മാനസികമായും ശാരീരികമായും നല്ല ആരോഗ്യം കൈവരിക്കാൻ പോഷകങ്ങൾ അടങ്ങിയ ശരിയായ ഭക്ഷണക്രമവും അത് പിന്‍തുടരുകയും വേണം. എന്നാൽ ഇന്നത്തെ കാലത്ത് ജോലി തിരക്കിനിടയിൽ ആളുകൾക്ക് ഇത് പിന്തുടരാനുള്ള സമയമില്ല. അത് ആരോഗ്യത്തെ വളരെ മോശമായ രീതിയിലാണ് ബാധിക്കുന്നത്. തെറ്റായ ഭക്ഷണ രീതി ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനാല്‍ പലരും ചെറുപ്പത്തില്‍ തന്നെ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കാൻസർ പ്രതിരോധം, പ്രതിരോധശേഷി: മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ
തിരക്ക് പിടിച്ച ജീവിതത്തില്‍ നമ്മുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഈ വഴി നമുക്ക് ഉപയോഗപ്പെടുത്താം. മുളപ്പിച്ച വെളുത്തുള്ളി ഭക്ഷണത്തിന് ഒപ്പം ചേര്‍ക്കുന്നത് വളരെ നല്ലതാണ്. മുളപ്പിച്ച വെളുത്തുള്ളി ശീലമാക്കുകയാണെങ്കിൽ താഴെ പറയുന്ന ആരോഗ്യ ഗുണങ്ങള്‍ നേടാം.
- ചർമ്മത്തിന് : ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ നശിപ്പിക്കുന്ന ഹാനികരമായ തന്മാത്രകളായ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ശരീരത്തിലെ വാർദ്ധക്യത്തിന്റെ പ്രധാന കാരണം ഈ ഫ്രീ റാഡിക്കലുകളാണ്. അവയെ ചെറുക്കുന്നതിലൂടെ ചുളിവുകളും അകാല വാർദ്ധക്യവും തടയുന്നു. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
- ക്യാന്‍സറിന് : ഭക്ഷണരീതിയും ജീവിതരീതിയും നിമിത്തം ലോകത്തിൽ തന്നെ ഇന്ന് ഒരുപാടു ആളുകളെ കാന്‍സര്‍ ബാധിക്കുന്നുണ്ട്. ഈ അപകടകരമായ രോഗത്തെ തുടക്കത്തിൽ കണ്ടുപിടിച്ചില്ലെങ്കിൽ ചികിത്സിക്കാന്‍ വളരെ ബുദ്ധിമുട്ടുമാണ്. അതേ സമയം വെളുത്തുള്ളി ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഫലപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വെളുത്തുള്ളിയും കൃഷി ചെയ്യാം
- ഹൃദയത്തിന് : എന്‍സൈം ഘടകങ്ങള്‍ മുളപ്പിച്ച വെളുത്തുള്ളിയില്‍ കാണപ്പെടുന്നു. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതേസമയം, മുളപ്പിച്ച വെളുത്തുള്ളി ദിവസവും കഴിച്ചാല്‍ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും.
- പ്രതിരോധശേഷിയ്ക്ക് : മുളപ്പിച്ച വെളുത്തുള്ളി ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് വളരെ ഫലപ്രദമാണ്. വെളുത്തുള്ളി കഴിക്കുന്നത് അണുബാധകളും വൈറസുകളും തടയാന്‍ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഈ പ്രത്യേക വെളുത്തുള്ളി കൊളസ്ട്രോൾ കുറയ്ക്കാൻ ബെസ്റ്റാണ്…
- സ്ട്രോക്കിന് : ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് അടിക്കടി രക്തസ്രാവം ഉണ്ടാകുന്നത് സ്ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ മുളപ്പിച്ച വെളുത്തുള്ളി എന്‍സൈമുകള്‍ നിറഞ്ഞതിനാല്‍, സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് ഫലപ്രദമാണ്. മുളപ്പിച്ച വെളുത്തുള്ളി കാണപ്പെടുന്ന നൈട്രൈറ്റാകട്ടെ. ധമനികളെ വികസിപ്പിച്ച് രക്തം കട്ടപിടിക്കുന്നത് തടയുകയും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments