<
  1. Health & Herbs

ശ്വാസകോശങ്ങളുടെ ആരോഗ്യം നിലനിർത്തും ഈ പാനീയങ്ങൾ

കോവിഡ് കാലങ്ങളിലാണ് നമ്മൾ ശ്വാസകോശത്തിൻറെ ആരോഗ്യം എത്രമാത്രം പ്രധാനമാണെന്ന് മനസ്സിലാക്കിയത്. അതല്ലാത്ത സാഹചര്യങ്ങളിലും ശ്വാസകോശത്തിൻറെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും നഗരങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് വായുമലിനീകരണം മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കാണാറുണ്ട്.

Meera Sandeep
For healthy Lunngs
For healthy Lunngs

കോവിഡ് കാലങ്ങളിലാണ് നമ്മൾ ശ്വാസകോശത്തിൻറെ ആരോഗ്യം എത്രമാത്രം പ്രധാനമാണെന്ന് മനസ്സിലാക്കിയത്.  മറ്റു സാഹചര്യങ്ങളിലും ശ്വാസകോശത്തിൻറെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും നഗരങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് വായുമലിനീകരണം മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കാണാറുണ്ട്.  നമ്മുടെ ജീവിതശൈലി, പ്രത്യേകിച്ച് ഭക്ഷണ- പാനീയങ്ങളിലൂടെ ഒരു പരിധി വരെയെങ്കിലും ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാം. അത്തരത്തില്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണ് പങ്ക് വയ്ക്കുന്നത്.

- ചെറുനാരങ്ങയും ഇഞ്ചിയും പുതിനയിലയും ചേര്‍ത്ത ചായയാണ് ഇതില്‍ ഒന്നാമതായി പറയാനുള്ളത്. ഇത് ശരീരത്തിനകത്തെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.

- തേനും ഇളംചൂടുവെള്ളവുമാണ് രണ്ടാമതായി പരിചയപ്പെടുത്താനുള്ള പാനീയം. രാവിലെ ഉറക്കമുണര്‍ന്നയുടന്‍ തന്നെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചെറുനാരങ്ങ മുതൽ എരുമിച്ചിയും വടുകപ്പുളിയും വരെ....

- മഞ്ഞളും ഇഞ്ചിയും രണ്ട് ഔഷധങ്ങള്‍ എന്ന നിലയ്ക്കാണ് നാം കണക്കാക്കാറുള്ളത്. ഇവ രണ്ടും ചേര്‍ത്ത പാനീയമാണ് അടുത്തതായി ഈ പട്ടികയിലുള്ളത്. ഇത് വെറുതെ വെള്ളത്തില്‍ ചേര്‍ത്തോ അല്ലെങ്കില്‍ ചായയാക്കിയോ കഴിക്കാവുന്നതാണ്.

- ഗ്രീന്‍ ടീയെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. നിരവധി ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഇത് മികച്ചത് തന്നെ.

- ഇരട്ടിമധുരം ചേര്‍ത്ത് തയ്യാറാക്കുന്ന ചായയെ കുറിച്ചാണ് ഒടുവിലായി പറയാനുള്ളത്. ഇത് അത്രമാത്രം കേട്ട് പരിചയമുള്ള ഒന്നായിരിക്കില്ല. എങ്കിലും ആരോഗ്യത്തിന് ഉത്തമം തന്നെ.

English Summary: These drinks keep the lungs healthy

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds