേർത്ത് കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്. കൂടാതെ രക്തസമ്മർദം, പ്രമേഹം തുടങ്ങി ജീവിതശൈലി രോഗങ്ങളെ അകറ്റുവാനും ഈ കറ്റാർവാഴ ജ്യൂസ് ഉപയോഗംകൊണ്ട് സാധ്യമാകും.
Aloe vera is one of the leading plants in terms of marketability and medicinal value. There are more than 400 varieties of aloe vera in the world.
ഇതിൻറെ ഇലപ്പോളകളിൽ അടങ്ങിയിരിക്കുന്ന മരുന്ന് നിർമാണത്തിനും, സൗന്ദര്യവർദ്ധക നിർമാണത്തിനും കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. ഇതുകൂടാതെ കറ്റാർ വാഴയിൽ ഇരുമ്പ് മഗ്നീഷ്യം കാൽസ്യം തുടങ്ങിയ ധാതുക്കളും, ജീവകങ്ങളും, അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. ചെങ്കുമാരി കറ്റാർവാഴയുടെ ചെറിയ തൈ കിട്ടുവാൻ കുറഞ്ഞത് ആയിരം രൂപയെങ്കിലും ആവും. ഏകദേശം ഒരു കിലോ ഇലക്ക് വിപണിയിൽ അയ്യായിരത്തിൽ അടുത്തുവരെ വില ലഭിക്കുന്നു.
English Summary: The market potential of red aloe vera can be known
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments