ധാരാളം പോഷങ്ങൾ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് വാൽനട്ട്. ഇതിൽ ഫെെബർ, മഗ്നീഷ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, ഒമേഗ -3 ആൽഫ-ലിനോലെനിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും ഒരു പിടി വാൽനട്ട് കഴിക്കുകയാണെങ്കിൽ നിരവധി രോഗങ്ങളെ തടയാനാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
- ദിവസവും നാല് വാൽനട്ട് കഴിക്കുന്നത് ക്യാൻസർ, അമിതവണ്ണം, പ്രമേഹം, ശരീരഭാരം, മറ്റ് ജീവിതശൈലി പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും പരിഹാരം കാണാനാകും
- നോൺവെജ് കഴിയ്ക്കാത്തവർക്ക് ഒമേഗ-3, പ്രോട്ടീൻ എന്നിവയുടെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, അവർ ദിവസവും ഒരു പിടി വാൽനട്ട് കഴിക്കുകയോ അല്ലെങ്കിൽ വാൽനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ചെയ്താൽ പരിഹാരമുണ്ടാകുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: അമിതവണ്ണം കുറയ്ക്കാൻ പുളിയിലയിട്ട് തിളപ്പിച്ച വെള്ളം മാത്രം മതി
- ദിവസേന വാൽനട്ട് കഴിക്കുന്നത് ശരീരത്തിനാവശ്യമായ നാരുകളും പ്രോട്ടീനും ഉറപ്പാക്കുന്നു. ശരീരഭാരം കുറയ്ക്കാൻ വാൽനട്ട് വളരെയധികം സഹായിക്കുന്നു, കൂടാതെ പ്രമേഹം, പ്രോസ്റ്റേറ്റ് ക്യാൻസർ, ഹൃദ്രോഗങ്ങൾ എന്നിവ വരാതിരിക്കാനും സഹായിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.
- വാൽനട്ട് പതിവായി കഴിക്കുന്നത് പുരുഷന്മാരിൽ പ്രത്യുദ്പാദനശേഷി വർധിപ്പിക്കാനും സഹായിക്കും
- വാൽനട്ട് ചർമ്മ സംരക്ഷണത്തിന് വളരെ നല്ലതാണ്
നട്സുകളിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ കഴിക്കുന്നത് ശാരീരികാരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡും ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഹൃദയത്തെ ആരോഗ്യകരമാക്കുന്നു.
Share your comments