<
  1. Health & Herbs

ബിസ്‌ക്കറ്റ് പതിവായി കഴിച്ചാൽ ഈ ദോഷഫലങ്ങൾക്ക് സാധ്യത

വിശക്കുന്ന സമയത്ത് എളുപ്പത്തിൽ ഭക്ഷിക്കാൻ കഴിയുന്ന ഒരു ഭക്ഷണപ്രദർത്ഥമാണ് ബിസ്‌ക്കറ്റ്. ചെറിയ കുട്ടികളുടേയും മുതിര്‍ന്നവരുടേയുമെല്ലാം ഇഷ്ട്ടഭക്ഷണമാണ് ബിസ്‌ക്കറ്റ്. രാവിലെ പ്രാതലായി ചായയും ബിസ്ക്കറ്റും കഴിക്കുന്നവർ നിരവധിയുണ്ട്. എന്നാല്‍, ബിസ്‌ക്കറ്റ് അമിതമായി കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

Meera Sandeep
These side effects are possible if biscuits are consumed regularly
These side effects are possible if biscuits are consumed regularly

വിശക്കുന്ന സമയത്ത് എളുപ്പത്തിൽ ഭക്ഷിക്കാൻ കഴിയുന്ന ഒരു ഭക്ഷണപ്രദർത്ഥമാണ് ബിസ്‌ക്കറ്റ്.  ചെറിയ കുട്ടികളുടേയും മുതിര്‍ന്നവരുടേയുമെല്ലാം ഇഷ്ട്ടഭക്ഷണമാണ് ബിസ്‌ക്കറ്റ്.  രാവിലെ പ്രാതലായി ചായയും ബിസ്ക്കറ്റും കഴിക്കുന്നവർ നിരവധിയുണ്ട്.  എന്നാല്‍, ബിസ്‌ക്കറ്റ് അമിതമായി കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത് നമ്മളുടെ പല്ലുകളുടെ ആരോഗ്യത്തിനും കഫക്കെട്ട് എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ബിസ്‌ക്കറ്റിലും കുക്കീസിലും എന്തെല്ലാം ദോഷകരമായ വസ്തുക്കളാണ് അടങ്ങിയിരിക്കുന്നത് എന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ബിസ്ക്കറ്റ് കുട്ടികൾക്ക് നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

- ബിസ്ക്കറ്റ് പാം ഓയില്‍ കൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട് ദിവസേന പാം ഓയില്‍ ആഹാരത്തില്‍ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് നന്നല്ല.


- അധിക ബിസ്‌ക്കറ്റുകളും ഉണ്ടാക്കുന്നത് മൈദപ്പൊടി ഉപയോഗിച്ചാണ്.  മൈദ അധികം ഉപയോഗിക്കുന്നത്  ആരോഗ്യത്തിന് നല്ലതല്ല.  വയറിൻറെ ആരോഗ്യം മോശമാക്കുന്നതില്‍ മൈദ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ, ഇത് തടി വയ്ക്കുന്നതിനും കാരണമാകുന്നു.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമാക്കുന്നതിനും മൈദ കാരണമാകുന്നു.

-  ബിസ്‌ക്കറ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കോക്കെയ്ന്‍ കഴിക്കുമ്പോള്‍ ലഭിക്കുന്ന അതേ സന്തോഷം തന്നെ  ലഭിക്കുന്നു.   2013ല്‍ കണെക്ടികട്ട് കോളജ് നടത്തിയ പഠനം പ്രകാരം മേല്‍ പറഞ്ഞ കാര്യം ശരിയാണെന്ന് കണ്ടെത്തുകയുണ്ടായി. അതിനാല്‍ എത്രത്തോളം ബിസ്‌ക്കറ്റ് കഴിക്കുന്നുണ്ട് എന്ന് അറിയാതെ അമിതമായി കഴിക്കാനിടയാകുന്നു.

- കണ്‍സന്‍സസ് ആക്ഷന്‍ ഓണ്‍ സാള്‍ട്ട് ആന്റ് ഹെല്‍ത്ത് (CASH) ന്റെ അഭിപ്രായത്തില്‍, സാധാ മധുരമുള്ള 25 ഗ്രാം ബിസ്‌ക്കറ്റ് പാക്കറ്റില്‍ പോലും 0.4 ഗ്രാം ഉപ്പ് അടങ്ങിയിരിക്കുന്നതായി പറയുന്നു. അതിനാല്‍ അമിതമായി ബിസ്‌ക്കറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂടുന്നതിന് കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രക്തസമ്മര്‍ദ്ദം ഉയരുമ്പോൾ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങള്‍

- ബിസ്‌ക്കറ്റ്‌സ് എല്ലാം അധികകാലം നിലനില്‍ക്കുന്നതിന് ധാരാളം പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കാറുണ്ട്. ഇത്തരത്തില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ്‌സ് നമ്മളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാല്‍ പുറത്ത് നിന്നും വാങ്ങുന്നതിനേക്കാള്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന കുക്കീസ് കഴിക്കുന്നതാണ് നല്ലത്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: These side effects are possible if biscuits are consumed regularly

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds