<
  1. Health & Herbs

വേനൽക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

ഏതു കാലാവസ്ഥയാണെങ്കിലും, ഏതു പ്രായമാണെങ്കിലും ശരീരത്തിലെ അടിഞ്ഞ് കിടക്കുന്ന അനാവശ്യമായ കൊഴുപ്പും മറ്റും നീക്കം ചെയ്യുന്നതിന് വ്യായാമം അത്യന്താപേക്ഷിതമാണ്. വേനൽക്കാലത്ത് നന്നായി വിയർക്കുന്നത് കാരണം അധികമുള്ള കൊഴുപ്പുകൾ എളുപ്പത്തിൽ പുറത്തള്ളാമെന്ന് പറയപെടുന്നു. എന്നാൽ കൊടുംചൂടിൽ വ്യായാമം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പുറത്ത് പോയാണ് നിങ്ങൾ വർക്ക് ഔട്ട് ചെയ്യുന്നതെങ്കിൽ തീർച്ചയായും കൂടുതൽ ശ്രദ്ധ വേണം.

Meera Sandeep

ഏതു കാലാവസ്ഥയാണെങ്കിലും, ഏതു പ്രായമാണെങ്കിലും ശരീരത്തിലെ അടിഞ്ഞു കിടക്കുന്ന അനാവശ്യമായ കൊഴുപ്പും മറ്റും നീക്കം ചെയ്യുന്നതിന് വ്യായാമം അത്യന്താപേക്ഷിതമാണ്. വേനൽക്കാലത്ത് നന്നായി വിയർക്കുന്നത് കാരണം അധികമുള്ള കൊഴുപ്പുകൾ എളുപ്പത്തിൽ പുറത്തള്ളാമെന്ന് പറയപെടുന്നു. എന്നാൽ കൊടുംചൂടിൽ വ്യായാമം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  പ്രത്യേകിച്ച് പുറത്ത് പോയാണ് നിങ്ങൾ വർക്ക് ഔട്ട് ചെയ്യുന്നതെങ്കിൽ തീർച്ചയായും കൂടുതൽ ശ്രദ്ധ വേണം. വ്യായാമം ചെയ്യുമ്പോൾ ധരിക്കുന്ന വസ്ത്രം, കഴിക്കുന്ന ലഘുഭക്ഷണം, കുടിക്കുന്ന വെള്ളത്തിൻെറ അളവ്, ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അറിയേണ്ടത് വളരെ പ്രധാനമാണ്.

ബന്ധപ്പെട്ട വാർത്തകൾ: വ്യായാമം അധികമായാലും ആരോഗ്യത്തിന് ദോഷം

- വിയർത്താലും, വേഗത്തിൽ ഉണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വേണം വേനൽക്കാലത്ത് ധരിക്കാൻ.  വ്യായാമം ചെയ്യുമ്പോൾ നിങ്ങൾ നന്നായി വിയർക്കാനുള്ള സാധ്യതയുണ്ട്.  കോട്ടൺ വസ്ത്രങ്ങൾ  തന്നെയാണ് ധരിക്കാൻ നല്ലത്.  എന്നാൽ വ്യായാമം ചെയ്യുമ്പോൾ കോട്ടൺ നല്ലതല്ല. ഇത് വിയർപ്പ് ആഗിരണം ചെയ്ത് ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുക.

- നമ്മുടെ ശരീരത്തിൽ 50 മുതൽ 70 ശതമാനം വരെ ജലമാണുള്ളത്. വേനലിൽ ശരീരം നന്നായി പ്രവർത്തിക്കണമെങ്കിൽ ആവശ്യത്തിന് വെള്ളം കുടിക്കണം. കുറഞ്ഞത് രണ്ടോ മൂന്നോ ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്. നിങ്ങൾ ചെയ്യുന്ന ജോലിക്കും പ്രവൃത്തിക്കും അനുസരിച്ച് വെള്ളത്തിൻെറ അളവ് കൂട്ടാം. കൂടുതൽ വിയർക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ശരീരം കൂടുതൽ വെള്ളം ആവശ്യപ്പെടുന്നുണ്ട് എന്നാണർഥം.

ബന്ധപ്പെട്ട വാർത്തകൾ: വ്യായാമം കൊണ്ട് ആര്‍ത്രൈറ്റിസ് രോഗശമനം ഒരു പരിധിവരെ ലഭ്യമാക്കാം

- ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുകയെന്നത് ഏറ്റവും പ്രധാനമാണ്. ക്ഷീണവും തളർച്ചയുമൊക്കെ ചൂടുകാലത്ത് സ്വാഭാവികമാണ്. അതിനാൽ ശരീരം ഇത്തരത്തിൽ സൂചന നൽകുന്നുവെങ്കിൽ ശ്രദ്ധിക്കണം. തല ചുറ്റുകയോ അമിത ദാഹം ഉണ്ടാവുകയോ ശരീരത്തിൽ നിർജലീകരണം അനുഭവപ്പെടുകയോ ഒക്കെ ചെയ്യുകയാണെങ്കിൽ വ്യായാമം എത്രയും പെട്ടെന്ന് നിർത്തുക. ആവശ്യത്തിന് തണുപ്പും തണലുമുള്ള ഒരിടത്തിരുന്ന് വിശ്രമിച്ചതിന് ശേഷം ശരീരം പഴയ അവസ്ഥയിലായതിന് ശേഷം മാത്രം വ്യായാമം തുടരുക.

- വേനലിൽ അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന് ഗുണം ചെയ്യില്ല. വ്യായാമത്തിന് സമയം നിശ്ചയിക്കുമ്പോൾ ഇത് മനസ്സിൽ വെക്കുക. രാവിലെ 10 മണി മുതൽ വൈകീട്ട് മൂന്ന് മണി വരെയുള്ള സമയത്ത് സൂര്യൻെറ വെയിലിന് ചൂട് കൂടുതലായിരിക്കും. ഈ സമയത്ത് വർക്ക് ഔട്ട് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്ത് നിന്ന് വ്യായാമം ചെയ്യാതിരിക്കുക. പുറത്തിറങ്ങിയാണ് വ്യായാമം ചെയ്യുന്നതെങ്കിൽ രാവിലെ ചെയ്യുന്നതാണ് നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: വേനല്‍ചൂട് കൂടുന്ന സാഹചര്യത്തിൽ എന്തെല്ലാം മുൻകരുതലുകൾ എടുക്കാം?

- പ്രോട്ടീൻ നിങ്ങളുടെ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ചൂടുകാലത്ത് പ്രോട്ടീൻ കഴിച്ചതിന് ശേഷം വർക്ക് ഔട്ടിന് ഇറങ്ങരുത്. ഇത് നിങ്ങളുടെ ശരീരത്തിൻെറ ചൂട് കൂട്ടുകയാണ് ചെയ്യുക. വ്യായാമം ചെയ്യുന്നതിന് മുമ്പും അതിനിടയിലും ശരീരത്തെ തണുപ്പിക്കുന്ന ലഘുഭക്ഷണവും വെള്ളവും മാത്രം മതിയാവും. വ്യായാമത്തിന് ശേഷം ആവശ്യത്തിന് പ്രോട്ടീനുള്ള ഭക്ഷണമാവാം.

English Summary: Things to keep in mind when doing exercise in the summer

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds