കുട്ടികളിലായാലും മുതിർന്നവരിലായാലും സമ്മർദ്ദം (Stress) മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. ഈ പ്രശ്‌നം അനുഭവിക്കുന്നവർ നിരവധിയാണ്. കുട്ടികളിലും സമ്മർദ്ദം പല പ്രശ്നങ്ങൾക്കും കാരണമാകും. കാരണം അവർ പുതിയതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ചുറ്റുപാടുകളിലാണ് നിരന്തരം സമ്പർക്കം പുലർതിക്കൊണ്ടിരിക്കുന്നത്. അടുത്ത കാലത്തെ പഠനങ്ങൾ ചൂണ്ടികാണിക്കുന്നത് കുട്ടികളിൽ മാനസിക സമ്മർദ്ദം വർദ്ധിച്ചു വരുന്നതായാണ്.
ബന്ധപ്പെട്ട വാർത്തകൾ: എന്താണ് കുട്ടികളില്‍ കാണുന്ന തക്കാളിപ്പനി? ലക്ഷണങ്ങളും പ്രതിരോധ നടപടികളും
ഒരു ദിവസത്തെ പകുതി സമയവും കുട്ടികൾ സ്‌കൂളിലാണ് ചെലവഴിക്കുന്നത്. അവിടെ സ്‌പോർട്‌സ്, പാഠ്യേതര പ്രവർത്തനങ്ങൾ, ട്യൂഷനുകൾ എന്നിവയ്‌ക്കൊപ്പം അക്കാദമിക് ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതെല്ലാം കുട്ടികളെ കൂടുതൽ ക്ഷീണിതരാക്കുന്നു. കൂടാതെ കുടുംബ വഴക്കുകൾ വേർപിരിയലുകൾ, സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഉണ്ടെങ്കിൽ, അത് കുട്ടികളിലുള്ള സമ്മർദ്ദത്തിന് കാരണമാകുന്നു. മരണമോ രോഗമോ സാമ്പത്തികമോ എന്തുമാകട്ടെ ചുറ്റുമുള്ള ആളുകൾ ഏതെങ്കിലും കാരണത്താൽ വിഷമിക്കുമ്പോൾ കുട്ടികൾക്കും സമ്മർദ്ദമുണ്ടാകാം. കുട്ടികൾക്കിടയിലെ സമ്മർദ്ദം കുറയ്ക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹ നിരക്ക് കൂടുന്നു... കൂടുതലും കുട്ടികളിൽ!
* ശ്വസന വ്യായാമങ്ങൾ ശരീരത്തിന് ശാന്തമായ ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സമ്മർദ്ദം ഒഴിവാക്കാൻ ധ്യാനവും യോഗയും ശീലമാക്കാം. ഈ ശ്വസന വ്യായാമങ്ങൾ നിങ്ങളുടെ ദൈനംദിന ദിനചര്യകളിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ സമ്മർദ്ദം ലഘൂകരിക്കുവാൻ സഹായിക്കും.
* കുട്ടികൾക്കിടയിലെ സമ്മർദ്ദം കുറയ്ക്കുന്നതിന്, അതിൻറെ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. ക്ഷീണം, കിടക്കയിൽ മൂത്രമൊഴിക്കൽ, വയറുവേദന, എപ്പോഴും ദേഷ്യം തുടങ്ങിയവയാണ് കുട്ടികളിലെ സമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളുടെ കഫക്കെട്ട് മാറാൻ പനികൂർക്കയും തേനും ചേർത്തു കൊടുത്താൽ മതി
* കുട്ടികളോട് സംസാരിക്കുന്നത് അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് വളരെ പ്രധാനപെട്ടതാണ്. അവരുമായി ആശയവിനിമയം നടത്തുക, അവരുടെ ആഗ്രഹങ്ങൾ ചോദിച്ചറിയുക.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments